ബോളിവുഡിന്റെ ബിഗ് ബിയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയതിന് പിന്നാലെ മറ്റൊരു ബച്ചന്‍ കുടുംബാംഗത്തിനൊപ്പവും ജനപ്രിയ നായകന്‍ അണിചേരുന്നു. വേറാരുമല്ല, മുന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായി ബച്ചനൊപ്പമാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഇതേത് സിനിമയാണെന്നോര്‍ത്ത് തല പുകയ്‌ക്കേണ്ട. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് മുന്‍ലോകസുന്ദരിയ്‌ക്കൊപ്പം ദിലീപ് എത്തുന്നത്. ഏറെ നാളായി ആരാധകരെ ടെന്‍ഷനടിപ്പിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരവുമായാണ് ബി ടൗണിന്റെ …
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം ഒരിക്കല്‍ അത്താഴവിരുന്നില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. അതേസമയം, 1993 മുംബൈ സ്‌ഫോടനക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നടന്‍ പറഞ്ഞു. ദാവൂദും സഞ്ജയും സുഹൃത്തുക്കളാണോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു മറുപടിയായി നടന്റെ അഭിഭാഷകന്‍ ഹാരിഷ് സാല്‍വെയാണ് ഇക്കാര്യം അറിയിച്ചത്. 1993 മുംബൈ സ്‌ഫോടനക്കേസിലെ വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് …
അമല്‍ നീരദിന്റെ ‘ബാച്ചിലര്‍ പാര്‍ട്ടി’യിലെ പത്മപ്രിയയുടെ ഐറ്റം നമ്പര്‍ സിനിമാലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. കപ്പപ്പുഴുക്കും ചക്കവരട്ടിയും എന്ന് തുടങ്ങുന്ന ഗാനത്തില്‍ അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ട നടിയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തു. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവരോട് പത്മപ്രിയയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്. താന്‍ ചെയ്ത നൃത്തത്തെ ഒരു മഹാകാര്യമായോ അപരാധമായോ കാണേണ്ടതില്ല. സിനിമയുടെ പ്രമോഷനു വേണ്ടി …
ഇനി ഒരു ലജ്ജാവതി കൂടി ജാസിക്കു സ്വന്തം. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ ലജ്ജാവതിയേ എന്ന പാട്ടിലൂടെ ഹരമായി മറിയ സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണു വിവാഹിതനാകുന്നത്. ഈ വരുന്ന സെപ്‌റ്റംബര്‍ പതിനൊന്നിനാണ് വിവാഹം. തിരുവനന്തപുരം സ്വദേശിനിയായ അതുല്‌ല്യ ജയശങ്കറാണു വധു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് അതുല്‌ല്യ. ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് …
വെല്ലൂരിലെ ആശുപത്രിയില്‍ നിന്നും നടന്‍ ജഗതി ശ്രീകുമാറിന്റെ ആരാധകരെ തേടിയൊരു സന്തോഷവാര്‍ത്ത. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജഗതി സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ അറിയിച്ചിരിയ്ക്കുന്നത്. അപകടത്തിന് ശേഷം തളര്‍ന്നുപോയ ഇടതുകാല്‍ പൂര്‍ണമായി സ്വാധീനം വീണ്ടെടുത്തതായും ജഗതിയിപ്പോള്‍ നടക്കാന്‍ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. പരസഹായത്തോടെ കുറച്ചുദൂരം നടക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ഇടതുകൈയ്ക്കിപ്പോഴും മുഴുവനായി …
സംസ്ഥാന-ദേശീയ അവാര്‍ഡുകളൊക്കെ സ്വന്തമാക്കിയാല്‍ അഹങ്കാരവും തലക്കനവുമൊക്കെ കൂടുമോ? ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അനുഗ്രഹീത നടന്‍ സലിംകുമാര്‍ ചാനലുകളില്‍ കാട്ടിക്കൂട്ടിയ പരാക്രമം കാണുമ്പോഴാണ് ഇങ്ങനെയൊക്കെ തോന്നുക. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും മാത്രമല്ല മലയാളത്തില്‍ നിന്നും ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുള്ളത്. ഗോപിയും മുരളിയും ബാലചന്ദ്ര മേനോനുമൊക്കെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരായി ആദരിയ്ക്കപ്പെട്ടവരാണ്. എന്നാല്‍ ഇവരൊന്നും …
മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് നവ്യ നായര്‍. ഷൈജു അന്തിക്കാടിന്റെ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അഭിനയം നിര്‍ത്തിപ്പോവുകയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് നവ്യ. കുഞ്ഞിന് ഒന്നര വയസ്സായി. അഭിനയിക്കാന്‍ ഭര്‍ത്താവിന്റെ പ്രോത്സാഹനവുമുണ്ട്. നല്ല കഥാപാത്രം തേടി വരികയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്ന് നടി പറയുന്നു. സീന്‍ ഒന്ന് നമ്മുടെ …
കെ. മധു അനുപ് മേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സസ്‌പെന്‍സ് ത്രില്ലറാണ് ബാങ്കിംഗ് അവേഴ്‌സ് 10 ടു 4. ഒരു ദിവസം പത്ത് മണി മുതല്‍ നാല് മണിവരെ ബാങ്കില്‍ സംഭവിച്ച കാര്യങ്ങളാണ് ബാങ്കിംഗ് അവേഴ്‌സിന്റെ പ്രമേയം. ഒരു ബാങ്കില്‍ പത്തിനും നാലിനുമിടക്ക് നടക്കുന്ന ഒരു ക്രൈമും അതിനെ ചുറ്റിപ്പറ്റിയുളള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. …
നീണ്ടൊരിടവേളയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും ആക്ഷന്‍ റോളിലേക്ക്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ റണ്‍വേയുടെ രണ്ടാംഭാഗമായ വാളയാര്‍ പരമശിവത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായ റണ്‍ ബേബി പൂര്‍ത്തിയാക്കിയ സംവിധായകന്‍ ജോഷി ജോഷി അഞ്ച് ചിത്രങ്ങളുടെ സംരംഭമായ ‘ഡി കമ്പനി’യിലെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. ഈ ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കിയാലുടന്‍ വാളയാര്‍ …
നയന്‍താരയെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് ചിമ്പു. എന്നാല്‍ നയന്‍സിനോട് ഇപ്പോഴുള്ള ഇഷ്ടം പ്രണയമല്ല. മറിച്ച് ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരെന്ന നിലയില്‍ നയന്‍സുമായി ആഴത്തിലുള്ള സൗഹൃദമാണ് ഉള്ളത്. നയന്‍സ് നല്ലൊരു മനസ്സിന് ഉടമയാണ്. പ്രതിസന്ധികളില്‍ തളരാതെ നില്‍ക്കാനുള്ള ആത്മധൈര്യം അവര്‍ക്കുണ്ട്. തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് മാത്രമല്ല മറ്റെല്ലാ വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ടെന്നും ചിമ്പു പറയുന്നു. …