1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ധൂം 3 ഇനിയും വൈകും കാരണം ആമിര്‍ ഖാന്റെ മുടി
ധൂം 3 ഇനിയും വൈകും കാരണം ആമിര്‍ ഖാന്റെ മുടി
ബോളീവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ ധൂം ന്റെ മൂന്നാം പതിപ്പായ ധൂം 3 യുടെ ചിത്രീകരണം വെകിയേക്കുമെന്ന് സൂചന. നിരവധി തവണ ചിത്രീകരണം വൈകിയ സിനിമ ഇത്തവണത്തെ കാരണം ആമിര്‍ ഖാന്റെ തലമുടിയാണ്.അമീര്‍ ഖാന്റെ മുടിയിപ്പോള്‍ പറെറ വെട്ടിയ നിലയിലാണ്. 2012 ജൂണ്‍ 29 ന് നടക്കേണ്ട ചിത്രീകരണം 2012 ജുലൈ 7 ലേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. …
ബോളിവുഡ് നടി ലൈലയും കുടുംബവും കൊല്ലപ്പെട്ടെന്ന് പോലീസ്
ബോളിവുഡ് നടി ലൈലയും കുടുംബവും കൊല്ലപ്പെട്ടെന്ന് പോലീസ്
ഫെബ്രുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടതായി പോലീസ്. മുംബൈയില്‍ വെച്ചാണ് ലൈല കൊല്ലപ്പെട്ടെതെന്ന് ജമ്മുകാശ്മീര്‍ പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ലൈലയുടെ വളര്‍ത്തച്ഛന്‍ പര്‍വേസ് അഹമ്മദി നിന്നാണ് കൊലപാതകത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. രണ്ടാഴ്ച മുമ്പാണ് പര്‍വേസ് അഹമ്മദിനെ പോലീസ് അറസ്റ്റു ചെയ്തത്. മൂന്നംഗ സംഘമാണ് ലൈലയെയും കുടുംബത്തെയും വധിച്ചതെന്ന് …
ഡയമണ്ട് നെക്ലേസ് ഇന്നു മുതല്‍ യു കെയിലെ വിവിധതീയറ്ററുകളില്‍
ഡയമണ്ട് നെക്ലേസ് ഇന്നു  മുതല്‍ യു കെയിലെ വിവിധതീയറ്ററുകളില്‍
ആഖ്യാനത്തില്‍ പുതുമുകളുമായി ലാല്‍ ജോസിന്റെ ഡയമണ്ട്‌ നെക്‌ലേസ് ഇന്നു മുതല്‍ യു കെയിലെ വിവിധ തിയേറ്ററുകളിലേക്ക്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സംവൃതാ സുനില്‍, അനു, ഗൗതമി എന്നിവരാണ് നായികമാര്‍. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. വിദ്യാസാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത്. പ്രമേയത്തില്‍ എന്നും പുതുമ തേടുന്ന ലാല്‍ ജോസ് മലയാളത്തിന്റെ പുതുനിരയെയാണ് ഡയമണ്ട്‌ നെക്‌ലേസില്‍ അണിനിരത്തിയത്. …
രണ്ട് മണിക്കൂറില്‍ സിനിമ; റെക്കോര്‍ഡുമായി കൗശിക്
രണ്ട് മണിക്കൂറില്‍ സിനിമ; റെക്കോര്‍ഡുമായി കൗശിക്
വെറും രണ്ട് മണിക്കൂറില്‍ ഷൂട്ട് ചെയ്ത് തെലുങ്ക് ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചു. കന്നഡയിലെ പ്രശസ്ത സംവിധായകന്‍ അരവിന്ദ് കൗശിക് സംവിധാനം നിര്‍വ്വഹിച്ച ‘അരിയാലി ഇന്നോന്‍ദിന’ എന്ന ചിത്രമാണ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. രണ്ട് പാട്ടുകളടക്കമുള്ള ചിത്രം ഷൂട്ട് ചെയ്തത് രണ്ട് റെഡ് ക്യാമറകളും അഞ്ച് കാനോണ്‍ ഡി സ്റ്റില്‍ ക്യാമകളും ഉപയോഗിച്ചാണ്. ബംഗളൂരുവിലെ ഷമന്നാ ഉദ്യാനത്തിനടുത്തുവച്ചായിരുന്നു രണ്ട് …
മമ്മൂട്ടി ഒറ്റക്കണ്ണന്‍,മോഹന്‍ലാല്‍ ഒറ്റച്ചെവിയനും; ഓണം പൊടിപൊടിക്കും
മമ്മൂട്ടി ഒറ്റക്കണ്ണന്‍,മോഹന്‍ലാല്‍ ഒറ്റച്ചെവിയനും; ഓണം പൊടിപൊടിക്കും
മമ്മൂട്ടി ഒറ്റക്കണ്ണനായും മോഹന്‍ലാല്‍ ഒറ്റച്ചെവിയനുമായാണ് ഇക്കുറി ഓണത്തിനെത്തുക. ജോഷിയുടെ ഓണച്ചിത്രമായ ‘റണ്‍ബേബി റണ്ണി’ലാണ് മോഹന്‍ലാല്‍ ഒരു ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായ വേണു എന്ന കഥാപാത്രമായെത്തുന്നത്. സച്ചി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അമലാ പോളാണ് നായിക. ടെലിവിഷന്‍ ക്യാമറമാന്റെ റോളിലാണ് മോഹന്‍ലാല്‍. മമ്മൂട്ടി ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രമായ ‘ജവാന്‍ ഓഫ് വെള്ളിമല’യില്‍ മമ്മൂട്ടി ഒരു കണ്ണിന് …
