ചാനലുകളുടെ അവാര്‍ഡ് നൈറ്റുകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് ഫിലിം ചേമ്പറിന്റെ വിലക്ക്. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകരാകുന്നതിനും വിലക്കേര്‍പ്പെടുത്തി. താരസംഘടനയായ അമ്മയ്ക്ക് ഇത് സംബന്ധിച്ച കത്ത് നാളെ നല്‍കും. ആഗസ്ത് ഒന്നുമുതല്‍ തീരുമാനം നടപ്പാക്കുമെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു. വിലക്ക് ലംഘിക്കുന്ന താരങ്ങളുമായി സഹകരിക്കില്ലെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി. സിനിമകളുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം മൂന്ന് …
നടി പദ്മപ്രിയയ്‌ക്കെതിരെ സംവിധായകനും നിര്‍മ്മാതാവുമായ എം.എ.നിഷാദ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷിന് പരാതി നല്‍കി. പദ്മപ്രിയയും മാനേജരും മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് നിഷാദിന്റെ പരാതി. നമ്പര്‍ 66 മധുരബസ് എന്ന സിനിമ ഷൂട്ടിംഗ് പദ്മപ്രിയ കാരണം തടസപ്പെട്ടുവെന്നാണ് നിഷാദിന്റെ പരാതി. പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം നടി ഷൂട്ടിംഗിനെത്താതിരിക്കുകയായിരുന്നു. നിഷാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനം എന്താണെന്ന് അറിയില്ലെന്നും …
മാറ്റത്തിന് മനസ് കൊടുത്ത മലയാളസിനിമയിലേക്ക് ഇടവേളയില്ലാത്ത സിനിമ എത്തുന്നു. നവാഗതനായ ലിജിന്‍ ജോസിന്റെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഫ്രൈഡേ’യില്‍ ഫഹദ് ഫാസിലാണ് നായകവേഷത്തില്‍.; ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ഫഹദ്. ഫ്രൈഡേ 11.11.11 എന്ന ചിത്രം ഇടവേളയില്ലാത്ത ആദ്യമലയാളചിത്രമാകുന്നത് ഒരു ദിവസത്തെ കഥ പറയുന്ന പ്രമേയം മുറിഞ്ഞുപോകരുതെന്ന് അണിയറക്കാര്‍ നിര്‍ബന്ധമുള്ളതിനാല്‍ കൂടിയാണ്. ഒരു വെള്ളിയാഴ്ച ആലപ്പുഴ …
ഗുസ്തി-ചലച്ചിത്ര താരം ധാര സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂലൈ ഏഴിന് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം തലച്ചോറിനു ഗുരുതര ക്ഷതമേല്‍പ്പിച്ചതിനാല്‍ രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ വീട്ടിലേക്ക് മാറ്റുകയായിരുന്നു. 1966ല്‍ ഗുസ്തി ലോക ചാമ്പ്യനായി. രാജ്യസഭാംഗവുമായിരുന്നു. രാമായണം സീരിയലിലെ ഹനുമാന്‍ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടി. മുത്താരംകുന്ന് പിഒ, ഒരിടത്തൊരു ഫയല്‍വാന്‍ എന്നീ …
അക്ഷയ്കുമാറിനെ നായകനാക്കി ഷിരിഷ് കുന്ദര്‍ സംവിധാനം ചെയ്യുന്ന ‘ജോക്കര്‍’ പ്രദര്‍ശനത്തിന് തയ്യാറായി. ഫറാഖാനും അക്ഷയ്കുമാറുമാണ് ജോക്കര്‍ നിര്‍മ്മിക്കുന്നത്. ‘തീസ് മാര്‍ ഖാന്‍’ എന്ന ചിത്രത്തിന് ശേഷം ഫറാ ഖാന്‍ ക്യാമ്പിനൊപ്പമുള്ള അക്ഷയ് ചിത്രമാണ് ‘ജോക്കര്‍’. ഷാരൂഖിനെ നായകനാക്കി ഫറയുടെ ഭര്‍ത്താവ് കൂടിയായ ഷിരിഷ് കുന്ദര്‍ ആലോചിച്ച ചിത്രമാണ് അക്ഷയ്കുമാറിനെ നായകനാക്കി പിന്നീട് ചിത്രീകരിച്ചത്. സോനാക്ഷി സിന്‍ഹ …
കരീന കപൂര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നു. പ്രശസ്ത സംവിധായകന്‍ പ്രകാശ് ഝാ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലാണ് കരീന കപൂര്‍ പ്രധാനമന്ത്രിയായെത്തുന്നത്. അജയ് ദേവ്ഗണാണ് ചിത്രത്തിലെ നായകന്‍. ലോകത്തെ പ്രധാനപ്പെട്ട വനിതാ പ്രധാനമന്ത്രിമാരുടെ ഹ്രസ്വചരിത്രം തനിക്ക് തയ്യാറാക്കി തരണമെന്ന് കരീന ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട് കരീനയെ നായികയാക്കാന്‍ അജയ്‌ദേവ്ഗണ്‍ തന്നെയാണത്രേ നിര്‍ദേശിച്ചത്. ഈ നിര്‍ദേശം പ്രകാശ് ഝാ അംഗീകരിക്കുകയായിരുന്നു. ചിത്രം …
സല്മാന് ഒരുപാട് ആരാധകര്‍ പാക്കിസ്ഥാനിലുണ്ട്. എന്നാല്‍ ‘ഏക് ദ ടൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനോ റിവ്യൂയോ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേബിള്‍ ഓപ്പറേറ്റേഴ്‌സിനെ വിലക്കിയിരിക്കുകയാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍..; ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണസംവിധാനത്തെ കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടുമെന്നാണ് വിലയിരുത്തല്‍.. പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ടി.വി ചാനലുകള്‍ക്കും കേബിള്‍ നെറ്റ് വര്‍ക്ക് അതോറിറ്റിക്കും …
മലയാളത്തില്‍ നിന്നും ഒരു ചിത്രം കൂടി ബോളിവുഡിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്റര്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മോളിവുഡില്‍ വിജയം കൊയ്ത ചിത്രം ഹിന്ദിയിലെത്തുമ്പോള്‍ അജയ് ദേവ്ഗണ്‍ നായകനാകും. ഉണ്ണികൃഷ്ണനെക്കൊണ്ട് തന്നെ ഈ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ആഗ്രഹം. എന്നാല്‍ റീമേക്ക് കാര്യത്തില്‍ …
സണ്ണി ലിയോണും കൊല്ലപ്പെട്ട അല്‍-ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനും തമ്മില്‍ എന്താണ് ബന്ധം? ഇവര്‍ തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. എന്നാല്‍, ലിയോണിന്റെ നീലച്ചിത്രം ആസ്വദിച്ചുകൊണ്ടിരിക്കെയാണ് ലാദന്‍ അമേരിക്കന്‍ സൈനികരുടെ തോക്കിനിരയായതെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ പറയുന്നു. ട്വിറ്ററിലൂടെയാണ് രാമുജി ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2011 മെയ് രണ്ടിനാണ് പാകിസ്‌താനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ …
അന്‍പത് വയസായാലും തനിക്ക് റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാനാകുമെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ‘ അന്‍പതാം വയസിലും എനിക്ക് റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും. റൊമാന്‍സിന് ഇത്ര പ്രായം എന്ന നിയമമില്ല. നല്ല കഥയും യോജിച്ച കഥാപാത്രവും ലഭിച്ചാല്‍ എന്തുകൊണ്ട് അത് ചെയ്യാതിരിക്കണം. ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ നമുക്ക് ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമേ …