1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ബര്ഫി’ ഓസ്കാറിനായുള്ള ഇന്ത്യന്ചിത്രം
‘ബര്ഫി’ ഓസ്കാറിനായുള്ള ഇന്ത്യന്ചിത്രം
മികച്ചവിദേശ ചിത്രത്തിനുള്ള ഓസ്കാറിന് ഇന്ത്യയുടെ ഔദ്യോഗിക നമനിര്ദേശമായി ഹിന്ദി ചലച്ചിത്രം ബര്ഫി മത്സരിക്കും. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രമായ ബര്ഫി കഴിഞ്ഞ വാരമാണ് റിലീസ് ചെയ്തത്. 70കാലഘട്ടത്തിലെ സംസാര വൈകല്യമുള്ള മര്ഫി എന്ന യുവാവിന്റെ കഥപറയുന്ന ചിത്രമാണ് ബര്ഫി. മര്ഫി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് രണ്വീര് കപൂറാണ്. പ്രിയങ്ക ചോപ്രയും,ഇലിയാനയുമാണ് നായികമാരായി അഭിനയിക്കുന്നത്. …
മോളി ആന്റിയായതിന്റെ ത്രില്ലില്‍ രേവതി
മോളി ആന്റിയായതിന്റെ ത്രില്ലില്‍ രേവതി
തിരു:മോളി ആന്റി റോക്‌സ് എന്ന ചിത്രത്തിലെ മോളി ആന്റിയുടെ വേഷം അവിസ്മരണീയമാക്കിയ നടി രേവതി ആഹ്ലാദത്തിലാണ്. ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ചെയ്യാനായതിന്റെ ആഹ്ലാദത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കൈകാര്യംചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് ‘മോളി ആന്റി റോക്ക്‌സ്’ എന്ന സിനിമയിലെ മോളി ആന്റിയെന്ന് നടി സാക്ഷ്യപ്പെടുത്തുന്നു. ഇക്കാലയളവില്‍ ഒന്നോ രണ്ടോ കഥാപാത്രങ്ങള്‍ മാത്രമാണ് തനിക്ക് …
മഹാദേവനും കൂട്ടരും വീണ്ടുമെത്തുന്നു
മഹാദേവനും കൂട്ടരും വീണ്ടുമെത്തുന്നു
കേരളക്കരയെ പൊട്ടിച്ചിരിപ്പിയ്ക്കാന്‍ ആ നാല്‍വര്‍ സംഘം വീണ്ടുമെത്തുന്നു. ഹരിഹര്‍ നഗറിന്റെ നാലാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത സംവിധായകന്‍ ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. 2013 ആദ്യത്തെടെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കാനാണ് ലാല്‍ പ്ലാന്‍ ചെയ്യുന്നത്. 1990ലാണ് തിയറ്ററുകളില്‍ പൊട്ടിച്ചിരിയുമായ് സിദ്ധിക്-ലാല്‍ ടീം ഇന്‍ ഹരിഹര്‍ നഗര്‍ ഒരുക്കിയത്. പിന്നീട് സിദ്ധിഖ്, ലാല്‍ എന്നിവര്‍ വഴി …
താരമായി ജീവിക്കാന്‍ ആഗ്രഹമില്ല: സല്‍മാന്‍
താരമായി ജീവിക്കാന്‍ ആഗ്രഹമില്ല: സല്‍മാന്‍
ബോളിവുഡിലെ താരപദവിയില്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് സല്‍മാന്‍ ഖാന്‍;. താരമെന്ന പദവി ജനങ്ങള്‍ ചാര്‍ത്തിത്തരുന്നതാണെന്നും പലപ്പോഴെങ്കിലും അത് ഒരു ബാധ്യതായി തോന്നിയിട്ടുണ്ടെന്നും ഖാന്‍ പറയുന്നു. ‘സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാനും സ്വതന്ത്രമായി സിനിമ കാണാനും സംസാരിച്ചിരിക്കാനും എല്ലാം ഏറെ ഇഷ്ടമാണ്. എന്നാല്‍ അതൊന്നും നടക്കാറില്ല. ജീവിതത്തിലെ വലിയ നഷ്ടങ്ങളാണ് അതെല്ലാം. ആളുകളുടെ സ്‌നേഹവും അഭിനന്ദനവും ലഭിക്കുന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാല്‍ …
രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ഒമ്പത് മലയാള ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ഒമ്പത് മലയാള ചിത്രങ്ങള്‍
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ ഏഴുമുതല്‍ 14-വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 17-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒമ്പത് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. മല്‍സര വിഭാഗത്തില്‍ രണ്ടും മലയാള സിനിമാ വിഭാഗത്തില്‍ ഏഴും ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്നിവയാണ് അന്തര്‍ദേശീയ വിഭാഗത്തില്‍ പങ്കെടുക്കുക. ഡോ. …
ശ്രീനിവാസന്‍ വാടകക്കൊലയാളിയാകുന്നു !
