ആരാധകരെ ആവേശലഹരിയിലാക്കി ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്‍ കൊച്ചിയിലെത്തി. കല്യാണ്‍ ജുവലറിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മുന്‍ സൗന്ദര്യ റാണി കൊച്ചിയിലെത്തിയത്. ‘ഇരുവര്‍’ എന്ന മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ നിമിഷങ്ങള്‍ ഐശ്വര്യ ഓര്‍ത്തു. മകള്‍ ആരാധ്യയുമൊത്താണ് ഐശ്വര്യ കൊച്ചിയിലെത്തിയത്. എന്നാല്‍ ആരാധ്യയെ ഉദ്ഘാടന ചടങ്ങില്‍ കൊണ്ടുവന്നിരുന്നില്ല. ഐശ്വര്യ റായിയും മലയാളികളുടെ ജനപ്രിയ …
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗത സംവിധായകന്‍ ലിജിന്‍ ജോസ് ഒരുക്കിയ ഫ്രൈഡേയ്ക്ക് മികച്ച റിപ്പോര്‍ട്ട്. മോളിവുഡ് ന്യൂജനറേഷന്‍ സിനിമകളിലെ പതിവുശൈലികളെല്ലാം ഉപേക്ഷിച്ചൊരു പാതയാണ് നവാഗ സംവിധായകനായ ലിജിന്‍ ജോസ് ഫ്രൈഡെയില്‍ അവംലബിച്ചിരിയ്ക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. അമിത സസ്‌പെന്‍സുകളില്ലാതെ മോശമില്ലെന്ന് പറയാവുന്ന ക്ലൈമാക്‌സുമായി അവസാനിയ്ക്കുന്ന ഫ്രൈഡെ മലയാളത്തിലെ നല്ല സിനിമകളിലൊന്നായി മാറുമെന്നാണ് തിയറ്ററുകളില്‍ നിന്നുള്ള ആദ്യപ്രതികരണം. നജീം …
രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ ഒരുക്കുന്ന മലബാറില്‍ കാവ്യ മാധവന്‍ അനൂപ് മേനോന്റെ നായികയാവുന്നു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറായ ബാപ്പൂട്ടിയായാണ് മമ്മൂട്ടിയെത്തുന്നത്. മലബാറിന്റെ സംസ്‌കാരവും നന്‍മയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രം സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്നു. ചിത്രത്തില്‍ കാവ്യ തന്റെ ജന്മനാടായ നീലേശ്വരം സ്‌റ്റൈലിലാണ് സംസാരിക്കുക. സിനിമയിലെത്തി …
അവസരങ്ങള്‍ കഴിവുള്ള വരെ തേടിവരുമെന്നും അത് എത്രകാലം കാത്തിരുന്നാലും സംഭവിക്കുമെന്നുമാണ് മുരളിഗോപിയുടെ അനുഭവം. മലയാളസിനിമയിലെ പ്രതാപിയായ നടന്‍ ഭരത്‌ഗോപിയുടെ മകന് ഒരവസരം ലഭിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. കുട്ടിക്കാലം മുതല്‍ സിനിമ മോഹം ഉള്ളില്‍ അടക്കിപിടിച്ചപ്പോഴും അച്ഛനുമായി ബന്ധപ്പെട്ട് സിനിമയിലേക്ക് കുറുക്കുവഴി പണിതില്ല. ഭരത് ഗോപി മകനു വേണ്ടിയും സിനിമാബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല. എഴുത്തിലും അഭിനയത്തിലും …
മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച ഹിറ്റു ചിത്രം ‘ജനകനി’ലൂടെ അഭിനയ രംഗത്തെത്തിയ യു.കെ മലയാളിയായ പ്രിയാ ലാല്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും ചുവടുറപ്പിക്കുന്നു. തമിഴിലും കന്നഡയിലും ചിത്രങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഈ യുവ നടിയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ രാജ വെന്നം റെഡ്ഡിയുടെ ചിത്രത്തിലാണ് പ്രിയ അഭിനയിക്കുക. ടോളിവുഡിലെ യുവതാരം …
