1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയില്‍ നാല് സിനിമകള്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു
യുകെയില്‍ നാല് സിനിമകള്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു
ലണ്ടന്‍ : പി ജെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ യുകെ മലയാളകള്‍ക്കായി നാല് സിനിമകള്‍ കൂടി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ഡയമണ്ട് നെക്ലേസ്, സ്പിരിറ്റ്, ഉത്സാദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളാണ് യുകെയുടെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സമയവും സ്ഥലവും ഡയണ്ട് നെക്ലേസ് VUE CINEMAS NORTHAMPTON Sol Central, Doddridge Street, Northampton, …
‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഈയാഴ്ച തിയറ്ററുകളില്‍
‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഈയാഴ്ച തിയറ്ററുകളില്‍
മലയാളസിനിമയിലെ സ്വയംപ്രഖ്യാപിത സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാംചിത്രം ‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ഈയാഴ്ച തിയറ്ററുകളില്‍. അഭിനയവും ഗാനരചനയും സംഗീതവും ആലാപനവും സംവിധാനവും നിര്‍മ്മാണവുമെല്ലാം തന്റെ പേരിനൊപ്പമാകുമ്പോള്‍ ചിത്രത്തിന്റെ ശീര്‍ഷകത്തിന്റെ കാര്യത്തിലും വേറിട്ടൊരു തെരച്ചിലിനില്ല പണ്ഡിറ്റ്. എട്ട് പാട്ട് -എട്ട് നൃത്തം-എട്ട് സംഘട്ടനം-എട്ട് നായികമാര്‍-ഇങ്ങനെ എട്ടിനെ ഭാഗ്യനമ്പരാക്കി കണക്കാക്കി എട്ട് നിലയില്‍ പൊട്ടില്ല ചിത്രമെന്ന് പണ്ഡിറ്റ് ഉറപ്പിക്കുന്നു. …
മമ്മൂട്ടിയെ ചികിത്സിക്കാന്‍ രജ്ഞിത്ത്
മമ്മൂട്ടിയെ ചികിത്സിക്കാന്‍ രജ്ഞിത്ത്
മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും കഥാപാത്രമാകുന്നു. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ‘ജവാന്‍ ഓഫ് വെള്ളിമലയില്‍’ നേത്രവിദഗ്ധനായ ഡോ.ശിവദാസ് എന്ന കഥാപാത്രമായാണ് രഞ്ജിത് അതിഥിസാന്നിധ്യമാകുന്നത്. രഞ്ജിത് ആദ്യമായി നിര്‍മ്മിച്ച ‘കയ്യൊപ്പ’ിലും ഒടുവില്‍ നിര്‍മ്മിച്ച ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ’ിലും മമ്മൂട്ടിയായിരുന്നു നായകന്‍.; മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവായപ്പോള്‍ പ്രധാനകഥാപാത്രങ്ങളിലൊരാളായി രഞ്ജിത്തിനെയും ക്ഷണിച്ചു. സംവിധായകന്‍ രഞ്ജിത്തായല്ല ക്യാമറയ്ക്ക് …
ലോഹിതദാസിന്റെ കുടുംബം ജപ്തി ഭീഷണിയില്‍
ലോഹിതദാസിന്റെ കുടുംബം ജപ്തി ഭീഷണിയില്‍
മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ സ്വപ്നവീടായ അമരാവതിയും കുടുംബവീടും ജപ്തി ചെയ്യാനൊരുങ്ങുന്നു. 2 വീടുകളിലുമായി ഒരു കോടിയോടടുത്ത് കടബാധ്യതയാണ് ഈ കുടുംബത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നടപടികള്‍ ആരംഭിച്ചു. കസ്തൂരിമാന്റെ തമിഴ് റീമേക്കാണ് ലോഹിയെ കടക്കെണിയിലാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം സിനിമ മേഖലയില്‍ നിന്നും ധാരാളം സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പാഴ് വാക്കായി. ചെന്നൈ പ്രസാദ് അക്കാദമിയില്‍ …
ശ്രീദേവിയുടെ തിരിച്ചുവരവില്‍ ബിഗ് ബിയും അജിത്തും കൂട്ടിന്
ശ്രീദേവിയുടെ തിരിച്ചുവരവില്‍ ബിഗ് ബിയും അജിത്തും കൂട്ടിന്
സ്വപ്നസുന്ദരി ശ്രീദേവിയുടെ ആഘോഷപൂര്‍വമായ തിരിച്ചുവരവാകുന്ന ഇംഗ്‌ളീഷ് വിംഗ്‌ളീഷില്‍ അമിതാബ് ബച്ചനും അജിത്തും. ചിത്രത്തിന്റെ തമിഴ് ഹിന്ദി പതിപ്പുകളിലാണ് അതിഥിതാരങ്ങളായി ഇരുവരും എത്തുന്നത്. ഇംഗ്‌ളീഷ് സ്പീക്കിംഗ് കോഴ്‌സിന്റെ കരുത്തുമായി ആദ്യമായി അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ വീട്ടമ്മയായാണ് ശ്രീദേവി ഹാസ്യസ്വഭാവമുള്ള ഇംഗ്‌ളീഷ് വിംഗ്‌ളീഷില്‍ കഥാപാത്രമാകുന്നത്. അമേരിക്കയിലേക്കുള്ള ആദ്യയാത്രയില്‍ വിമാനത്തില്‍ വച്ച് പരിചയപ്പെടുന്ന അപരിചിതനായാണ് ഹിന്ദിയില്‍ അമിതാബ് ബച്ചനും തമിഴില്‍ …
