1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബില്ല 2 പരാജയപ്പെട്ടത് തന്റെ കുറ്റമല്ലന്ന് പാര്‍വ്വതി
ബില്ല 2 പരാജയപ്പെട്ടത് തന്റെ കുറ്റമല്ലന്ന് പാര്‍വ്വതി
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തിറങ്ങിയ ബില്ല 2 ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതിന് പിന്നില്‍ തന്നെ കുറ്റപ്പെടുത്തേണ്ടന്ന് നായിക പാര്‍വ്വതി ഓമനക്കുട്ടന്‍. ബില്ല 2 വിന്റെ പരാജയത്തിന് കാരണം നായിക പാര്‍വ്വതിയുടെ ഭാഗ്യക്കേടാണന്ന ചില പത്രങ്ങളുടെ കണ്ടുപിടുത്തത്തിന് എതിരേയാണ് പാര്‍വ്വതി രംഗത്ത് എത്തിയത്. സിനിമ ഒരു ടീം വര്‍ക്കാണന്നും അതിലെ പരാജയത്തിന് നായകനെയോ നായികയേയോ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നുമാണ് …
പ്രാഞ്ചിയേട്ടനും പുണ്യാളനും കോപ്പിയടിയോ?
പ്രാഞ്ചിയേട്ടനും പുണ്യാളനും കോപ്പിയടിയോ?
അരിക്കച്ചവടക്കാരന്‍ പ്രാഞ്ചിയെയും പുണ്യാളനെയുമൊന്നും ജനം ഇന്നും മറന്നിട്ടില്ല. മമ്മൂട്ടിയ്ക്കും രഞ്ജിത്തിനും ഏറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങും നേടിക്കൊടുത്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിലെ കഥാപാത്രങ്ങളാണ് പുണ്യാളനും പ്രാഞ്ചിയേട്ടനും. അരിക്കച്ചവടക്കാരനെന്ന പേര് ഒരാക്ഷേപമായി കാണുന്ന തൃശൂക്കാരന്‍ നസ്രാണിയുടെ ജീവിതത്തെ പുണ്യാളന്‍ മാറ്റിമറിയ്ക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. തൃശൂരിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ സിനിമ ജനത്തിന് അന്ന് ഏറെ രസിയ്ക്കുക തന്നെ ചെയ്തു. …
സുരാജിന് നായികയെ കിട്ടാനില്ല
സുരാജിന് നായികയെ കിട്ടാനില്ല
സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ സുബിന്‍ ഒരുക്കുന്ന ചിത്രമാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’. ഒരു കൊമേഡിയന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പക്ഷേ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മറ്റൊന്നുമല്ല സുരാജിന് നായികയെ കിട്ടാത്തതാണ് നിര്‍മ്മാതാവിനേയും സംവിധായകനേയും വലച്ചിരിക്കുന്നത്. സുരാജിനെ നായകനാക്കി ഒരുക്കിയ ‘ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്‍’ എന്ന സിനിമയ്ക്കും ഇത്തരമൊരവസ്ഥ വന്നിരുന്നു. സുരാജിനെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ …
ശ്വേതയുടെ ഗര്‍ഭകാലം കളിമണ്ണില്‍
ശ്വേതയുടെ ഗര്‍ഭകാലം കളിമണ്ണില്‍
നടി ശ്വേത മേനോന്റെ ഗര്‍ഭകാലം വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങുകയാണ് ബ്ലസി. ‘കളിമണ്ണ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. മാതൃത്വത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രേക്ഷകരിലെത്തിക്കുക എന്നതാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംവിധായകന്‍ ബ്ലസി പറയുന്നു. നടി ശ്വേത മേനോന്റെ ഗര്‍ഭകാലം സിനിമയില്‍ ചിത്രീകരിക്കുമെന്നത് മുന്‍പ് തന്നെ വാര്‍ത്തയായിരുന്നു. ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല. അതിന്റെ ഓരോ …
ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും ലൗജിഹാദോ?
ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും ലൗജിഹാദോ?
