1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഉയരെ” അല്ല “ഛപ്പാക്ക്”: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ദീപിക
“ഉയരെ” അല്ല “ഛപ്പാക്ക്”: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ദീപിക
സ്വന്തം ലേഖകൻ: കരിയറിലെ വളരെ വ്യത്യസ്തമായ വേഷമാണ് ‘ഛപാക്’ സിനിമയിൽ ദീപിക പദുക്കോണിന്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ‘മാൽതി’ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ട്രെയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതു …
മലയാള സിനിമയുടെ “ക്ലാസിക്ക്” ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
മലയാള സിനിമയുടെ “ക്ലാസിക്ക്” ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഒരു സിനിമയുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രമുഖ …
“എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മാപ്പ് പറയാന്‍ തയ്യാര്‍,” ഏറ്റുപറച്ചിലുമായി ഷെയ്ൻ നിഗം
“എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മാപ്പ് പറയാന്‍ തയ്യാര്‍,” ഏറ്റുപറച്ചിലുമായി ഷെയ്ൻ നിഗം
സ്വന്തം ലേഖകൻ: തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം. റേഡിയോ ചാനലായ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് …
“സാധാരണക്കാരന്റെ അസാധാരണമായ ഭൂതകാലം,” മോഹൻലാൽ, സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലർ
“സാധാരണക്കാരന്റെ അസാധാരണമായ ഭൂതകാലം,” മോഹൻലാൽ, സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലർ
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. മോഹന്‍ലാലിന് പുറമെ ബോളിവുഡ് സൂപ്പര്‍ താരം …
താടിയും മുടിയും നീട്ടി ആമിര്‍ഖാൻ വർക്കലയിൽ; ആർപ്പുവിളികളുമായി ആരാധകർ
താടിയും മുടിയും നീട്ടി ആമിര്‍ഖാൻ വർക്കലയിൽ; ആർപ്പുവിളികളുമായി ആരാധകർ
സ്വന്തം ലേഖകൻ: ലാല്‍ സിങ് ഛഡ്ഡ എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ആമിര്‍ഖാനും സംഘവും ചൊവ്വാഴ്ച കാപ്പിലിലെത്തിയത്. കാപ്പില്‍ പാലത്തിലൂടെ ഓടിവരുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് കാപ്പില്‍ തീരത്തായിരുന്നു ചിത്രീകരണം. ബീച്ചിലൂടെ ഓടുന്ന സീനാണ് ക്യാമറയിലാക്കിയത്. ആമിര്‍ഖാന്‍ ഷൂട്ടിങ്ങിനെത്തുന്നതറിഞ്ഞ് നൂറുകണക്കിന് ആരാധകരും നാട്ടുകാരും കാപ്പില്‍ പാലത്തിനു സമീപത്തെത്തി. രാവിലെ കൊല്ലത്തുനിന്നാണ് ആമിര്‍ഖാന്‍ ഉള്‍പ്പെടുന്ന …
ഹോളിവുഡ് ഇടിപ്പടങ്ങളുടെ ആശാൻ ലീ വിറ്റാക്കർ മലയാളത്തിൽ; ഫഹദിന്റെ “മാലിക്ക്” വരുന്നു
ഹോളിവുഡ് ഇടിപ്പടങ്ങളുടെ ആശാൻ ലീ വിറ്റാക്കർ മലയാളത്തിൽ; ഫഹദിന്റെ “മാലിക്ക്” വരുന്നു
സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന് ആക്ഷൻ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ലീ വിറ്റേക്കർ. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ബാഹുബലിയടക്കം നിരവധി ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകളിലെ ആക്ഷൻ നിർവഹിച്ച ലീ വിറ്റേക്കർ ആദ്യമായാണ് മലയാളത്തിലേക്കെത്തുന്നത്. ടേക്ക് ഓഫ് കണ്ട ശേഷം …
ചൈനീസിൽ റീമേക്ക് ചെയ്യുന്ന ആദ്യ മലയാള സിനിമയായി “ദൃശ്യം”; ട്രെയിലറിന് വൻ വരവേൽപ്പ്
ചൈനീസിൽ റീമേക്ക് ചെയ്യുന്ന ആദ്യ മലയാള സിനിമയായി “ദൃശ്യം”; ട്രെയിലറിന് വൻ വരവേൽപ്പ്
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ചൈനീസ് ഭാഷയിലേക്കും. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിലാണ് ചൈനയിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്. കൊലപാതകത്തിനു ശേഷം മൊബൈൽ ലോറിയിലേക്ക് എറിഞ്ഞ് ജോർജ്കുട്ടി പൊലീസിനെ വഴി തെറ്റിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ അതേപടി ചൈനീസ് വേർഷനിലുമുണ്ട്. മലയാളത്തിലെ അതേ രംഗങ്ങൾ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌കരിച്ചിരിക്കുന്നു. …
വിവാദങ്ങൾക്കിടെ നിർമ്മാതാവാൻ ഷെയ്ൻ നിഗം; അണിയറയിൽ രണ്ട് ചിത്രങ്ങൾ
വിവാദങ്ങൾക്കിടെ നിർമ്മാതാവാൻ ഷെയ്ൻ നിഗം; അണിയറയിൽ രണ്ട് ചിത്രങ്ങൾ
സ്വന്തം ലേഖകൻ: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാൾ തിയേറ്ററുകളിൽ എത്തുകയാണ്. അതിനിടെ പുതിയൊരു വാർത്തകൂടിയുണ്ട് ഷെയ്നിന് പറയാൻ. അഭിനയ രംഗത്തു നിന്ന് മറ്റൊരു മേഖലയിലേക്ക് കൂടി ഷെയ്ൻ ചുവടുവയ്ക്കുകയാണ്. താൻ സിനിമ നിർമിക്കുന്നു എന്നാണ് ഷെയ്നിന്റെ പുതിയ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ വളരെയധികം അനുഭവ പരിചയമുള്ള രണ്ടു …
ഷാരൂഖിന് സൂപ്പർ ഹിറ്റ് നൽകാൻ ആഷിഖ് അബു; ബോളിവുഡ് ചിത്രത്തിന് ശ്യാം പുഷ്ക്കരന്റെ തിരക്കഥ
ഷാരൂഖിന് സൂപ്പർ ഹിറ്റ് നൽകാൻ ആഷിഖ് അബു; ബോളിവുഡ് ചിത്രത്തിന് ശ്യാം പുഷ്ക്കരന്റെ തിരക്കഥ
സ്വന്തം ലേഖകൻ: ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ വച്ച് സിനിമയുടെ പ്രാരംഭ ചർച്ചകൾ നടന്നുവെന്നും അടുത്ത വർഷം(2020) അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷാരൂഖുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആഷിഖ് അബു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷാരുഖ് …
ലോലിതന്റെ കൈപിടിച്ച് മണ്ഡോദരി; ശ്രീകുമാർ, സ്നേഹ വിവാഹ ചിത്രങ്ങൾ കാണാം
ലോലിതന്റെ കൈപിടിച്ച് മണ്ഡോദരി; ശ്രീകുമാർ, സ്നേഹ വിവാഹ ചിത്രങ്ങൾ കാണാം
സ്വന്തം ലേഖകൻ: സിനിമാ സീരിയല്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിൽ ലോലിതനായി വേഷമിട്ട എസ് പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിട്ട സ്‌നേഹയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കഥകളിയും …