1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സല്‍മാന്‍— -കത്രീനാ ജോഡികളെ പുകഴ്ത്തി ഷാരൂഖ് ഖാന്‍
സല്‍മാന്‍— -കത്രീനാ ജോഡികളെ പുകഴ്ത്തി ഷാരൂഖ് ഖാന്‍
സല്‍മാന്‍ ഖാനെയും കത്രീനാ കൈഫിനെയും വാനോളം പുകഴ്ത്തി ഷാരൂഖ് ഖാന്‍ രംഗത്തെത്തി. സ്‌ക്രീനിലെ ഗംഭീരകെമിസ്ട്രിയില്‍ തനിക്ക് വിശ്വാസമില്ല. ഷാരൂഖ് -കാജോല്‍, സല്‍മാന്‍-കത്രീനാ രസതന്ത്രമെന്നൊക്കെ പറഞ്ഞുകേള്‍ക്കാന്‍ മാത്രമാണ് രസം. പക്ഷേ സല്‍മാന്‍ ഖാനും കത്രീനാ കൈഫും ഒരു സ്‌ക്രീനില്‍ ഒന്നിച്ചെത്തിയാല്‍ താനടക്കമുള്ള പ്രേക്ഷകര്‍ അത്ഭുതപ്പെടും. ബോളിവുഡിലെ അത്ഭുതജോഡികളാണ് അവര്‍. ;സുഹൃത്തുക്കളെ പോലും പിശുക്കി മാത്രം പുകഴ്ത്തുന്ന കിംഗ് …
ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി അനൂപ് മേനോന്‍ തമിഴിലേക്ക്
ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി അനൂപ് മേനോന്‍ തമിഴിലേക്ക്
‘ബ്യൂട്ടിഫുള്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളസിനിമയിലെ നവനിരമുന്നേറ്റത്തില്‍ തിരക്കഥാകൃത്തായും പേര് ചേര്‍ത്ത അനൂപ് മേനോന്‍ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നു. മീരാ കതിരവന്‍ സംവിധാനം ചെയ്യുന്ന ‘ചെന്നൈയില്‍ ഒരു നല്ലിരവ്’ എന്ന സിനിമയിലൂടെയാണ് കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി അനൂപ് മേനോന്റെ കോളിവുഡ് അരങ്ങേറ്റം. മലയാളത്തില്‍ അനൂപ് മേനോന്‍ രചന നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ‘ട്രിവാന്‍ഡ്രം …
അവസാനം മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നു
അവസാനം മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നു
വിവാഹത്തോടെ വെള്ളിത്തിരയുടെ സൗഭാഗ്യങ്ങളോട് വിടപറഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മഞ്ജു വാര്യര്‍ തിരിച്ചുവരുന്നു. എന്നാല്‍ സിനിമയിലേക്കല്ലെന്ന് മാത്രം. എന്നാല്‍ കാലില്‍ വീണ്ടും ചിലങ്കയണിയാനും പൊതുവേദിയില്‍ നൃത്തമാടാനും മഞ്ജു തീരുമാനിച്ചത് സിനിമയിലേക്കെത്തുന്നതിന്റെ സൂചനകളാണെന്ന പ്രതീതി പരന്നു കഴിഞ്ഞു. ഒക്ടോബര്‍ 24ന്, വിദ്യാരംഭ ദിനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നൃത്ത മണ്ഡപത്തില്‍ കുച്ചിപ്പുടിയില്‍ അരങ്ങേറ്റം നടത്തിയാണ് മഞ്ജു വീണ്ടും നൃത്തവേദിയില്‍ …
മമ്മൂട്ടിയുടെ നക്ഷത്രമായി നയന്‍സ് വരും?
മമ്മൂട്ടിയുടെ നക്ഷത്രമായി നയന്‍സ് വരും?
മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് വിദ്യ ബാലന്‍ നായികയായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിദ്യയ്ക്ക് പകരം നയന്‍സ് നായികയായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇക്കാര്യം നയന്‍സുമായി സംസാരിച്ചു കഴിഞ്ഞുവെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. എന്നാല്‍ നയന്‍താരയുടെ ഡേറ്റ് ഒരു പ്രശ്‌നമായി തുടരുകയാണ്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് ചിത്രത്തിലെ പ്രധാന …
‘റണ്‍ ബേബി റണ്‍’ തിരുവോണത്തിന്‌
‘റണ്‍ ബേബി റണ്‍’ തിരുവോണത്തിന്‌
മോഹന്‍ലാല്‍ നായകനാകുന്ന ജോഷിച്ചിത്രം ‘റണ്‍ ബേബി റണ്‍’ തിരുവോണ ദിനമായ ആഗസ്‌റ്റ് 29 ന്‌ തിയേറ്ററുകളിലെത്തും. പ്രഭു സോളമന്‍ സംവിധാനം ചെയ്‌ത ‘മൈന’ എന്ന തമിഴ്‌ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സില്‍ കൂടുകൂട്ടിയ അമലാ പോളാണ്‌ ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. മോഹന്‍ലാല്‍ വേണു എന്ന ചാനല്‍ ക്യാമറാമാന്റെ വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തില്‍ അമലാ …
ലോകത്തെ മികച്ച 50 ചിത്രങ്ങളുടെ പട്ടികയില്‍ പാഥേര്‍ പാഞ്ചാലിയും
ലോകത്തെ മികച്ച 50 ചിത്രങ്ങളുടെ പട്ടികയില്‍ പാഥേര്‍ പാഞ്ചാലിയും
ഇന്ത്യന്‍ ചലചിത്രലോകത്തിന്റെ അഭിമാനമുയര്‍ത്തുകയാണ് സത്യജിത് റേയുടെ പാഥേര്‍ പാഞ്ചാലി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയായ സൈറ്റ് ആന്റ് സൗണ്ട് തയ്യറാക്കിയ ലോകത്തെ 50 മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ പാഥേര്‍ പാഞ്ചാലിയും ഇടംപിടിച്ചിരിക്കുന്നു. ലോകസിനിമയിലെ പ്രമുഖ സംവിധായകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പാഥേര്‍ പാഞ്ചാലി പട്ടികയില്‍ 42-ാം സ്ഥാനത്താണ്. 1955ല്‍ പുറത്തിറങ്ങിയ ചിത്രം കാനില്‍ ഉള്‍പ്പെടെ നിരവധി ഫിലിം …
സൂപ്പര്‍സ്റ്റാറായപ്പോള്‍ പണ്ഡിറ്റ് ചീറ്റി?
സൂപ്പര്‍സ്റ്റാറായപ്പോള്‍ പണ്ഡിറ്റ് ചീറ്റി?
കൃഷ്ണനും രാധയുമെന്ന ഒറ്റച്ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍താരമായപ്പോള്‍ പ്രേക്ഷകരും കൈയ്യൊഴിയുന്നു. ആഗസ്റ്റ് 3ന് കേരളത്തിലെ ഇരുപതോളം തിയറ്ററുകളിലെത്തിയ പണ്ഡിറ്റിന്റെ പുതിയ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് കാണാന്‍ ആള്‍ക്കൂട്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണനും രാധയും പോലൊയൊരു തട്ടുപൊളിപ്പന്‍ പടം കാണാനെത്തുന്നവരെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് നിരാശപ്പെടുത്തുകയാണെന്ന് തിയറ്റര്‍ ഉടമകള്‍ തന്നെ പറയുന്നു. അമ്പേ മോശമെന്ന് …
മീര വിവാഹിതയായോ?
മീര വിവാഹിതയായോ?
മീരയേയും കാമുകന്‍ രാജേഷിനേയും ചുറ്റി പറ്റി പടരുന്ന ഗോസിപ്പുകള്‍ക്ക് അവസാനമാകുന്നില്ല. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും ഒരു മിച്ച് താമസിക്കുകയാണെന്നും മീര മുന്‍പ് സമ്മതിച്ചിരുന്നു. രാജേഷിന്റെ ആല്‍ബം പുറത്തിറക്കുന്ന ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് പുതിയ ഗോസിപ്പിനിട നല്‍കിയിരിക്കുന്നത്. ഭാര്യഭര്‍ത്താക്കന്‍മാരെ പോലെ വേദിയിലേയ്ക്ക് നടന്നു കയറിയ മീരയും രാജേഷും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ഇതോടെ ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന …
അവിഹിതത്തിന് വിരാമം; ഫഹദ് ഇനി സെക്സ്റ്റന്‍
അവിഹിതത്തിന് വിരാമം; ഫഹദ് ഇനി സെക്സ്റ്റന്‍
മലയാളിയുടെ പതിവ് നായകസങ്കല്‍പ്പങ്ങള്‍ തിരുത്തിക്കുറിച്ച് ഫഹദ് ഫാസിലും ചുവടുമാറ്റത്തിനൊരുങ്ങുന്നു. വെള്ളിത്തിരയിലെ വശപ്പിശക് റോളുകള്‍ക്ക് താത്കാലികമായെങ്കിലും അവധി നല്‍കി ഒരു സെക്‌സ്റ്റണാവാനുള്ള ഒരുക്കത്തിലാണ് ഈ ആലപ്പുഴക്കാരന്‍. സെക്സ്റ്റണെന്ന് കേള്‍ക്കുമ്പോള്‍ വീണ്ടും നെറ്റിചുളിയ്‌ക്കേണ്ട, പള്ളിയിലെ കപ്യാരെ ആംഗലേയത്തില്‍ വിളിയ്ക്കുന്നതാണ് സെക്സ്റ്റണ്‍. അതേ പുതിയ ചിത്രത്തില്‍ ഒരു കപ്യാരായാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്. പുത്തന്‍ തലമുറയിലെ താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വൈവിധ്യവും …
അന്യഭാഷാനടിമാര്‍ക്ക് എന്തിനിത്ര പ്രതിഫലം?
അന്യഭാഷാനടിമാര്‍ക്ക് എന്തിനിത്ര പ്രതിഫലം?
മലയാള സിനിമയില്‍ പ്രതിഫലകാര്യത്തില്‍ നടിമാര്‍ അവഗണിക്കപ്പെടുന്നുവെന്നൊരു പരാതി പണ്ടേയുള്ളതാണ്. അടുത്തിടെ ചില യുവനടിമാര്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെറിയൊരു ഇന്‍ഡസ്ട്രിയായതാവാം ഇതിന് കാരണമെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടി ഭാവന അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവിടത്തെ നടിമാര്‍ക്ക് പ്രതിഫലം നല്‍കാന്‍ മടിക്കുന്ന നിര്‍മ്മാതാക്കള്‍ വന്‍തുക നല്‍കി അന്യഭാഷാനടിമാരെ മലയാളത്തില്‍ കൊണ്ടു വരുന്നത് കാണുമ്പോള്‍ …