റണ്‍ ബേബി റണ്ണിന് ശേഷം ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലോക്പാലില്‍’ കാവ്യ നായികയാവുന്നു. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അഴിമതിയ്‌ക്കെതിരെ ഒരു സാധാരണക്കാരന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്എല്‍ വിമല്‍കുമാര്‍, ഗള്‍ഫ് …
കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു.ചിത്രത്തിന് പേര് – ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’. “നാല് സഹോദരന്‍മാരുടെ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. മുതിര്‍ന്ന മൂന്ന് സഹോദരങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെയെല്ലാം തിക്തഫലം അനുഭവിക്കേണ്ടിവരുന്ന പാവം ഇളയ സഹോദരന്‍റെ കഥയാണിത്. ഏറ്റവും ഇളയ സഹോദരനായാണ് ഞാന്‍ അഭിനയിക്കുന്നത്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല” – കുഞ്ചാക്കോ ബോബന്‍ അറിയിച്ചു. പൂര്‍ണമായും കുട്ടനാട്ടില്‍ …
സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍റെ മകന്‍ എ.ആര്‍.അമീന്‍ വെള്ളിത്തിരയിലേക്ക്. എ.ആര്‍.റഹ്മാന്‍ തന്നെ നിര്‍മിക്കുന്ന ഹിന്ദി ചിത്രത്തിലൂടെയായിരിക്കും പത്തു വയസുകാരനായ അമീന്‍റെ അരങ്ങേറ്റം. കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിലൂടെയായിരിക്കും അമീന്‍ വെള്ളിത്തിരയിലെത്തുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ വര്‍ഷം അവസാനത്തോടെ നടത്തുമെന്ന് റഹ്മാന്‍ തന്നെ വ്യക്തമാക്കി. എ.ആര്‍.റഹ്മാന്‍ മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മകന്‍റെയും വെള്ളിത്തിരയിലെത്തുന്നതെന്നും ശ്രദ്ധേയമാണ്. ബിജു …
കതിര്‍മണ്ഡപത്തിലേറും മുമ്പേ സിനിമയിലെ തിരക്കുകളെല്ലാം ഒതുക്കുന്ന തിരക്കിലാണ് നടി സംവൃത സുനില്‍. പൃഥ്വിരാജും നരേനും പ്രധാനകഥാപാത്രങ്ങളാവുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രമാണ വിവാഹത്തിന് മുമ്പുള്ള സംവൃതയുടെ അവസാനചിത്രം. നവംബര്‍ ഒന്നിന് അഖിലേഷ് ജയരാജ് മിന്നുചാര്‍ത്തുന്നതോടെ നല്ലൊരു നടി കൂടി മലയാളത്തിന് നഷ്ടമാവുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് പാറി നടന്ന് അഭിനയിക്കുന്ന …
നടന്‍ തിലകന്റെ വിയൊഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പൊള്ളത്തരത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ രൂക്ഷ വിമര്‍ശനം. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായിക്കൊണ്ടിക്കുകയാണെന്ന് . ജീവിച്ചിരിക്കെ ഈ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നതെന്നും, തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് വേണ്ടതെന്നും …
ഒടുവില്‍ വിട...സമാനതകളില്ലാത്ത അഭിനയമുഹൂര്‍ത്തങ്ങളിലൂടെ സിനിമാ-നാടകവേദികളെ അമ്പരപ്പിച്ച മലയാളത്തിന്റെ പ്രീയപ്പെട്ട നടന്‍ തിലകന്‍ അന്തരിച്ചു. സുരേന്ദ്രനാഥ തിലകന്‍ എന്ന 74 കാരനായ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു. ദിവസങ്ങളായി ഇവിടെ അതീവഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ഇന്നുപുലര്‍ച്ചെയാണ് അന്ത്യം.
ചെറുകിട വ്യാപരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രശസ്ത ചലച്ചിത്രതാരം കമലഹാസന്‍ രംഗത്ത്. തന്റെ ഫെയ്സ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കമല്‍ തന്റെ നയം വ്യക്തമാക്കുന്നത്. ഇത് ആദ്യമായണ് ചലച്ചിത്രരംഗത്തുള്ള പ്രമുഖതാരം പരസ്യമായി കേന്ദ്രനയത്തിനേതിരെ രംഗത്ത് വരുന്നത്. 22തീയ്യതി രാവിലെ പോസ്റ്റ് ചെയ്തിരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് പുറമേ ഇതിന്റെ ശബ്ദരേഖയും കമലഹാസന്‍ യൂട്യൂബില്‍ പോസ്റ്റ് …
ഒടുവില്‍ ഷക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം അവര്‍ തന്നെ പരസ്യമാക്കി. ഹിപ്സ് ഡോണ്ട് ലൈ (അരക്കെട്ടുകള്‍ കള്ളം പറയില്ല) എന്ന പ്രശസ്തമായ ആല്‍ബ ത്തിലെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് ഷക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം പരസ്യമായി. അതെ താന്‍ ജെറാർഡിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്നു എന്ന് ഷക്കിറ ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു. “വക്കാ വക്കാ” പാടുകയും ഒപ്പം …
ഇന്ത്യന്‍ രാഷ്ട്രീയത്തിലും ശാസ്ത്രരംഗത്തും കോളിളക്കമുണ്ടാക്കിയ ചാരക്കേസ് വെള്ളിത്തിരയിലേക്ക്. കേസില്‍ ആരോപണവിധേയനായി വേട്ടയാടപ്പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജനായ പ്രൊഫസര്‍ നമ്പി നാരായണനായെത്തുന്നത് മോഹന്‍ലാലാണ്. എഴുത്തുകാരന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ആനന്ദ് നാരായണന്‍ മഹാദേവനാണ് നമ്പി നാരായണന്റെ ജീവിതകഥ സിനിമയാക്കുന്നത്. റോക്കറ്റ് സയന്‍സില്‍ പ്രഗല്ഭനായ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിയ്ക്കുന്നത്. ഹിന്ദിയിലും മലയാളത്തിലുമായി നിര്‍മിയ്ക്കുന്ന …
ഒരിടവേളയ്‌ക്കു ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ അത്‌ലറ്റിന്റെ വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ആന്‍ അഗസ്‌റ്റിന്‍. ഒരു കുഗ്രാമത്തിന്‍ ജനിച്ചു വളര്‍ന്ന ക്രിസ്‌ത്യാനിപ്പെണ്‍കുട്ടി ചിട്ടയായ പരിശീലനത്തിലൂടെ മികച്ച അത്‌ലറ്റായി വളര്‍ന്ന് ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്നു. അതോടെ അന്നുവരെ ഇരുട്ടിലായിരുന്ന അവളുടെ ഗ്രാമത്തിലേക്ക് ഭരണാധികാരികള്‍ നേരിട്ടിടപെട്ട് വൈദ്യുതിയെത്തിക്കുന്നു. കേരളത്തിലെ ഒരു കുഗ്രാമത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ …