തങ്ങളെക്കാള്‍ പ്രായം കൂടിയ സ്ത്രീകളോടാണ് പുരുഷന്മാര്‍ക്ക് കൂടുതല്‍ താത്പര്യമെന്ന് ഹോളീവുഡ് നടി ഷാരണ്‍ സ്‌റ്റോണ്‍. തന്റെ പുതിയ കാമുകനായ 28 കാരന്‍ മാര്‍ട്ടിന്‍ മൈക്കയുടെ തോളില്‍ ചാഞ്ഞാണ് 53 കാരിയായ ഷാരണ്‍ തന്റെ കണ്ടുപിടുത്തത്തെ കുറിച്ച് പറയുന്നത്. “പങ്കാളി ആദ്യം ശ്രദ്ധിക്കുക നിങ്ങളുടെ ശരീരത്തില്‍ എത്ര ചുളിവുകളുണ്ടെന്നല്ല, അവര്‍ക്ക് നിങ്ങളില്‍ നിന്നും ലഭിക്കുന്ന കരുതലും സ്‌നേഹവുമാണ് …
വ്യത്യസ്തമായ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ സൂര്യയെത്തുന്നു. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘മാട്‌റാന്‍’ എന്ന ചിത്രത്തിലാണ് സൂര്യയുടെ പുതിയ വേഷപ്പകര്‍ച്ച. ചിത്രത്തില്‍ സയാമീസ് ഇരട്ടയായാണ് സൂര്യയെത്തുന്നത്. കാജള്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്. ഇഷ ഷെര്‍വാണി, വിവേക് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ഹോളിവുഡിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായിരുന്ന അവതാര്‍, ജുറാസിക് …
ബോഡിഗാര്‍ഡിനും ട്രാഫിക്കിനും പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി റീമേക് ചെയ്യപ്പെടുന്നു. മലയാളത്തിന് പുതുമ സമ്മാനിച്ച വി.കെ പ്രകാശ് ചിത്രമായ ‘ബ്യൂട്ടിഫുളാ’ണ് നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത്. ബോളിവുഡിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകളുമാണ് ബ്യൂട്ടിഫുളിന് ഒരുങ്ങുന്നത്. ഒരു കോടി രൂപയ്ക്കാണ് റീമേക്ക് അവകാശം വിറ്റുപോയത്. ബോളിവുഡില്‍ രണ്‍വീര്‍ ഷൂറി, കൊങ്കണ സെന്‍, വിനയ് …
ചലച്ചിത്രനിരൂപകനും ഹ്രസ്വചിത്ര സംവിധായകനുമായ ഡോ. കെ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘ഇത്രമാത്രം’ തിയറ്ററുകളിലേക്ക്. കല്‍പ്പറ്റ നാരായണന്റെ ഇതേ പേരിലുള്ള നോവലിനെ ഉപജീവിച്ചാണ് ചിത്രം. ബിജുമേനോനും ശ്വേതാമേനോനുമാണ് മുഖ്യവേഷങ്ങളില്‍. എണ്‍പതുകളിലെ വയനാടിന്റെ ഗ്രാമാന്തരീക്ഷത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം.പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിച്ച സിനിമയെന്ന പ്രത്യകതയും ഇത്രമാത്രത്തിനുണ്ട്. സിദ്ദീഖ്, നെടുമുടി വേണു, കെ പി എ സി ലളിത, അനൂപ് ചന്ദ്രന്‍, …
സൂപ്പര്‍താരങ്ങളുടെ മുന്‍നിരഅഭിനേതാക്കളുടെ സാന്നിധ്യമോ ഇല്ലാതെ ഈച്ച നായകകഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം ‘ഈഗ’ തെന്നിന്ത്യയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തു. മൂന്ന് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യവാരം പിന്നിട്ടപ്പോള്‍ അമ്പത്തിരണ്ട് കോടി രൂപ സ്വന്തമാക്കി. സൂപ്പര്‍താരങ്ങളുടെ പേരിനൊപ്പമെത്താത്ത ഒരു ചിത്രം തെന്നിന്ത്യയില്‍ നിന്ന് സ്വപ്നതുല്യകളക്ഷന്‍ സ്വന്തമാക്കുന്നത് ചരിത്രം കൂടിയാണ്. സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ആവര്‍ത്തിച്ചുമടുത്ത ആക്ഷന്‍മസാലകളില്‍ നിന്ന് എസ് …
കത്രീനയെ ആര്‍ക്കും എളുപ്പത്തില്‍ പ്രണയിക്കാന്‍ സാധിക്കും. പറയുന്നത് ആരുമല്ല ക്യാറ്റിന്റെ മുന്‍കാമുകന്‍ സല്‍മാന്‍ ഖാന്‍. സിനിമയിലായാലും ജീവിതത്തിലായാലും കത്രീനയെ പ്രണയിക്കാന്‍ ആര്‍ക്കും കഴിയും. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ക്യാറ്റ്. അതുകൊണ്ട് തന്നെയാണ് കത്രീന ബി ടൗണില്‍ തന്റേതായ ഇടം നേടിയത്. അതുകൊണ്ട് ബി ടൗണ്‍ ക്യാമറകള്‍ ക്യാറ്റിന് നേരെ തിരിയുന്നതില്‍ അതിശയപ്പെടാനില്ലെന്നും സല്ലു വാതോരാതെ …
സ്പിരിറ്റ്,ഗ്രാന്‍ഡ് മാസ്റ്റര്‍,ഡയമണ്ട് നെക്ക്ലെസ്,തട്ടത്തിന്‍ മറയത്ത്,ഉസ്താദ് ഹോട്ടല്‍,മല്ലു സിംഗ് എന്നീ ചിത്രങ്ങള്‍ യുകെയിലെ വിവിധ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന സ്പിരിറ്റ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു Vue cinemas BRISTOL CRIBBS- BS10 7SR July 14 th sat @ 7 pm july …
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ രഞ്ജിത്ത്. മമ്മൂട്ടിയെയും ലാലിനെയും മാറ്റണമെന്ന് പറയുന്നവര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്. ഇവരുടെ അസഹിഷ്ണുതയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഈ നടന്മാര്‍ക്കെതിരെ നടക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. കുറേപ്പേരെ ഒഴിവാക്കിയതുകൊണ്ട് മാത്രം മലയാള സിനിമയുടെ മുഖം നന്നാവില്ല. കഴിവും അനുഭവ സമ്പത്തുമാണ് ഏതു രംഗത്തും പ്രധാന ഘടകം. അത് നന്നായി …
എന്‍ ശങ്കരന്‍നായരുടെ സംവിധാനത്തില്‍ കമല്‍ഹാസനും ജയസുധയും കേന്ദ്രകഥാപാത്രങ്ങളായ ‘രാസലീല’ പുനര്‍ജനിക്കുന്നു. നവാഗതനായ മജീദ് മാറഞ്ചേരിയാണ് പുതുമുഖങ്ങളെ നായികാനായകന്മാരാക്കി ചിത്രം പുനരാവിഷ്‌കരിക്കുന്നത്. ആദ്യപതിപ്പിലെ ഗാനങ്ങളെ അതുല്യമാക്കിയ പ്രതിഭകളുടെ മക്കളാണ് രാസലീല പുതിയ പതിപ്പിലെ ഗാനങ്ങള്‍ക്ക് പിന്നില്‍.. രതിനിര്‍വേദം,ചട്ടക്കാരി എന്നീ സിനിമകളുടെ റീമേക്കിന് പിന്നാലെ കമല്‍ഹാസന്‍ നായകനായ രാസലീലയും തിരികെവരികയാണ്. ദര്‍ശന്‍, പ്രതിഷ്ട എന്നീ പുതുമുഖങ്ങളാണ് പുതിയ രാസലീലയില്‍ …
മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം മുകുന്ദന്‍ ആദ്യമായി സിനിമയില്‍.; എം മോഹനന്‍ സംവിധാനം ചെയ്യുന്ന ’916′ എന്ന ചിത്രത്തിലാണ് എം മുകുന്ദനായി തന്നെ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അനൂപ് മേനോനും ആസിഫലിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍…. പുതുതലമുറയുടെയും പോയതലമുറയുടെയും ബന്ധങ്ങളിലെ ഭിന്നതലങ്ങള്‍ക്കൊപ്പം രസകരമായി പ്രമേയം പങ്കുവയ്ക്കുന്ന സിനിമയില്‍ എം മുകുന്ദനായി തന്നെയാണ് കഥാകാരന്‍ എത്തുന്നത്. സംവിധായകന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് …