സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി ബോളിവുഡ്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. സോനു സൂദ്, സ്വര ഭാസ്കർ, ആർ മാധവൻ, രാം ഗോപാൽ വർമ, രൺവീർ ഷൂരി, മലൈക …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇനി വാഹനത്തിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാം. ഡ്രൈവ് ഇൻ സിനിമ ശാലയ്ക്ക് സ്ഥലം അനുവദിക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു. നവംബർ ഒന്ന് മുതൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ദേശീയ വികസന ഫണ്ട് പ്രയോജനപ്പെടുത്തി സുബിയ ഏരിയയിൽ പത്തുലക്ഷം ചതുരശ്രമീറ്റർ ഭൂമി ഡ്രൈവ് ഇൻ സിനിമ …
സ്വന്തം ലേഖകൻ: ആറു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടങ്ങി. ജയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’ ആണ് ആദ്യമെത്തുന്ന ചിത്രം. ഇതോടൊപ്പം ടോം ഹാർഡി നായകനായെത്തുന്ന ‘വെനം: ലെറ്റ് ദേർ ബി കാർനേജും’ ഇന്ന് കേരളത്തിലെ സിനിമാ ശാലകളിൽ പ്രദർശനത്തിനുണ്ട്. മലയാള സിനിമകളുടെ റിലീസിങ് അനിശ്ചിതത്വം ചര്‍ച്ച ചെയ്യാൻ …
സ്വന്തം ലേഖകൻ: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു വിതരണം ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച മരക്കാർ-അറബിക്കടലിന്റെ സിംഹം ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവിയറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം റിജി നായരും ഏറ്റുവാങ്ങി. ഇക്കുറി നിരവധി …
സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു. ഈ മാസം 25 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം. 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി. പ്രഖ്യാപനം വന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ പ്രധാന റിലീസായെത്തുന്നത് ദുല്‍ക്കര്‍ സല്‍മാന്‍റെ ‘കുറുപ്പ്’ ആണ്. നവംബർ …
സ്വന്തം ലേഖകൻ: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. ജോമോന്‍ ജേക്കബ്, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍, ഡിജോ അഗസ്റ്റിന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ആണ്‍കോയ്മയുടെ നിര്‍ദയമായ …
സ്വന്തം ലേഖകൻ: റഷ്യന്‍ നടി ജൂലിയ പെര്‍സില്‍ഡും സംഘവും സിനിമാ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് പുറപ്പെട്ടു. കസാക്കിസ്താനില്‍ റഷ്യ നടത്തുന്ന ബൈക്കോണര്‍ കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് എം.എസ്-19 പേടകത്തിലാണ് ഇന്ത്യന്‍ സമയം ഉച്ചക്ക് 2.25ന് സംഘം പുറപ്പെട്ടത്. ഭൂമിയില്‍ നിന്ന് 408 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ (ഐ.എസ്.എസ്) മൂന്നു മണിക്കൂര്‍ 17 …
സ്വന്തം ലേഖകൻ: ജെയിംസ് ബോണ്ട് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘നോ ടൈം ടു ഡൈ’യുടെ പ്രീമിയർ ലണ്ടനിൽ നടന്നു. ജെയിംസ് ബോണ്ടായി വേഷമിട്ട അമ്പത്തിമൂന്നുകാരനായ നടൻ ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാമത്തെ ചിത്രം കൂടിയാണിത്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും പ്രീമിയർ പ്രദർശനത്തിന് സന്നിഹിതരായിരുന്നു. സെപ്റ്റംബർ 30-നാണ് ഇന്ത്യയിൽ ചിത്രം റീലിസ് …
സ്വന്തം ലേഖകൻ: ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിനെ ആദരിച്ച് ബ്രിട്ടീഷ് റോയല്‍ നേവി. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ താരത്തിന് ബഹുമാന സൂചകമായി കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു. ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. പതിനഞ്ച് വര്‍ഷമായി സിനിമയില്‍, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ …
സ്വന്തം ലേഖകൻ: നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ ലഭിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മാദി ഇരുവർക്കും വിസ പതിച്ച പാസ്പോർട്ട് കൈമാറി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കലാരംഗത്തെ സംഭാവനകൾ അൽ ഷൊറാഫ പ്രകീർത്തിച്ചു. രണ്ട് പ്രതിഭകൾക്ക് …