1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശക്തമായ സ്ത്രീകഥാപാത്രവുമായി റിമ കല്ലിങ്ങല്‍.
ശക്തമായ സ്ത്രീകഥാപാത്രവുമായി റിമ കല്ലിങ്ങല്‍.
22 ഫീമെയില്‍ കോട്ടയത്തിന് ശേഷം വീണ്ടും ഒരു ശക്തമായ സ്ത്രീകഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് റിമ കല്ലിങ്ങല്‍. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരും ഒരുമിച്ച് ഗോവയിലേയ്ക്ക് യാത്ര പോകുന്നതും ഇതിനിടയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില അനുഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതില്‍ റിമയ്‌ക്കൊപ്പമെത്തുന്ന മറ്റൊരു നായികയ്ക്കായുള്ള അന്വേഷണത്തിലാണ് …
ബിക്കിനിയിടാന്‍ വയ്യെന്ന് കാജല്‍ അഗര്‍വാള്‍
ബിക്കിനിയിടാന്‍ വയ്യെന്ന് കാജല്‍ അഗര്‍വാള്‍
ബോളിവുഡില്‍ ചുവടുറപ്പിയ്ക്കുന്നതിന്റെ തിരക്കിലാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍. ഹിന്ദിയില്‍ അക്ഷയ് കുമാറിന്റെ നായികയായി അഭിനയിക്കുന്ന കാജലിന്റെ ആഗ്രഹം ബോളിവുഡിലെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കണമെന്നതാണ്. ഗ്ലാമറസാവാന്‍ തയാറാണെങ്കിലും ബിക്കിനിയണിഞ്ഞ് വെള്ളിത്തിരയിലെത്താന്‍ തനിയ്ക്ക് താത്പര്യമില്ലെന്നും കാജല്‍ വ്യക്തമാക്കുന്നു. ഗ്ലാമറാവുന്നതിന്റെ കാര്യത്തില്‍ എനിയ്ക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. ഞാന്‍ ബിക്കിനിയണിയില്ല. നടിമാര്‍ ബിക്കിനിയണിഞ്ഞതു കൊണ്ടുമാത്രം സിനിമ വിജയിക്കുമോയെന്നും മുംബൈക്കാരി …
ഇന്നസെന്റിന്റെ കൊച്ചുമകനും ക്യാമറയ്ക്ക് മുന്നിലേയ്ക്ക്.
ഇന്നസെന്റിന്റെ കൊച്ചുമകനും ക്യാമറയ്ക്ക് മുന്നിലേയ്ക്ക്.
സിനിമാതാരം ഇന്നസെന്റിന്റെ കൊച്ചുമകനും ക്യാമറയ്ക്ക് മുന്നിലേയ്ക്ക്. അനില്‍ സയില്‍ സംവിധാനം ചെയ്യുന്ന ‘അമ്മ’ എന്ന ഹ്രസ്വചിത്രത്തിലാണ് ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് വേഷമിടുന്നത്. ഇന്നസെന്റിന്റെ മകന്‍ സോണറ്റും കൊച്ചുമകള്‍ അന്നയും മുന്‍പ് തന്നെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. സോണറ്റ്-രശ്മി ദമ്പതിമാരുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ഇരിങ്ങാലക്കുട െ്രെകസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇന്നസെന്റ്. കാടുങ്ങല്ലൂര്‍ മേത്തലയിലാണ് …
ട്രിവാന്‍ഡ്രം ലോഡ്ജ് 20ന് റിലീസ്‌ ചെയ്യും
ട്രിവാന്‍ഡ്രം ലോഡ്ജ് 20ന് റിലീസ്‌ ചെയ്യും
ജയസൂര്യ, അനൂപ് മേനോന്‍, ധ്വനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് സെപ്റ്റംബര്‍ 20ന് ടൈം ആഡ്സ് തിയറ്ററിലെത്തിക്കുന്നു. അരുണ്‍, സൈജു കുറുപ്പ്, ജനാര്‍ദനന്‍, കൊച്ചു പ്രേമന്‍, പി. ബാലചന്ദ്രന്‍, ജോജോ, നവീന്‍, മാസ്റ്റര്‍ ധനഞ്ജയന്‍, സുകുമാരി, തെസ്നിഖാന്‍, ബേബി നയന്‍താര എന്നിവര്‍ക്കൊപ്പം ഭാവനയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൈം …
തിലകനെ ഡയാലിസിസിന്‌ വിധേയനാക്കി