ശ്രീനിവാസന്‍ വാടകക്കൊലയാളിയാകുന്നു !
ശ്രീനിശ്രീനിവാസന്‍ തിരക്കഥാരംഗത്ത് സജീവമാകുകയാണ്. ശ്രീനിവാസന്‍ രചന നിര്‍വഹിക്കുന്ന പുതിയ സിനിമയ്ക്ക് ‘വാടകക്കൊലയാളി’ എന്ന് പേരിട്ടു. ലാല്‍ ജോസാണ് ചിത്രത്തിന്‍റെ സംവിധാനം. ശ്രീനിവാസന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമായ വാടകക്കൊലയാളിയെ അവതരിപ്പിക്കുന്നത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ്‌ ദാമോദരനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. 2013 തുടക്കത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ആസിഫ് അലി ‘ബി വി’ക്കായി രംഗത്ത്
ആസിഫ് അലി ‘ബി വി’ക്കായി രംഗത്ത്
വാഹനത്തിന് ഇഷ്ടനമ്പര്‍ തേടി സിനിമാ നടന്‍ ആസിഫ് അലി ആര്‍ടി ഓഫീസിലെത്തി. തന്റെ പുതിയ ബിഎംഡബ്ല്യു കാറിന് ഫാന്‍സി നമ്പര്‍ തെരഞ്ഞെടുക്കാനാണ് ആസിഫ് രംഗത്തെത്തിയിരിക്കുന്നത്. ബി.വി. സീരിസില്‍ തുടങ്ങുന്ന നമ്പര്‍ ആണ് പ്രിയതാരം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എല്‍.07 ബി.വി. 5005 എന്ന നമ്പറിനായി എറണാകുളം ആര്‍ടിഒ ബി.ജെ. ആന്‍റണിയെയാണ് രേഖാമൂലം സമീപിച്ചിരിക്കുന്നത്. ഇതിന് കഴിഞ്ഞ ദിവസം 25,000 …
സിങ്കത്തിന് രണ്ടാം ഭാഗം
സിങ്കത്തിന് രണ്ടാം ഭാഗം
സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സിങ്കത്തിന് രണ്ടാം ഭാഗം വരുന്നു. ആദ്യഭാഗത്തിലെ നായിക അനുഷ്‌ക, ഹന്‍സിക എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദുരൈ സിങ്കം എന്ന പൊലീസ് ഇന്‍സ്പെക്ടറെയായിരുന്നു ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്. മലയാളിതാരം റഹ്മാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവേക്, സന്താനം, മുകേഷ് റിഷി, വിജയകുമാര്‍, നാസ്സര്‍, മനോരമാ …
‘ദ ഫ്രോഡി’ല്‍ മോഹന്‍ലാല്‍
‘ദ ഫ്രോഡി’ല്‍ മോഹന്‍ലാല്‍
‘ഗ്രാന്റ്‌ മാസ്‌റ്ററു’ടെ വിജയത്തിനു ശേഷം ബി. ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും വീണ്ടുമൊരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നു ‌. ‘ദി ഫ്രോഡ്‌’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനായ ഉണ്ണികൃഷ്‌ണന്‍ തന്നെയാണ്‌ . അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ സിംഹഭാഗവും റഷ്യയില്‍ വച്ചായിരിക്കും ചിത്രീകരിക്കുക. ‘ഒരു മനുഷ്യന്‍…പല മുഖങ്ങള്‍’ എന്ന തലവാചകത്തിലൊരുക്കുന്ന ഈ ചിത്രത്തില്‍ …
ലാലിന്റെ റണ്‍ബേബി റണ്‍, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ ചിത്രങ്ങള്‍ 23 നു വിവിധകേന്ദ്രങ്ങളില്‍
ലാലിന്റെ റണ്‍ബേബി റണ്‍, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ ചിത്രങ്ങള്‍ 23 നു വിവിധകേന്ദ്രങ്ങളില്‍
ലണ്ടന്‍:യൂറോപ്പിലെ മലയാളികള്‍ക്കായി സൂപ്പര്‍താരം മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍, ജനപ്രീയനായകന്‍ ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ എന്നീ ചിത്രങ്ങള്‍ യൂറോപ്പിലെ വിവിധകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അബര്‍ഡീന്‍, ഹാമില്‍ട്ടണ്‍, ലിസെസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, ന്യൂകാസില്‍, റീഡിംഗ്, ഷെഫീല്‍ഡ്, പോര്‍ട്‌സ്മൗത്ത്, മാഞ്ചസ്റ്റര്‍, ബ്രിക്കന്‍ഹെഡ് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. ജോഷി സംവിധാനം ചെയ്ത റണ്‍ബേബി റണ്ണില്‍ ലാലിനെക്കൂടാതെ അമല പോള്‍, ബിജു മേനോന്‍, സിദ്ദിഖ് തുടങ്ങിയ …