മലയാള സിനിമയ്ക്ക് പുത്തനുണര്‍വ് പകരുകയാണ് തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലും നേടുന്ന വിജയം. യുവനിരയുടെ സാന്നിധ്യവും പുതുമയുള്ള അവതരണവുമാണ് ബോക്‌സ് ഓഫീസില്‍ ഈ സിനിമകളുടെ വിജയക്കുതിപ്പിന് ഇന്ധനമാവുന്നത്. തീര്‍ത്തും വ്യത്യസ്തമായ പ്രമേയങ്ങളാണെങ്കിലും ഈ സിനിമകള്‍ക്ക് പൊതുവായൊരു പശ്ചാത്തലമുണ്ട്. മലബാറിലെ മുസ്ലീം സമൂഹത്തിന്റെ ജീവിതം രസകരമായി തന്നെ ഈ രണ്ട് സിനിമയിലും വരുന്നു. അവരുടെ ഭാഷ ശൈലിയും …
ഉര്‍വശിക്ക് തിരിച്ചടി; കുഞ്ഞാറ്റ മനോജിനൊപ്പം
ഉര്‍വശിക്ക് തിരിച്ചടി; കുഞ്ഞാറ്റ മനോജിനൊപ്പം
മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണച്ചുമതല നടന്‍ മനോജ് കെ.ജയനു തന്നെയായിരിക്കുമെന്ന് എറണാകുളം കുടുംബ കോടതി വിധിച്ചു. മാസത്തിലൊരു ഞായറാഴ്ച കുഞ്ഞാറ്റയ്ക്ക് അമ്മയും നടിയുമായ ഉര്‍വശിക്കൊപ്പം പോകാമെന്നും കുടംബകോടതി ജഡ്ജി എന്‍. ലീലാമണി ഉത്തരവില്‍ വ്യക്തമാക്കി. മകളെ തനിക്കൊപ്പം വിടണമെന്ന ഉര്‍വശിയുടെ ഹര്‍ജിയും മകളെ ഉര്‍വശിക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന മനോജ് കെ. ജയന്റെ പരാതിയും പരിഗണിച്ചാണ് കുടുംബകോടതിയുടെ …
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് പണ്ഡിറ്റ്
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് പണ്ഡിറ്റ്
ആരും പ്രതീക്ഷിയ്ക്കാത്ത നേരത്ത് തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒരിടി വെട്ടിയ അനുഭവമായെന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മോഹന്‍ലാലിനെപ്പോലും കടത്തിവെട്ടി അപ്രതീക്ഷിതമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴാണ് ദിലീപ് ഇങ്ങനെ പ്രതികരിയ്‌ക്കേണ്ടി വന്നത്. ദിലീപിന് മാത്രമല്ല നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനും ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒരിടിവെട്ടിയ അനുഭവമായിരുന്നുവത്രേ. വേറൊന്നുമല്ല ഒന്നിലധികം അവാര്‍ഡ് …
തിലകന് എന്തും പറയാം: ദിലീപ്
തിലകന് എന്തും പറയാം: ദിലീപ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടന്‍ ദിലീപ്. അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം തന്നെ ആ ചിത്രത്തിലെ അഭിനയത്തിന് ദിലീപ് അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്ന് തിലകന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തിലകന്റെ പ്രതികരണത്തെ കുറിച്ച് പറഞ്ഞ് വെറുതേ വിവാദമുണ്ടാക്കേണ്ടന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. തനിക്ക് അവാര്‍ഡ് നല്‍കുന്നില്ലെന്ന്് പരാതിപ്പെട്ടു നടന്ന ദിലീപിനെ തേടി അപ്രതീക്ഷിതമായാണ് മികച്ച …
ആഷ് തിരിച്ചുവരുന്നു; ഹോളിവുഡ് ചിത്രത്തിലൂടെ
ആഷ് തിരിച്ചുവരുന്നു; ഹോളിവുഡ് ചിത്രത്തിലൂടെ
ഐശ്വര്യാറായ് ബച്ചന്‍ ഹോളിവുഡ് സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരുന്നതായി വാര്‍ത്തകള്‍. ഡാനിയല്‍ സില്‍വ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ നായികാവേഷത്തിലൂടെയാണ് ആഷ് അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. ടൈറ്റാനിക് എന്ന ചിത്രത്തില്‍ കേറ്റ് വിന്‍സ് ലെറ്റിന്റെ പ്രതിശ്രുത വരന്റെ വേഷത്തിലെത്തിയ ബില്ലി സേനാണ് ചിത്രത്തില്‍ ആഷിന്റെ നായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഷിനെ കൂടാതെ ചിത്രത്തില്‍ സീരിയല്‍ നടി സാറാഖാന്‍, ഗായകന്‍ …
മികച്ച നടനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍: ജൂറി അംഗം
മികച്ച നടനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍: ജൂറി അംഗം
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല. മികച്ച നടനുള്ള അവാര്‍ഡ് നല്‍കേണ്ടിയിരുന്നത് മോഹന്‍ലാലിനാണെന്ന് ജൂറി അംഗവും ശബ്ദലേഖകനുമായ സി ആര്‍ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എങ്ങനെ നോക്കിയാലും ദിലീപിനേക്കാള്‍ മികച്ച നടന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. എന്നാല്‍ ജൂറി ചെയര്‍മാനായിരുന്ന ഭാഗ്യരാജിന് ദിലീപിനെ മികച്ച നടനാക്കണമെന്നായിരുന്നു അഭിപ്രായം. മോഹന്‍ലാല്‍ അഭിനയിച്ച പ്രണയം, സ്‌നേഹവീട് …