1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആസിഫിന്‌ നായകനാവണമെന്ന്‌ നിര്‍ബന്ധമില്ല
ആസിഫിന്‌ നായകനാവണമെന്ന്‌ നിര്‍ബന്ധമില്ല
നായകനായി മാത്രമേ അഭിനയിക്കൂ എന്ന്‌ നിര്‍ബ്ബന്ധമില്ലെന്ന്‌ ആസിഫ്‌ അലി. അഭിനയസാധ്യതയുള്ള, കഥാഗതിയില്‍ പ്രാധാന്യമുള്ള ചെറിയ കഥാപാത്രമാവാനും തയ്യാറാണെന്ന്‌ ആസിഫ്‌ പറയുന്നു. പേരെടുത്ത നായകനാകണമെന്നുള്ള ആഗ്രഹത്തോടെയല്ല മറിച്ച്‌ നല്ല നടനെന്ന്‌ അറിയപ്പെടണമെന്ന ആഗ്രഹത്തോടെയാണ്‌ അഭിനയരംഗത്തെത്തിയതെന്നാണ്‌ ആസിഫ്‌ പറയുന്നത്‌. ടൈപ്പായിപ്പോകുന്ന തരം നായക വേഷങ്ങള്‍ ചെയ്യുന്നതിനെക്കാളും നടനെന്ന നിലയില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്യാനാനാണ്‌ ആഗ്രഹിക്കുന്നത്‌. …
തലാഷില്‍ രജനീകാന്തിന്റെ ഐറ്റം ഡാന്‍സ് ഇല്ല
തലാഷില്‍ രജനീകാന്തിന്റെ ഐറ്റം ഡാന്‍സ് ഇല്ല
തലാഷ് എന്ന ചിത്രത്തില്‍ രജനീകാന്ത് ഐറ്റം ഡാന്‍സ് ചെയ്യുമെന്ന വാര്‍ത്ത ഈയടുത്തകാലത്തായി രജനി ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു ഡാന്‍സ് രജനി ചെയ്യുന്നില്ലെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തലാഷിന്റെ സംവിധായക റീമാ കാഖ്ടി. ‘രജീനീകാന്തിനെ പറ്റിയുള്ള ഒരു റൂമര്‍ മാത്രമാണ് ഇത്. ചിത്രത്തില്‍ രജനി ഐറ്റം ഡാന്‍സ് ചെയ്യുന്നില്ല. ഈ വാര്‍ത്തകേട്ട് രജനീകാന്ത് അത്ഭുതപ്പെട്ടെന്ന് അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സ് …
‘അയാളും ഞാനും തമ്മില്‍’
‘അയാളും ഞാനും തമ്മില്‍’
‘ഡയമണ്ട് നെക്ലേസി’നുശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന് ‘അയാളും ഞാനും തമ്മില്‍’ എന്ന് പേരിട്ടു. സഞ്ജയ്-ബോബി ടീമിന്റേതാണ് തിരക്കഥ. ജൂലായ് 11ന് ഷൊറണൂരില്‍ ഷൂട്ടിങ് തുടങ്ങും. വന്‍ താരനിര ഒരുമിക്കുന്ന ചിത്രത്തില്‍ ലാല്‍ജോസിന്റെ ‘ക്ലാസ്‌മേറ്റ്‌സ്’ ടീം നായകന്മാരായ പൃഥ്വിരാജും നരേനും വീണ്ടും ഒന്നിക്കുന്നു. മൂന്ന് നായികമാരുണ്ട് ചിത്രത്തില്‍ രമ്യ നമ്പീശന്‍, സംവൃത സുനില്‍, റിമ കല്ലിങ്കല്‍. …
ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ ആമിറിന്റെ സത്യം
ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ ആമിറിന്റെ സത്യം
