നടിമാര്‍ മാനേജര്‍മാരെ നിയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയോഗം. നടി പത്മപ്രിയക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതി ചര്‍ച്ച ചെയ്യുമെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. താരങ്ങള്‍ ചാനല്‍ ഷോകളില്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ചാനലുകള്‍ഒരുക്കുന്ന താരനിശകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ നല്‍കി കത്ത് യോഗം …
അവയവദാനത്തിന് സന്നദ്ധനാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന അവയവദാന ബോധവല്‍ക്കരണ ഡോക്യുമെന്ററിയുടെ പ്രകാശനത്തിനിടെയാണ് മോഹന്‍ലാല്‍ അവയവദാന സന്നദ്ധത അറിയിച്ചത്. അവയവദാനത്തിന്റെ പ്രാധാന്യം സാധാരണക്കാരിലെത്തിക്കുകയാണ് ഒരു കനിവിന്റെ ഓര്‍മയ്ക്കായ് എന്ന ഡോക്യുമെന്ററിയുടെ ലക്ഷ്യം. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവം ദാനം ചെയ്ത അരുണ്‍ ജോര്‍ജിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. സ്വാതീകൃഷ്ണയുടെ കരള്‍ മാറ്റിവെയ്ക്കല്‍ …
തെന്നിന്ത്യന്‍ ചലച്ചിത്ര താരവും കമലഹാസന്റെ മകളുമായ ശ്രുതി ഹസന് തിരുവനന്തപുരത്ത് ആരാധകരുടെ സ്വീകരണം. മലയാളത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് ശ്രുതി പറഞ്ഞു. അച്ഛന്‍ കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ശ്രുതി പറഞ്ഞു. മലയാളികളുടെ സ്‌നേഹം അമ്പരപ്പിച്ചെന്നും നല്ല അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും ശ്രുതി പറഞ്ഞു. മലയാളി സ്ത്രീകളുടെ സൗന്ദര്യത്തെ പുകഴ്ത്താനും ശ്രുതി മറന്നില്ല. …
നടന് ജഗതി ശ്രീകുമാറിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി തഴഞ്ഞുവെന്ന ആരോപണമുയരുന്നു. മികച്ച നടനെ തിരഞ്ഞെടുക്കുന്ന വേളയില്‍ നായകനായി അഭിനയിച്ചില്ലെന്ന കാരണത്താല്‍ ജഗതിയെ മാറ്റിനിര്‍ത്തിയെന്നാണ് ആരോപണം. ബ്ലെസ്സിയുടെ പ്രണയത്തിലെ അഭിനയത്തിന് മോഹന്‍ലാലിനും അനുപംഖേറിനും മികച്ച നടനുള്ള പുരസ്‌കാരം നല്‍കാമെന്നുള്ള വാദങ്ങള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദത്തിലെത്തുമെന്ന് തിരിച്ചറിഞ്ഞാണ് ദിലീപിന്റെ പേര് പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് ദിലീപിനു …
മമ്മൂട്ടിയ്ക്കും ലാലിനും മലയാള സിനിമയില്‍ മാര്‍ക്കറ്റുണ്ടാവും. എന്നാല്‍ തെലുങ്കില്‍ സ്ഥിതി ഇതല്ല. അവിടെ നിത്യയാണ് താരം. 180, ഇഷ്‌ക് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിത്യ നായികയായ മലയാള മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് തെലുങ്കില്‍ നല്ല മാര്‍ക്കറ്റാണെന്ന് ടോളിവുഡിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സുനില്‍ പ്രശാന്ത് പറയുന്നു. നിത്യയുടെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രം തെലുങ്കിലെത്തിക്കാനുള്ള അവകാശം …
ജഗതി ശ്രീകുമാര്‍ എന്ന അതുല്യനായ നടന് മികച്ച കൊമേഡിയന്‍ പുരസ്‌കാരം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ജഗതി ശ്രീകുമാറിന് മികച്ച കൊമേഡിയന്‍ അവാര്‍ഡ് നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു സിബി മലയില്‍. ‘തന്നെയുമല്ല, ജഗതി ശ്രീകുമാര്‍ എന്ന നടനെ ഒരു ഹാസ്യനടന്‍ എന്ന ലേബലില്‍ മാത്രം ഒതുക്കേണ്ടതല്ല. …
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ഇന്‍ഡ്യന്‍ റുപ്പിയാണ് മികച്ച ചിത്രം. മികച്ച നടന്‍ ദിലീപ് മികച്ച നടി ശ്വേതമേനോന്‍. വെളളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിനാണ് ദിലീപിന് അവാര്‍ഡ്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ മികച്ച പ്രകടനം ശ്വേതമേനോനെ അവാര്‍ഡിന് അര്‍ഹയാക്കി. മികച്ച സംവിധായകനായി ബ്ലെസിയെ തിരഞ്ഞെടുത്തു. പ്രണയം സംവിധാനം ചെയ്തതിനാണ് അവാര്‍ഡ്. …
ബോളിവുഡ് താരം ഓംപുരി മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതായി ആരോപണം. 2011ല്‍ അണ്ണ ഹസാരെയുടെ നിരാഹാരവേദിയില്‍ താന്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്‌തെന്ന് പറഞ്ഞാണ് ഓംപുരി ക്രുധനായത്. ഹസാരെയെയും അദ്ദേഹത്തിന്റെ സമരത്തെയും കുറിച്ച് താന്‍ നടത്തിയ പ്രതികരണം മോശമായ രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചതെന്ന് ഓംപുരി കുറ്റപ്പെടുത്തി. കംബക്ത്’ (വിഷമമുണ്ടാക്കിയെന്ന് സൂചിപ്പിക്കുന്ന ഉറുദു പദം) എന്ന വാക്കുപയോഗിച്ചാണ് …
കേരളത്തിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ട്ടിച്ച തട്ടത്തിന്‍ മറയത്ത് യു കെയില്‍ റിലീസായി.ഇന്നലെ ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ റിലീസായ ചിത്രം ഈ വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍ മനോഹരമായി പ്രണയകഥ ആവിഷ്‌ക്കരിച്ചാല്‍, പ്രമേയത്തിന് പുതുമയില്ലെങ്കില്‍പ്പോലും പ്രേക്ഷകര്‍ അത് നെഞ്ചിലേറ്റും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം. ഹിന്ദു …
സെയ്ഫ് അലി ഖാന്‍ – കരീന കപൂര്‍ വിവാഹം ഡിസംബറിലേക്ക് നീട്ടി. സെയ്ഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലായിരിക്കില്ല വിവാഹമെന്നും സെയ്ഫ് അറിയിച്ചു. നേരത്തേ സെയ്ഫ് അലി ഖാന്‍റ അമ്മ ശര്‍മിളാ ടാഗോര്‍ അറിയിച്ചത് വിവാഹം ഒക്ടോബര്‍ 16ന് പട്ടൗഡി ഗ്രാമത്തിലെ പട്ടൗഡി പാലസിലായിരിക്കുമെന്നായിരുന്നു. എന്നാല്‍ വിവാഹം ഈ വര്‍ഷം അവസാനമേയുള്ളൂവെന്ന് നടന്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. …