സ്വന്തം ലേഖകൻ: ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യുവുമായി പഞ്ചഗുസ്തി പിടിച്ച് നടന്‍ മമ്മൂട്ടി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒടുവില്‍ ജോബിയുടെ കൈക്കരുത്തിന് മുന്നില്‍ മമ്മൂട്ടി തോല്‍വി സമ്മതിക്കുന്നതും വിഡിയോയിലുണ്ട്. മത്സരശേഷം മമ്മൂട്ടി ജോബിയെ അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോള്‍ വണ്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് മമ്മൂട്ടി. ഇവിടെ നടന്ന ഒരു …
സ്വന്തം ലേഖകൻ: മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ ഫസ്റ്റ്‌ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കറുത്ത കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കില്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്ത് …
സ്വന്തം ലേഖകൻ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് കങ്കണ റണോട്ട് നായികയാകുന്ന തലൈവി പറയുന്നത്. ചിത്രത്തിന്‍റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നടിയായിരുന്ന ജയലളിതയുടെ യൗവ്വനവും രാഷ്ട്രീയ പ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ 60 കളും കങ്കണതന്നെയാണ് അഭിനയിക്കുന്നത്. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ കങ്കണയ്ക്കെതിരെ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്. മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്നുമെല്ലാമാണ് …
സ്വന്തം ലേഖകൻ: വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരെ നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് ഷെയ്‌നിന്റെ പ്രതികരണം. വെയില്‍ സിനിമയുടെ ഷൂട്ടിങ് കരാര്‍ പ്രകാരമുള്ള ദിവസങ്ങളേക്കാള്‍ കൂടുതല്‍ താന്‍ സിനിമയുമായി സഹകരിച്ചുവെന്നും എന്നിട്ടും സംവിധായകന്‍ ശരത് മേനോന്‍ തന്നോടു മോശമായി പെരുമാറിയെന്നും ഷെയ്ന്‍ ആരോപിക്കുന്നു. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് …
സ്വന്തം ലേഖകൻ: പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ് അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍. ചിത്രത്തില്‍ ഹെലന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അന്ന ബെന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. സിനിമാ രംഗത്തുനിന്നും അല്ലാതെയും നിരവധി പേരാണ് അന്നയുടെ അഭിനയ മികവിനെ കുറിച്ച് വാചാലരായത്. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചിത്രം …
സ്വന്തം ലേഖകൻ: മമ്മൂട്ടി നായകനായ പേരന്‍പിലെ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ഡെനി ജോര്‍ജ് ആണ്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ വി.കെ അജിത്കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് സിനിമയുടെ നിര്‍മ്മാണം. അഞ്ജലി തന്നെയാണ് ചിത്രത്തില്‍ …
സ്വന്തം ലേഖകൻ: സംവിധായകൻ ശ്രീകുമാർ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് സാക്ഷികളുടെ മൊഴിയെടുക്കല്‍ തുടരുന്നു. ‘ഒടിയന്‍’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണു നീക്കം. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് പ്രധാന പരാതി. സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, …
സ്വന്തം ലേഖകൻ: മൂത്തോന്‍ സിനിമ ചെയ്തത് ഇരുപത് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്തായ മൈക്കിളിന് വേണ്ടിയാണെന്ന് സംവിധായിക ഗീതുമോഹന്‍ദാസ്. കൊച്ചിയില്‍ വെച്ച് നടന്ന ക്വിയര്‍ പ്രൈഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗീതു. വിതുമ്പിക്കൊണ്ടായിരുന്നു ഗീതുവിന്റെ വെളിപ്പെടുത്തല്‍. തനിക്ക് അറിയാവുന്ന എറ്റവും പവര്‍ഫുള്‍ ആയ മീഡിയാണ് സിനിമ, അത് കൊണ്ടാണ് ഉപയോഗിച്ചതെന്നും ഗീതു പറഞ്ഞു. കഴിഞ്ഞ …
സ്വന്തം ലേഖകൻ: റെക്കോര്‍ഡ് നേട്ടവുമായി ജോക്കര്‍ സിനിമ ബോക്‌സോഫിസില്‍ കുതിക്കുകയാണ്. 100 കോടി ഡോളര്‍ ഇതിനോടകം ചിത്രം സ്വന്തമാക്കി. ജോക്കര്‍ എന്ന കഥാപാത്രം അദ്യമായി പ്രത്യക്ഷപ്പെട്ട ഡാര്‍ക് നൈറ്റ്‌സിന്റെ കളക്ഷന്‍ മറികടന്നാണ് ജോക്കര്‍ സ്വപ്‌നനേട്ടം കൈവരിച്ചിരിക്കുന്നത്. ഫോബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം നൂറ് കോടി ഡോളര്‍ കളക്ഷന്‍ ലഭിക്കുന്ന ആദ്യ ‘ആര്‍’ റേറ്റിംഗ് ചിത്രമാണ് ജോക്കര്‍. …
സ്വന്തം ലേഖകൻ: ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടന്‍, തമിഴകത്തിന്റെ ‘ഉലകനായകൻ’ കമൽഹാസൻ, നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും പിന്തുണയേകുകയും ചെയ്ത ചെറിയച്ഛനാണ്. കമൽഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ മകളാണ് രണ്ടാമത്തെ സുഹാസിനി. തന്റെ ജീവിതത്തിൽ കമൽ ഹാസൻ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. …