സ്വന്തം ലേഖകൻ: മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ട്രെയ്‌ലര്‍ റിലീസ്, അതാണ് മരയ്ക്കാറിന്റെത്. അഞ്ചുഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത് അതാത് ഭാഷകളിലെ സൂപ്പര്‍ സ്റ്റാറുകളാണ്. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ സൂര്യയും തെലുങ്കില്‍ ചിരംഞ്ജീവിയും രാംചരണും ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ കന്നടയില്‍ യാഷും രക്ഷിത് ഷെട്ടിയും ഹിന്ദിയില്‍ അക്ഷയ്കുമാറും ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അല്‍ഫോണ്‍സ് …
സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് …
സ്വന്തം ലേഖകൻ: ആടുജീവിതം എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച പ്രിത്വിരാജിനെ അമ്പരപ്പോടെയാണ് സമൂഹ മാധ്യമങ്ങൾ നോക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വിശദമായ ഒരു കുറിപ്പും പങ്കുവച്ച് വിദേശയാത്രക്ക് ഒരുങ്ങുകയാണ് താരം. കുറിപ്പ് വായിക്കാം: ‘കഴിഞ്ഞ കുറച്ച് മാസങ്ങൾ അൽപ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി ഒരുങ്ങുമ്പോൾ ഞാൻ ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത. …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍മാരില്‍ ഒരാളായ ശ്രീകര്‍ പ്രസാദ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോര്‍ഡാണ് ശ്രീകര്‍ സ്വന്തമാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട, ഒഡിയ,ആസാമീസ്, ബംഗാളി, പഞ്ചാബി, നേപ്പാളി, മറാഠി, സിംഹളീസ്, കര്‍ബി, മിഷിങ്, ബോഡോ, പാങ്‌ചെന്‍പ …
സ്വന്തം ലേഖകൻ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്റെ വേഷത്തിൽ രൺവീർ സിംഗ് എത്തുന്ന ചിത്രമാണ് ’83’. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുകോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റിൽ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. …
സ്വന്തം ലേഖകൻ: സൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക. സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ് ഓഡിയോ റിലീസും …
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഏപ്രിലില്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ ലക്ഷ്യമിടുന്ന രജനിയുടെ സിനിമാ ജീവിതത്തിന് തിരശീലയിടുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമല്‍ഹാസനും രജനികാന്തും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആയിരിക്കും എന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാണം കമല്‍ഹാസന്റെ സാരഥ്യത്തിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ടര്‍മറിക്ക് മീഡിയയുമായി ചേര്‍ന്ന്). …
സ്വന്തം ലേഖകൻ: ബ്രാഡ് പിറ്റിന് ഇത് അഭിനയത്തിന് ലഭിച്ച ആദ്യ ഓസ്‌കര്‍. എന്നാല്‍, മുന്‍പ് നാലു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടശേഷം കൈവന്ന ഈ പുരസകാരലബ്ധി സന്തോഷം പങ്കിടാനല്ല. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള രാഷ്ട്രീയായുധമായാണ് ബ്രാഡ് പിറ്റ് ഉപയോഗിച്ചത്. പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയചര്‍ച്ചയില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന് സാക്ഷിമൊഴി നല്‍കാന്‍ അനുവദിക്കാത്തതിലുള്ള …
സ്വന്തം ലേഖകൻ: 92ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര്‍ നേടി. മികച്ച നടിക്കുള്ള പുരസ്കാരം അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ചിത്രമെന്ന ചരിത്ര നേട്ടവും പാരസൈറ്റ് സ്വന്തമാക്കി. …
സ്വന്തം ലേഖകൻ: ദിലീപ്-നാദിര്‍ഷാ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. മധ്യവയസ്‌കനായി ദിലീപ് എത്തുന്ന കോമഡി എന്റര്‍ടെയിനറായ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ രസകരമാണ്. ജോഡികളായി ദിലീപും ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലന്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു. ദിലീപും ഉര്‍വശിയും ആദ്യമായി ജോഡികളാവുകയാണ് ചിത്രത്തില്‍. കേശു എന്ന പേരിലുള്ള ഡ്രൈവിങ് സ്‌കൂള്‍ …