കാറപകടത്തില്‍ മരിച്ച ഹോളിവുഡ് നടന്‍ പോള്‍ വോക്കര്‍ അവസാനമായി അഭിനയിച്ചു പൂര്‍ത്തിയാക്കാതെ പോയ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെവന്‍ 17 ദിവസം കൊണ്ട് 6500 കോടി രൂപ കളക്ഷനുമായി റെക്കോര്‍ഡിലേക്ക്. വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 ഇനിയും പണം വാരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നും 265.35 മില്യണ്‍ ഡോളറും വിദേശ രാജ്യങ്ങളില്‍ നിന്നും 735.2 മില്യണ്‍ ഡോളറുമാണ് ഫ്യൂരിയസ് 7 നേടിയത്.
സ്വന്തം ലേഖകന്‍: രജനീകാന്ത്, കമല്‍ഹാസന്‍, സംവിധായകന്‍ ശങ്കര്‍, പ്രേക്ഷകരെ ആവേശത്തിലാഴ്ത്താന്‍ ഈ മൂന്നു പേരുകളില്‍ ഒന്നു തന്നെ ധാരളം. അപ്പോള്‍ മൂന്നാളം ഒരുമിച്ചാലോ! ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ എന്ന അവസ്ഥയിലാണ് പ്രേക്ഷകര്‍. രജനിയേയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍. സൂപ്പര്‍ താര പദവിയെത്തും മുന്‍പ് കമലും രജനിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ …
സ്വന്തം ലേഖകന്‍: നാല്‍പ്പതു വര്‍ഷത്തെ ഇടവേളക്കു ശേഷം പാക് പ്രേക്ഷകരുടെ മനസു കീഴ്ടടക്കാന്‍ എത്തുകയാണ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ഷോലെ. വെള്ളിയാഴ്ചയാണ് ഷോലെ പാകിസ്ഥാനിലെ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇത്തവണ സാധാരണ 2ഡി പ്രദര്‍ശനത്തിനൊപ്പം ചില തിയറ്ററുകളില്‍ 3ഡിയിലും ഷോലെ കാണാം. എന്നാല്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും നായകന്മാരായ ഷോലെക്കെ പഴയ കാലത്തെ …
കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ജോഷി ചിത്രമായ ലൈല ഓ ലൈലയുടെ ആദ്യ ടീസര്‍ എത്തി. ഒരു മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകള്‍ എല്ലാം തന്നെ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലയുടെ ആദ്യ ടീസര്‍ തന്റെ വരാരിയിച്ചിരിക്കുന്നത്. ചടുലമായ ആക്ഷന്‍ രംഗങ്ങളുടെയും തീവ്രമായ പ്രണയത്തിന്റെയും അത്യന്തം വൈകാരികമായ രംഗങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന ആദ്യ ടീസര്‍ അസാധാരണമായ വൈഭാവത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തീ പാറുന്ന സ്റ്റണ്ടുകളും കാര്‍ ചേസിംഗ് രംഗങ്ങളും ലൈല ഓ ലൈലയെ പ്രതീക്ഷികള്‍ക്ക് അപ്പുറത്തേക്ക് എത്തിക്കുന്നു എന്ന് പറയാം.
സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. കലാകാരന്‍ എന്ന നിലയില്‍ തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കഴുത്തുപിടിച്ചു ഞെരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡെന്നാണ് കമല്‍ തുറന്നടിച്ചത്. നിയന്ത്രണങ്ങളിലൂടെ ഇവര്‍ തന്റെ സൃഷ്ടിപരതയെ ശ്വാസംമുട്ടിക്കുകയാണ്. 2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപം നിരവധി സെന്‍സര്‍ കടമ്പകള്‍ കടന്നാണ് തീയറ്ററില്‍ പ്രദര്‍ശനത്തിനായി എത്തിക്കാന്‍ കഴിഞ്ഞത്. 15 ദിവസത്തോളം സംസ്ഥാന …
ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ റെഡ് കാര്‍പ്പറ്റ് സെല്‍ഫികളുടെ എണ്ണം കുറയ്ക്കണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ തിയേറി ഫ്രിമൊക്‌സ്. 'സെല്‍ഫിയെ നിരോധിക്കണമെന്ന് അല്ല ഞാന്‍ പറയുന്നത്. മറിച്ച് സെല്‍ഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ്.
മലയാളത്തിലെ എക്കാലത്തേയും വമ്പന്‍ വിജയങ്ങളൊരുക്കിയ സംവിധായകന്‍ ജോഷിയും സൂപ്പര്‍ താരം മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലൈലാ ഓ ലൈലയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. 'ദ ബിഗ്ഗസ്റ്റ് റിസ്‌ക് ഓഫ് ഹിസ് ലൈഫ്... ഹിസ് വൈഫ്' എന്നാണ് പോസ്റ്ററില്‍ കൊടുത്തിട്ടുളള ചിത്രവിശേഷണം.
സ്വന്തം ലേഖകന്‍: വിവാദങ്ങളും കമല്‍ഹാസനും എന്നും ഉറ്റ സുഹൃത്തുക്കളാണെന്നത് തമിഴ് സിനിമാ ലോകത്തെ പരസ്യമായ കാര്യമാണ്. നായികനായെത്തുന്ന പുതിയ ചിത്രമായ ഉത്തമ വില്ലനിലും കമല്‍ പതിവു തെറ്റിക്കുന്നില്ല. കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം ഉത്തമ വില്ലന്റെ പ്രദര്‍ശനം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് എത്തിയതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. ഹിന്ദു മതവിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് …
ബാഫ്റ്റാ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഇത്തവണ ബെനഡിക്ട് കംബര്‍ബാച്ചും ഒലീവിയ കോള്‍മാനും. തുടര്‍ച്ചയായ നാലാം തവണയാണ് കോള്‍മാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. കംബര്‍ബാച്ച് മൂന്നാം തവണയാണ് നാമനിര്‍ദ്ദേശ പട്ടികയില്‍ വരുന്നത്.
സ്വന്തം ലേഖകന്‍: പോള്‍ വാള്‍ക്കറിന്റെ അപ്രതീക്ഷിത മരണം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളുടെ ആരാധകരേയും അണിയറക്കാരേയും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. വാള്‍ക്കര്‍ ഇല്ലാത്ത ഒരു ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും അശക്തരായിരുന്നു അവര്‍. പോള്‍ വാള്‍ക്കറുടെ മരണത്തെ തുടര്‍ന്ന് പാതിവഴിയില്‍ നിന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമ്പോഴേ വാള്‍ക്കറെ …