തിലകനെ ഡയാലിസിസിന്‌ വിധേയനാക്കി
അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ നടന്‍ തിലകനെ ഡയാലിസിസിന്‌ വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്‌. തിരുവനന്തപുരം തിംസ്‌ ആശുപത്രിയിലാണ്‌ തിലകന്‍ ചികിത്സയില്‍ കഴിയുന്നത്‌. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്‌. ആരോഗ്യ നില വളരെ മോശമായതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്‌ മാറ്റിയത്‌. ന്യൂമോണി അദ്ദേഹത്തെ വീണ്ടും പിടികൂടിയതാണ്‌ ആരോഗ്യനില …
മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം
മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന  അന്‍വര്‍ റഷീദ്  ചിത്രം
ഉസ്താദ് ഹോട്ടല്‍ നൂറാംദിനത്തിലേക്ക് ജൈത്രയാത്ര നടത്തവെ ഹിറ്റ് മേക്കര്‍ അന്‍വര്‍ റഷീദ് പുതിയ സിനിമയുടെ പണിപ്പുരയിലേക്ക്.ദുല്‍ഖല്‍ സല്‍മാനെ നായകനാക്കി സിനിമയൊരുക്കിയതിന് ശേഷം തന്റെ പ്രിയ നായകനായ മമ്മൂട്ടിയിലേക്ക് തന്നെ അന്‍വര്‍ തിരിച്ചുപോകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ രാജമാണിക്യം ടീം വീണ്ടുമൊന്നിയ്ക്കുന്നുവെന്നതാണ് മോളിവുഡിലെ പുതിയ ഹോട്ട്‌ന്യൂസ്. ബെന്നി പി …
നെറ്റില്‍ നീലച്ചിത്രം: പരാതിയുമായി നടി സുമ
നെറ്റില്‍ നീലച്ചിത്രം: പരാതിയുമായി നടി സുമ
ഇന്റര്‍നെറ്റില്‍ തന്റെ നീലച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടി സുമ ചെന്നൈ പൊലീസില്‍ പരാതി നല്‍കി. മുന്‍പ് ഇതേ ആവശ്യമുന്നയിച്ച് സുമ മുംബൈ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മുംബൈ പൊലീസ് നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നടി ചെന്നൈ പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്. തന്റെ നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തവര്‍ അതിനൊപ്പം തന്റെ മൊബൈല്‍ നമ്പറും എഴുതിച്ചേര്‍ത്തിരുന്നുവെന്ന് …
കോട്ടയത്തുകാരിയാണ് താനെന്ന് പ്രീയങ്കചോപ്ര
കോട്ടയത്തുകാരിയാണ് താനെന്ന് പ്രീയങ്കചോപ്ര
മലയാളിയായതിനാലാണ് തനിക്ക് ഒടുക്കത്തെ ബുദ്ധിലഭിച്ചതെന്ന് ബോളിവുഡിലെ പുതിയ രോമാഞ്ചം പ്രീയങ്ക ചോപ്ര. ന്റെ മുത്തശ്ശി കോട്ടയത്തുകാരിയാണെന്നാണ് പ്രിയങ്ക പ്രമുഖ ഇംഗ്‌ളീഷ് പത്രത്തോട് വെളിപ്പെടുത്തിയത്.
അഭിനയചക്രവര്‍ത്തി തിലകന്റെ നില ആശങ്കാജനകം
അഭിനയചക്രവര്‍ത്തി തിലകന്റെ നില ആശങ്കാജനകം
തിരുവനന്തപുരം:മലയാള സിനിമയിലെ അഭിനയചക്രവര്‍ത്തി തിലകന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നുവെങ്കിലും ഇപ്പോള്‍ അതീവഗുരുതരാവസ്ഥയിലാണ് അദ്ദേഹം.
ജഗതിക്ക് ആദിവാസി ചികിത്സ
ജഗതിക്ക് ആദിവാസി ചികിത്സ
തിരുവനന്തപുരം:വാഹനാപകടത്തില്‍ പരിക്കേറ്റശേഷം പൂര്‍ണആരോഗ്യവാനായി വെള്ളിത്തിരയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ ചിരിയുടെ തമ്പുരാന്‍ ജഗതി ശ്രീകുമാര്‍ ആദിവാസിമൂപ്പന്റെ ചികിത്സയ്ക്കു വിധേയനാകുന്നു.