സ്വന്തം ലേഖകൻ: സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്കൂളുകള്‍ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ട് ബാച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഉച്ചകഴിഞ്ഞുള്ള ബാച്ചിലേക്ക് അഡ്മിഷന് ആരംഭിച്ചിരിക്കുകയാണ് ഖത്തറിലെ ഈ ഇന്ത്യന്‍ സ്കൂളുകള്‍. മറ്റ് ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന് കുട്ടികളെ ട്രാന്‍സ്ഫര്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് പുതിയ ഷിഫ്റ്റ് …
സ്വന്തം ലേഖകൻ: UAE ക്ക് സമാനമായി ബഹ്റൈനിലും വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളാക്കണമെന്ന എം.പിമാരുടെ നിർദേശം സർക്കാർ നിരസിച്ചു. രാജ്യത്തിന്റെ മതപരവും ദേശീയവുമായ ആഘോഷങ്ങളുടെ അന്തസ്സത്തക്കനുസരിച്ച് അവധി നിലവിലുള്ള രീതിയിൽ തടുരാനാണ് സർക്കാർ തീരുമാനം. എം.പിമാർ ഉന്നയിച്ച വിഷയം പ്രധാനമാണെങ്കിലും തൽക്കാലം ഇത് നടപ്പാക്കാനാവില്ല എന്നും സർക്കാർ അറിയിച്ചു. ഡോ. അലി അൽ നുഐമിയുടെ …
സ്വന്തം ലേഖകൻ: ചാരിറ്റി അസോസിയേഷനുകള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. ചാരിറ്റി അസോസിയേഷനുകളും ഫൗണ്ടേഷനുകളും സാമ്പത്തിക സഹായ കൈമാറ്റം നടത്തുന്നത് ബാങ്കുകൾ വഴി മാത്രമായിരിക്കണമെന്നതാണ് പ്രധാന നിർദേശം. ഇതിനൊപ്പം ചെക്കുകൾ നൽകുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തൽ, മന്ത്രാലയവും ബാങ്കുകളും തമ്മിലുള്ള ഇലക്ട്രോണിക് ലിങ്കിങ്ങിലൂടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കൽ, ചാരിറ്റബ്ൾ …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം നിയന്ത്രിക്കാനായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മോലോണി നടപ്പിലാക്കിയ പദ്ധതിക്ക് കോടതിയിൽനിന്നു തിരിച്ചടി. അൽബേനിയയിലെ ക്യാന്പിലേക്ക് അയച്ച 12 കുടിയേറ്റക്കാരെ ഇറ്റലിയിൽ തിരിച്ചെത്തിക്കണമെന്ന് റോമിലെ പ്രത്യേക ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു. ഇവരുടെ സ്വരാജ്യങ്ങൾ സുരക്ഷിതമല്ലെന്നും അങ്ങോട്ടു മടങ്ങാൻ ഇവർക്കു കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കോടതിയുത്തരവിനെ നേരിടുമെന്നും രാജ്യങ്ങൾ സുരക്ഷിതമാണോ അല്ലയോ …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രക്ഷപ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഐഡിഎഫ് പങ്കുവെച്ച വീഡിയോയില്‍ സിന്‍വാറും ഭാര്യയും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. മധ്യഗാസയിലെ ഖാന് യൂനിസിലെ തുരങ്കത്തിലാണ് യഹ്യ …
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തടവിൽ നിന്ന് മോചിതയായ യസീദി വനിത ഫൗസിയ അമിൻ സിഡോ. നിരവധി യസീദികൾക്കൊപ്പം തന്നെയും തട്ടിക്കൊണ്ടുപോയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യസീദി കുഞ്ഞുങ്ങളുടെ മാംസം ഭക്ഷണമായി നൽകിയതെന്നാണ് ഫൗസിയ അമിൻ വെളിപ്പെടുത്തിയത്. ഒരു ദശാബ്ദത്തിലേറെയായി തടവിലായിരുന്ന ഫൗസിയ അമിൻ മോചിതയായതിന് പിന്നാലെ ബ്രിട്ടീഷ് ഡോക്യുമെൻ്ററി സംവിധായകൻ …
സ്വന്തം ലേഖകൻ: ഗൾഫിലേക്ക് കപ്പൽ സർവീസ് എന്ന പ്രവാസികളുടെ സ്വപ്നം യാഥാർഥ്യത്തോടടുക്കുന്നു. കൊച്ചിയിൽനിന്ന് ദുബായിലേക്ക് സർവീസ് തുടങ്ങുന്നതിന് യോഗ്യത നേടിയ സ്വകാര്യകമ്പനി അനുയോജ്യമായ കപ്പൽ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി, കേന്ദ്രാനുമതിയും ലഭ്യമായാൽ വൈകാതെ സർവീസ് തുടങ്ങാനാകും. കപ്പൽ സർവീസ് തുടങ്ങാൻ നാല് കമ്പനികളാണ് കേരള മാരിടൈം ബോർഡിനു മുന്നിൽ സന്നദ്ധത അറിയിച്ച് …
സ്വന്തം ലേഖകൻ: രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. ഇന്‍ഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങള്‍ക്കും വീസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ആകാസയുടെ ഒരു വിമാനത്തിനുമാണ് ഭീഷണി. കോഴിക്കോട് നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തുന്നതാണ് ഭീഷണി നിലനില്‍ക്കുന്ന ഇന്‍ഡിഗോയുടെ ഒരു വിമാനം. 6E …
സ്വന്തം ലേഖകൻ: ശക്തിയേറിയ കാറ്റും കനത്ത മഴയുമായി ഇന്ന് രാത്രി ആഷ്ലി കൊടുങ്കാറ്റ് ബ്രിട്ടനിലെത്തും. അയര്‍ലന്‍ഡിലെ കാലാവസ്ഥാ കേന്ദ്രം നാമകരണം ചെയ്ത കൊടുങ്കാറ്റ് മനിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ വരെ ആഞ്ഞടിക്കും എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ പറന്നുയരുന്ന മേല്കൂരകളും മറ്റു അവശിഷ്ടങ്ങളും മൂലം പരിക്കുകള്‍ക്കും മിറിവുകള്‍ക്കും ഇടയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് …
സ്വന്തം ലേഖകൻ: നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കി പരമാവധി വരുമാനം നേടാനുമുള്ള അവസരമായാണ് ഈ മാസം 30 നു അവതരിപ്പിക്കുന്ന ബജറ്റിനെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും, പൊതുമേഖലാ ജീവനക്കാര്‍ക്ക് അനുവദിച്ച വമ്പന്‍ ശമ്പളവര്‍ദ്ധനവുകളും നടപ്പാക്കാന്‍ വന്‍തുക കണ്ടെത്തുകയെന്ന ദൗത്യമാണ് ചാന്‍സലര്‍ നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ഈ നികുതി …