വിവാഹത്തെച്ചൊല്ലി വീടുവിട്ടിറങ്ങിയ നടി അനന്യയിപ്പോള്‍ പ്രതിശ്രുത വരന്‍ ആഞ്ജനേയനോടൊപ്പമാണ് താമസം. ഇക്കാര്യം ലോകത്തോട് തുറന്നുപറയാന്‍ അനന്യ കാണിച്ച ചങ്കൂറ്റത്തെ സമ്മതിച്ചേ മതിയാവൂ. എന്തായാലും അനന്യയുടെ വീടുമാറ്റവും പുതിയ സിനിമയുടെ പേരും തമ്മിലൊരു ബന്ധമുണ്ട്. തോസംണ്‍ വില്ലയെന്നൊരു വീട്ടുപേരുള്ള സിനിമയിലാണ് അനന്യ ഇപ്പോള്‍ അഭിനയിക്കുന്നത്.നവാഗതനായ അബിന്‍ ജേക്കബ്ബ് സംവിധാനം ചെയ്യുന്ന തോംസണ്‍ വില്ലയില്‍ ലിവിംഗ് ടുഗെദറിലൂടെ അരങ്ങേറ്റം …
മൂന്ന് പതിറ്റാണ്ടായി മമ്മൂട്ടി അടക്കിവാണ സാമ്രാജ്യം പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ പിടിച്ചടക്കുന്ന കാര്യമൊന്നുമല്ല പറഞ്ഞുവരുന്നത്. അതിന് ദുല്‍ഖറിന് ഇനിയും ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ പറയുന്നത് മമ്മൂട്ടി അഭിനയിച്ച സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടറിനെപ്പറ്റിയാണ്. കോളിവുഡിലെ സൂപ്പര്‍സംവിധായകനായ പേരരശ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പൃഥ്വിരാജ് നായകനായേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വന്‍ …
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എലൈറ്റ് പാനലില്‍ അംഗമായ പാക് അമ്പയര്‍ ആസാദ് റൗഫിനെതിരേ ഇന്ത്യന്‍ മോഡലിന്റെ ലൈംഗീക ആരോപണം. മുംബൈയിലെ മോഡലായ ലീന കപൂറാണ് ആസാദിനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചതായാണ് പരാതി. ശ്രീലങ്കയില്‍ വെച്ചാണ് റൗഫിനെ പരിചയപ്പെട്ടതെന്നും മൂന്ന് ദിവസത്തോളം ലങ്കയില്‍ ഒരുമിച്ചുണ്ടായിരുന്നതായും ലിന പറയുന്നു. ഇതിനുശേഷം ഇന്ത്യയിലെത്തിയ തനിക്ക് …
ആദായവകുപ്പിന്റെ റെയ്ഡിനിടെ നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസ് 25 ലേക്ക് മാറ്റി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച കേസ് വാദം കേള്‍ക്കാന്‍ പരിഗണിച്ചെങ്കിലും വാദിഭാഗം വക്കീല്‍ ഹാജരായില്ല. തുടര്‍ന്നാണ് കേസ് മാറ്റിയത്. മോഹന്‍ലാല്‍ ഒന്നാംഎതിര്‍ കക്ഷിയും തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാര്‍, തൃശൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ എന്നിവരെ …
സന്തോഷ് പണ്ഡിറ്റ് വിചാരിച്ചാല്‍ കുടിയന്‍ ബൈജുവിനെ നന്നാക്കിയെടുക്കാനാവുമോ? പറ്റുമെന്നാണ് കൊച്ചിയില്‍ നിന്നുള്ള വാര്‍ത്ത. വെയ്സ്റ്റ് ആന്റി സ്‌ക്വാഡ് സ്‌പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റ സന്തോഷ് പണ്ഡിറ്റ് മനസ്സു വച്ചപ്പോള്‍ കുടിയന്‍ ബൈജു മദ്യം തൊടാതായി. ടി ഷിബിന്‍ സംവിധാനം ചെയ്യുന്ന ‘വെയ്‌സ്റ്റ് ഓണ്‍ കണ്‍ട്രി’ എന്ന കോമഡി സിഡി സിനിമയിലേതാണ് ഈ രംഗങ്ങള്‍. വെയ്സ്റ്റ് ആന്റി സ്‌ക്വാഡ് …