അധികമാരും ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടാത്ത വിഷയങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന ശീലം ആമിര്‍ ഖാന്‍ ആവര്‍ത്തിക്കുന്നു. തന്റെ ടെലിവിഷന്‍ പരമ്പരയായ ‘സത്യമേവ ജയതെ’യുടെ പത്താം ഭാഗത്തില്‍ ആമിര്‍ ചര്‍ച്ച ചെയ്തത് ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തെപ്പറ്റിയാണ്. ജാതിയുടെ വേലിക്കെട്ടുകള്‍ വലിയ വിഭാഗം ജനങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നത് ഇന്നും ഒരു യാഥാര്‍ത്ഥ്യമാണെന്ന് ആമിര്‍ ഷോയില്‍ പറയുന്നു. ജാതിവ്യവസ്ഥയോടു …
മനോജ്.കെ.ജയനെതിരെ ഉര്‍വ്വശിയുടെ വക്കീല്‍ നോട്ടീസ്
മനോജ്.കെ.ജയനെതിരെ ഉര്‍വ്വശിയുടെ വക്കീല്‍ നോട്ടീസ്
നടന്‍ മനോജ്.കെ.ജയനെതിരെ നടിയും മുന്‍ഭാര്യയുമായ ഉര്‍വ്വശി വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ മദ്യപാനിയാണെന്നും കുട്ടിയെ കൊണ്ടുപോകാന്‍ കോടതിയില്‍ വന്നത് മദ്യപിച്ചാണെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പ്പറയണമെന്നാണ്‌ ഹരജിയിലെ ആവശ്യം. മനോജിന്റെ പ്രസ്താവന അസൂയകൊണ്ടാണെന്നും ഹരജിയില്‍ ആരോപണമുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മനോജ്.കെ.ജയന്‍ പറഞ്ഞു. കഴിഞ്ഞദിവസമാണ് എറണാകുളം കുടുംബകോടതിയില്‍ സിനിമയെ വെല്ലുന്ന …
വിനീത്‌ ശ്രീനിവാസന്റെ വിവാഹം ഓഗസ്‌റ്റ് 18ന്‌
വിനീത്‌ ശ്രീനിവാസന്റെ വിവാഹം ഓഗസ്‌റ്റ് 18ന്‌
നടനും പാട്ടുകാരനും സംവിധായകനുമൊക്കെയായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ വിനീത്‌ ശ്രീനിവാസന്‍ വിവാഹജീവിതത്തിലേക്ക്‌.; .ചെന്നൈ സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയാണ്‌ വിനീതിന്റെ ജീവിതത്തിലേക്ക്‌ വലതുകാല്‍ വെച്ചു കയറുന്നത്‌… ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഓഗസ്‌റ്റ് 18 ന്‌ കേരളത്തിയായിരിക്കും വിവാഹമെന്നാണ്‌ റിപ്പോര്‍ട്ട്‌. ..;വിനീത്‌ ശ്രീനിവാസന്‍ ചെന്നൈയില്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായിരിക്കെ ജൂനിയറായി പഠിച്ചിരുന്ന പെണ്‍കുട്ടിയാണ്‌ വധുവാകുന്നത്‌; അതേസമയം ഇവരുടെ …
ദീപിക ബിക്കിനിയില്‍ എത്തുന്നു
ദീപിക ബിക്കിനിയില്‍ എത്തുന്നു
ബിക്കിനിയില്‍ തന്റെ ഉടലഴക്‌ പുറത്തുകാട്ടി പ്രേക്ഷകരെ ഹരം പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ദീപികാ പദുകോണ്‍. ഉടന്‍ തിയേറ്ററുകളിലെത്തുന്ന ‘കോക്ക്‌ ടെയില്‍’ എന്ന ഹിന്ദി ചിത്രത്തിലാണ്‌ ദീപിക ബിക്കിനിയില്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടാനെത്തുന്നത്‌. സൈഫ്‌ അലി ഖാനാണ്‌ ഈ ചിത്രത്തിലെ നായകന്‍..; ഹോമി അദജാനിയയാണ്‌ സംവിധായകന്‍. ;ഇല്ലുമിനാത്തി ഫിലിംസിന്റെ ബാനറില്‍ സൈഫ്‌ അലി ഖാനാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌…
