ഇന്നസെന്റും ഭഗതും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘പേരിനൊരു മകന്‍’ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം വിനു ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ശരണ്യയാണ് ചിത്രത്തിലെ നായിക. പലചരക്കുകടയും പലിശയ്ക്ക് പണം കൊടുക്കലുമാണ് വരുമാനമാര്‍ഗമെങ്കിലും ഗ്രാമീണനന്മയുടെ മുഖമാണ് ഹരിശ്ചന്ദ്രന്. രണ്ടുമക്കളാണ് ഹരിശ്ചന്ദ്രന് മുരുകനും സത്യഭായും. അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം സഹോദരി ശാരദയും നാല് …
കുഞ്ചാക്കോ ബോബനും ജയസൂര്യയും ബിജുമേനോനും നായകകഥാപാത്രങ്ങളാകുന്ന ഷാഫിയുടെ പുതിയ സിനിമയുടെ ചിത്രീകരണമാരംഭിച്ചു. ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയെഴുതുന്നതും ഷാഫിയാണ്. നൂറ്റിയൊന്ന് പേരുടെ സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരുടെ കഥ ഹാസ്യപശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രം. കലവൂര്‍ രവികുമാറാണ് തിരക്കഥയും സംഭാഷണവും. വിജയരാഘവന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്.
നടി കല്‍പ്പനയും സംവിധായകന്‍ അനിലും വേര്‍പിരിയുന്നു. ഇവരുടെ വിവാഹമോചനക്കേസ് ഫയലില്‍ സ്വീകരിച്ച എറണാകുളം കുടുംബകോടതി ഇരുവരോടും കൗണ്‍സിലിങിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം അനില്‍ കൗണ്‍സലിങിന് എത്തിയെങ്കിലും കല്‍പ്പന എത്തിയിരുന്നില്ല. കോടതി നിര്‍ദേശമനുസരിച്ച് ഇന്നു 11 മണിയോടെ അനില്‍ വീണ്ടും കൗണ്‍സലിങിന് എത്തി. എന്നാല്‍ കല്‍പ്പന എത്തിയില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതു ഓഗസ്റ്റ് 21നു മാറ്റി. …
മമ്മൂട്ടിയെ നായകനാക്കി വി.എം. വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫേസ് ടു ഫേസ്’. നഗരജീവിതത്തിന്റെ ഭീതിദമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലൂടെ ബാലചന്ദ്രന്‍ എന്ന കഥാപാത്രം നടത്തുന്ന യാത്രയും അയാള്‍ക്ക് മുഖാമുഖം കാണേണ്ടി വരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ വരച്ചുകാട്ടുന്നത്.;മനോജിന്റേതാണ് തിരക്കഥ. സിദ്ദിഖ്, സായ്‌കുമാര്‍, മാമുക്കോയ, പ്രതാപ് പോത്തന്‍, സുരേഷ് കൃഷ്‌ണ, ടിനി ടോം തുടങ്ങിയവരാണ് …
ഇംഗ്ലീഷ് ചിത്രങ്ങള്‍ കാണാന്‍ മീരാ ജാസ്‌മിന് ഇഷ്‌ടമാണ്. ഹോളിവുഡ് സിനിമകളിലെ ആക്ഷന്‍ രംഗങ്ങളോ ടെക്‌നിക്കല്‍ പെര്‍ഫക്ഷനോ ഒന്നുമല്ല മീരയെ അതിലേക്ക് അടുപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ മികച്ച പശ്‌ചാത്തല സംഗീതമാണ് തന്നെ വീണ്ടും വീണ്ടും ഇംഗ്‌ളീഷ് ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്ന് മീര വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ സംഗീതത്തെക്കാളും വെസ്‌റ്റേണ്‍ ക്‌ളാസ്സിക്കുകളോടാണ് തനിക്ക് കൂടുതല്‍ താല്‌പര്യമെന്നും മീര പറയുന്നു. …
രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന ‘മലബാറി’ല്‍ കാവ്യാമാധവന്‍ അനൂപ് മേനോന്റെ ഭാര്യയായി വേഷമിടുന്നു. ആദ്യമായാണ് അനൂപും കാവ്യയും ജോഡി ചേരുന്നത്.; തനി നീലേശ്വരംകാരി വീട്ടമ്മയായാണ് കാവ്യ ‘മലബാറി’ല്‍ അഭിനയിക്കുന്നത്.; അതുകൊണ്ടുതന്നെ ഈ ചിത്രത്തില്‍ നീലേശ്വരത്തെ കലര്‍പ്പില്ലാത്ത തനി നാട്ടുമ്പുറ ഭാഷയാണ് കാവ്യയുടെ കഥാപാത്രം സംസാരിക്കുന്നത്.; ഏറെ ഉത്സാഹത്തോടെയാണ് കാവ്യ ഈ സിനിമയ്‌ക്കായി കാത്തിരിക്കുന്നത്.; ‘മലബാറി’ല്‍ മമ്മൂട്ടിയാണ് നായകന്‍. …
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജോ ചാലിശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം’ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീനിവാസന്‍, നിവിന്‍ പോളി, ഇന്നസെന്റ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സലിംകുമാര്‍, ശശി കലിംഗ, രാജശ്രീ വാര്യര്‍, ഇനിയ, കെ.പി.എ.സി. ലളിത, സീമ ജി നായര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. …
ബോളിവുഡ് താരം അനുപം ഖേര്‍ വീണ്ടും മലയാള സിനിമയിലെത്തുന്നു. സൂര്യരേഖയുടെ ബാനറില്‍ കെ.എന്‍. ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നയന’ എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ വീണ്ടുമെത്തുന്നത്. കെ.എന്‍. ശശിധരന്‍തന്നെ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. ഇന്നസെന്റ്, സിദ്ദീഖ്, ജിമി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗാനരചന: കെ.എന്‍. ശശിധരന്‍, …
ചാനല്‍ മത്സരത്തിലേക്ക് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും കടന്നുവരുന്നു. സമ്പൂര്‍ണ സിനിമാ ചാനല്‍ തുടങ്ങാനുള്ള ആലോചനകളിലാണ് ചേംബര്‍. വിവിധ സിനിമാ സംഘടനകളുടെ സഹകരണത്തോടെ ചാനല്‍ തുടങ്ങാനാണ് പദ്ധതി. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 19ന് ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷനുമായി ചേംബര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുണ്ട്. അതിനുശേഷമായിരിക്കും മറ്റ് സിനിമാ സംഘടനകളുമായുള്ള ചര്‍ച്ചകള്‍. …
പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി നയന്‍താര. എന്നാല്‍ സിനിമയില്‍ നടിയായി മാത്രം നില്‍ക്കാന്‍ നയന്‍സിന് താല്‍പര്യമില്ല. സിനിമാ സംവിധാനത്തിലും ഒരു കൈ നോക്കാനാണ് തീരുമാനം. അതിനായുള്ള പരീശീലവും തുടങ്ങിക്കഴിഞ്ഞു. സംവിധാനും പഠിക്കാനും വിഷ്ണുവിനെ സഹായിക്കാനുമുള്ള നയന്‍സിന്റെ ഉത്സാഹം അജിത്തിനെയുഅത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ തമിഴ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി അഭിനയിച്ചു …