ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് പരമോന്നത ബഹുമതിയായ ഗോള്‍ഡന്‍ ബിയര്‍. ടാക്‌സി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സംവിധാനത്തിനുള്ള സില്‍വര്‍ ബിയര്‍ പുരസ്‌കാരം റോമേനിയന്‍ സംവിധായകന്‍ റാഡു ജൂഡും പോളിഷ് സംവിധായിക മല്‍ഗോര്‍സറ്റാ സുമോവ്‌സ്‌കയും പങ്കുവച്ചു. സംവിധായകന്‍ തന്നെ ഒരു ടാക്‌സി ഡ്രൈവറായി മാറി ടെഹ്‌റാന്‍ തെരുവിലൂടെ കാറോടിക്കുകയാണ് ടാക്‌സിയില്‍. പനാഹി …
ഇറാനിയന്‍ നടി ഗോല്‍ഷിഫെത്ത് ഫറഹാനി 2012 ല്‍ രാജ്യം വിടേണ്ടി വന്നത് ഒരു മാഗസിനു വേണ്ടി മാറിടങ്ങള്‍ നഗ്‌നമാക്കി ഫോട്ടോക്ക് പോസ് ചെയ്തതോടെയാണ്. എന്നാല്‍ അന്നത്തെ പുകിലൊന്നും തനിക്ക് ഏശിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഫറഹാനി തന്റ്എ പുതിയ ചിത്രങ്ങളിലൂടെ. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പൗലോ റൊവസിക്കു വേണ്ടി പൂര്‍ണ നഗ്‌നയായി പോസ് ചെയ്താണ് ഫറഹാനി വീണ്ടും വിവാദത്തിലായിരിക്കുന്നത്. …
വെള്ളിത്തിരയിലെ ആ മുഴുങ്ങുന്ന ശബ്ദം ഇനി ക്രിക്കറ്റ് കളി പറയും. അമിതാഭ് ബച്ചന്‍ ക്രിക്കര്‍ കമന്റേറ്ററായി അരങ്ങേറുകയാണ് ഈ ക്രിക്കറ്റ് ലോകകപ്പില്‍. ഫെബ്രുവരി 15 ന് അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യാ പാക്കിസ്താന്‍ മത്സരത്തിലാണ് ബച്ചന്‍ കമന്റേന്ററായി എത്തുന്നത്. കമന്ററി ബോക്‌സില്‍ ബച്ചനു കൂട്ടായി കപില്‍ ദേവും ഹര്‍ഷ ഭോഗ്‌ലെയും ഉണ്ടായിരിക്കും. തന്റെ പുതിയ ചിത്രം ഷമിതാഭിന്റെ …
സൂപ്പർ സംവിധായകൻ മണിരത്നം പുതിയ ചിത്രവുമായെത്തുന്നു. ഒകെ കൺമണി എന്നു പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളിലായെത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങും. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക. ഇരുവരേയും കൂടാതെ പ്രകാശ് രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രമണ്യം, കനിഹ തുടങ്ങിയവരും അഭിനയിക്കുന്നു. വായ് മൂടി പേശുവോം എന്ന ചിത്രത്തിനു …
സൂപ്പർതാരം രജനികാന്തിന്റെ പരാതിയെത്തുടർന്ന് മെം ഹൂം രജനികാന്ത് എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചിത്രം രജനികാന്തിന്റെ വ്യക്തിത്വത്തെ ഉപയോഗിക്കുകയാണെന്നും അത് അദ്ദേഹത്തിന്റെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. മെം ഹൂം രജനികാന്ത് പോലുള്ള ഒരു തരംതാണ ചിത്രത്തിൽ തന്റെ പേര് ഉപയോഗിക്കുന്നത് അനാശാസ്യവും അപമാനകരവുമാണെന്ന് രജനികാന്ത് കോടതിയിൽ ബോധിപ്പിച്ചു. തന്റെ …
മലയാളികളുടെ പ്രിയ ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ശൈലാദിത്യയാണ് വരൻ. ഇന്നലെ രാത്രിയിൽ അതീവ രഹസ്യമായായിരുന്നു ചടങ്ങുകൾ. വിവാഹത്തെ തുടർന്ന് ശ്രേയ വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടതോടെയാണ് വാർത്ത പുറത്തറിഞ്ഞത്. തുടർന്ന് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പരമ്പരാഗത ബംഗാളി രീതിയിലായിരുന്നു വിവാഹമെന്നും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നും ശ്രേയ ഫേസ്ബുക്കിലൂടെ അറിയിച്ചു. …
മലയാളികൾ ഏറ്റവും അധികം ഇഷ്ട്ടപ്പെട്ടിരുന്ന താര ദമ്പതികളായ ദിലീപും മഞ്ജുവും ഒടുക്കം വേർപിരിഞ്ഞു.എന്നാൽ നമ്മൾ മലയാളികൾ ഇന്നേ വരെ കാണാത്ത ഒരു വിവാഹ മോചന രീതിയായിരുന്നു ഇവരുടേത്.ഓരോ മലയാളിയും അയൽപക്കത്തെ പയ്യനായി കണ്ടിരുന്ന ദിലീപും സ്വന്തം വീട്ടിലെ പെണ്‍കുട്ടിയായി സ്നേഹിച്ചിരുന്ന മഞ്ജുവും ആ കുലീനത്വം വേർപിരിയലിലും കാത്തു സൂക്ഷിച്ചു.തങ്ങളുടെ ദാമ്പത്യജീവിതത്തിലെ ഒരു സ്വകാര്യതയും മറ്റുള്ളവർക്ക് വിഴുപ്പലക്കാൻ വേണ്ടി പൊതു …
ബോളിവുഡ് താരങ്ങളുടെ സ്റ്റേജ് ഷോയിലെ അശ്ലീല പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. എഐബി നോക്കൗട്ട് എന്ന ഷോയിലാണ് വിവാദമായ അശ്ലീല പരാമർശങ്ങൾ ഉള്ളത്. ബ്രാഹ്മിൻ ഏക്താ സേവാ സൻസ്താ എന്ന സംഘടനയുടെ പരാതിയിൽ സംവിധായകനായ കരൺ ജോഹർ, നടന്മാരായ അർജുൻ കപൂർ, രൺവീർ സിങ് എന്നിവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ബോളിവുഡിലെ പ്രമുഖർ …
പ്രവാചകൻ മുഹമ്മദ് നബിയുടെ കുട്ടിക്കാലം പ്രമേയമാക്കുന്ന സിനിമയുമായി എത്തുകയാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദി. മെസഞ്ചർ ഓഫ് ഗോഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഞായറാഴ്ച ഇറാനിലെ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. ഇറാന്റെ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് മെസഞ്ചർ ഓഫ് ഗോഡ്. പ്രവാചകന്റെ ജനനം മുതൽ 12 വയസുവരെയുള്ള …
നടൻ ജയറാം ഇരുന്നൂറ് ചിത്രങ്ങൾ പൂർത്തിയാക്കുകയാണ്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന സർ സിപിയാണ് ജയറാമിന്റെ ഇരുന്നൂറാം ചിത്രം. 1988 ൽ പത്മരാജന്റെ അപരനിലൂടെയാണ് ജയറാം ചലച്ചിത്രലോകത്ത് എത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരോടൊപ്പം കൂട്ടുകൂടിയ ചിത്രങ്ങൾ കുടുംബ പ്രേക്ഷകർക്കിടയിൽ വൻ വിജയങ്ങളായി. സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവ നേടിയിട്ടുള്ള …