കടലിന്റെ മക്കളുടെ കഥയുമായി സത്യന്‍ അന്തിക്കാട്
കടലിന്റെ മക്കളുടെ കഥയുമായി സത്യന്‍ അന്തിക്കാട്
കേരളത്തിന്റെ ഗ്രാമീണഛായയും മലയാളത്തിന്റെ മനസും വിട്ടുപോകാതെ കഥ പറയുന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചേര്‍ത്തലയില്‍ ആരംഭിച്ചു. അച്ഛന്‍ നഷ്ടപ്പെട്ട പതിനെട്ടുകാരിയുടെയും മകള്‍ നഷ്ടപ്പെട്ട എഴുപതുകാരന്റെയും ജീവിതത്തിലൂടെ കഥ പറയുകയാണ് കടല്‍ പശ്ചാത്തലമാക്കി മലയാളത്തിന്റെ പ്രിയ സംവിധായകന്‍. ബെന്നി പി നായരമ്പലത്തിന്റെ രചനയിലാണ് സ്വാഭാവിക നര്‍മ്മങ്ങളുടെ അരികു ചേര്‍ന്ന് കഥ പറയുന്നത്. എഴുപതുകാരനായി …
കലാസംവിധായകന്‍ സാലു കെ ജോര്‍ജ്ജിന് വിലക്ക്
കലാസംവിധായകന്‍ സാലു കെ ജോര്‍ജ്ജിന് വിലക്ക്
കലാസംവിധായകന്‍ സാലു കെ ജോര്‍ജ്ജിനെ സിനിമകളില്‍ സഹകരിപ്പിക്കേണ്ടെന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അദ്ദേഹവുമായി സഹകരിക്കരുതെന്ന് നിര്‍ദ്ദേശവുമുണ്ട്. ഫെഫ്കയുടെ നിലപാടുകളോട് തികച്ചും ധിക്കാരപരമായി പ്രവര്‍ത്തിക്കുന്ന ചിലരുമായി സഹകരിച്ചു എന്ന കാരണത്താലാണ് സാലുവിനെ വിലക്കാനുള്ള തീരുമാനം. വിനയന്റെ ‘ഡ്രാക്കുള’ എന്ന ചിത്രത്തിനായാണ് സാലു സഹകരിച്ചത്. ഗുരുതരമായ സംഘടനാ വിരുദ്ധപ്രവര്‍ത്തനം നടത്തിയതായി ഫെഡറേഷനില്‍ നിന്നും അറിയിച്ചതായും …
താരങ്ങളുടെ പരസ്യവരുമാനത്തിന്‌ ഇനി നികുതി
താരങ്ങളുടെ പരസ്യവരുമാനത്തിന്‌ ഇനി നികുതി
സിനിമാഭിനയത്തിന്‌ പുറമേ പരസ്യചിത്രങ്ങളിലഭിനയിച്ചും സ്‌റ്റേജ്‌ഷോകളില്‍ പങ്കെടുത്തും ലക്ഷങ്ങളും കോടികളും വരുമാനമുണ്ടാക്കുന്ന താരങ്ങള്‍ക്ക്‌ കടിഞ്ഞാണിടാന്‍ നിയമം വരുന്നു. ഇനിമുതല്‍ പരസ്യചിത്രത്തിലഭിനയിക്കുന്നതിലൂടെയും സ്‌റ്റേജ്‌ഷോകളിലൂടെയും ഒരു വര്‍ഷം പത്തുലക്ഷവും അതിലധികവും വരുമാനം നേടുന്ന താരങ്ങള്‍ നികുതിയടയ്‌ക്കണം. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്‌ അഭിനയത്തിന്‌ പുറമേ താരങ്ങളുണ്ടാക്കുന്ന അധികവരുമാനത്തിന്‌ നികുതി ചുമത്താന്‍ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്‌. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പല പ്രമുഖ താരങ്ങളും …