വേതന വര്‍ധന ആവശ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍
വേതന വര്‍ധന ആവശ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍
ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിര്‍മ്മാതാക്കളും ചലച്ചിത്രസാങ്കേതിക പ്രവര്‍ത്തകരും തമ്മിലുണ്ടാക്കിയ വേതന കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കരാര്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യമായി ഫെഫ്ക രംഗത്തെത്തിയിരിക്കുന്നത്. നാളെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. മൂന്ന് വര്‍ഷം മുമ്പ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ചലച്ചിത്രസാങ്കേതിക …
ഡിജിറ്റല്‍ പോസ്റ്ററുമായി സല്ലുവിന്റെ ‘ഏക് ഥാ ടൈഗര്‍’
ഡിജിറ്റല്‍ പോസ്റ്ററുമായി സല്ലുവിന്റെ ‘ഏക് ഥാ ടൈഗര്‍’
സല്‍മാന്‍ഖാന്‍ നായകാനാകുന്ന ‘ഏക് താ ടൈഗര്‍’ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആക്രമിക്കുവാന്‍ വരുന്ന രണ്ട് യുദ്ധ വിമാനങ്ങള്‍ക്ക് നേരെ ചാടുന്ന സല്ലുവുമാണ് 27 സെക്കന്റ് നീളമുള്ള ഡിജിറ്റല്‍ പോസ്റ്ററിലുള്ളത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ക്രതീന കൈഫാണ് നായിക. ഇന്ത്യാ പാകിസ്ഥാന്‍ ഇന്റിലിജന്‍സ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാണ് …
സണ്ണി ലിയോണിന്റെ ചൂടന്‍ രംഗങ്ങളുമായി ‘ജിസം 2′ വരുന്നു
സണ്ണി ലിയോണിന്റെ ചൂടന്‍ രംഗങ്ങളുമായി ‘ജിസം 2′ വരുന്നു
ആഗസ്ത് മൂന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ‘ജിസം സെക്കന്‍ഡി’ന്റെ ട്രയിലറും ഗാനങ്ങളുമെല്ലാം യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ചൂടന്‍ വിഭവമായി മാറിയിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് എത്ര തവണ കത്രിക ചലിപ്പിച്ചാലും കുഴപ്പമില്ല കാര്യമാത്രപ്രസക്തമായ രംഗങ്ങളൊന്നും വെട്ടാന്‍ വിട്ടുതരില്ലെന്ന് സംവിധായിക പൂജാ ഭട്ടും നിര്‍മ്മാതാവ് ദിനോ മോറിയയും പ്രഖ്യാപിച്ചിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രദര്‍ശനത്തിനെത്തുന്ന ജിസം സെക്കന്‍ഡ് ട്രെയിലറുകള്‍ ടെലിവിഷനില്‍ കാണിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ …
കത്രീന കൈഫ് എഫ്എച്ച്എം മാഗസിന്റെ സെക്‌സിയസ്റ്റ് വുമണ്‍
കത്രീന കൈഫ് എഫ്എച്ച്എം മാഗസിന്റെ സെക്‌സിയസ്റ്റ് വുമണ്‍
ലോകത്തിലെ ഏറ്റവും മികച്ച സെക്‌സി വുമണായി ബോളിവുഡ് താരം കത്രീന കൈഫിനെ തെരഞ്ഞെടുത്തു. പ്രമുഖ ഫാഷന്‍ മാഗസിനായ എഫ്എച്ച്എം നടത്തിയ സര്‍വ്വേയിലാണ് കത്രീനയെ തേടി സെക്‌സി വുമണ്‍ പട്ടം എത്തിയത്. ഇത് നാലാം തവണയാണ് എഫ്എച്ച്എം മാഗസിന്‍ കത്രീനയെ സെക്‌സി വുമണായി തെരഞ്ഞെടുക്കുന്നത്. ബോളിവുഡ് സുന്ദരികളായ പ്രിയങ്ക ചോപ്രയേയും സ്ലം ഡോഗ് മില്ല്യണയര്‍ ഫെയിം ഫ്രിഡ …
സത്യാന്വേഷണ പരീക്ഷണത്തിനില്ലെന്ന് പ്രിയാമണി
സത്യാന്വേഷണ പരീക്ഷണത്തിനില്ലെന്ന് പ്രിയാമണി
സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന ചിത്രത്തിലെ നായിക താനാണെന്ന വാര്‍ത്ത തെറ്റെന്ന് പ്രിയാമണി . ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രം സുബില്‍ സുരേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ വേറിട്ട ഗെറ്റപ്പുമായി എത്തുന്ന ചിത്രത്തില്‍ പ്രിയാമണി നായികയാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് വ്യക്തമാക്കിയിരുന്നത്. ചിത്രത്തിന്റെ പൂജാചടങ്ങും കഴിഞ്ഞ ദിവസം …