റസൂല്‍ പൂക്കുട്ടി നിര്‍മാതാവാകുന്നു
റസൂല്‍ പൂക്കുട്ടി നിര്‍മാതാവാകുന്നു
ശബ്ദമിശ്രണത്തിലൂടെ ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഡോ. റസൂല്‍ പൂക്കുട്ടി നിര്‍മാണരംഗത്തേക്ക്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും പഠിച്ചിറങ്ങിയ ഒരുപറ്റം സുഹൃത്തുക്കളും റസൂലിനൊപ്പം ഇതില്‍ പങ്കാളികളാകുന്നു. രാജീവ്‌രവി, എന്‍.മധു, സുനില്‍ ബാബു, കമല്‍ എന്നിവരുമായി ചേര്‍ന്ന് കളക്ടീവ് ഫെയ്‌സ് എന്ന ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഐ.ഡി. എന്നതാണ് ആദ്യചിത്രം. ഐഡന്റിറ്റിയുടെ ചുരുക്കമായ ഐ.ഡി മുബൈയില്‍ താമസിക്കുന്നവരുടെ …
രാജീവ് രവിയുടെ താരങ്ങളായി രഞ്ജിത്തും ആഷിക് അബുവും
രാജീവ് രവിയുടെ താരങ്ങളായി രഞ്ജിത്തും ആഷിക് അബുവും
അനുരാഗ് കശ്യപിന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകനായ രാജീവ് രവിയുടെ കന്നിസംവിധാനസംരംഭത്തില്‍ സംവിധായകരായ രഞ്ജിത്തും ആഷിക് അബുവും. ‘അന്നയും റസൂലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫഹദിന്റെ റസൂല്‍ എന്ന കഥാപാത്രത്തിന്റെ സഹോദരന്‍ ഹൈദറിനെയാണ് ആഷിക് അബു അവതരിപ്പിക്കുന്നത്. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും ഡി കട്ട്‌സിന്റെ ബാനറില്‍ സെവന്‍ ആര്‍ട്‌സ് മോഹനും വിനോദ് വിജയനുമാണ് …
‘ആറ് മുതല്‍ അറുപത് വരെ’ മോഹന്‍ലാല്‍ ജോണി ആന്റണിയുടെ കൂടെ
‘ആറ് മുതല്‍ അറുപത് വരെ’ മോഹന്‍ലാല്‍ ജോണി ആന്റണിയുടെ കൂടെ
മോഹന്‍ലാല്‍ ആദ്യമായി ജോണി ആന്റണി ചിത്രത്തില്‍..; ‘ആറ് മുതല്‍ അറുപത് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്ന സിബി കെ തോമസ്-ഉദയകൃഷ്ണ കൂട്ടുകെട്ടാണ്. ട്വന്റി ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം സിബി-ഉദയന്‍ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറ് മുതല്‍ അറുപത് വരെ. മോഹന്‍ലാലിന്റെ ക്രിസ്മസ് റിലീസായി എത്തുന്ന അവധിക്കാല ആഘോഷചിത്രമായിരിക്കും …
ദുല്‍ഖറിന് വീണ്ടും ‘കന്നിച്ചിത്രം’
ദുല്‍ഖറിന് വീണ്ടും ‘കന്നിച്ചിത്രം’
തുടക്കക്കാരനായ ശ്രീനാഥ് രാജേന്ദ്രനൊപ്പമുള്ള ആദ്യചിത്രം ‘സെക്കന്‍ഡ്‌ഷോ’യും അന്‍വര്‍ റഷീദിന്റെ നായകനായ ‘ഉസ്താദ് ഹോട്ടലും’ വിജയിച്ചതിന് പിന്നാലെ ഒരു ത്രില്ലര്‍ സിനിമയുടെ ഭാഗമാവുകയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍. രൂപേഷ് എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറിലാണ് അടുത്തതായി ദുല്‍ഖര്‍ അഭിനയിക്കുന്നത്. ആഗസ്ത് ആദ്യം കൊച്ചിയില്‍ ചിത്രീകരണമാരംഭിക്കും. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് രൂപേഷായിരുന്നു. ഇതിന് ശേഷം …
മമ്മൂട്ടി ‘മുടിയനായ പുത്രന്‍’
മമ്മൂട്ടി ‘മുടിയനായ പുത്രന്‍’
മലയാളത്തിലെ ഏറ്റവും തിരക്കേറിയ സഹസംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ഇനി സ്വതന്ത്രസംവിധായകന്‍.; മമ്മൂട്ടിയെ നായകനാക്കിയാണ് മാര്‍ത്താണ്ഡന്റെ ആദ്യചിത്രം. ‘മുടിയനായ പുത്രന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. അടുത്തവര്‍ഷത്തേക്ക് ഈ ചിത്രത്തിനായ് മമ്മൂട്ടി ഡേറ്റ് നല്‍കിയതെന്നറിയുന്നു. ഷാജി കൈലാസ്, ലാല്‍, അന്‍വര്‍ റഷീദ് എന്നിവരുടെ പ്രധാനചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ത്താണ്ഡന്‍ ദി …