1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജഗതിയ്ക്ക് അമ്മ സഹായം നല്‍കില്ല
ജഗതിയ്ക്ക് അമ്മ സഹായം നല്‍കില്ല
വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെ താരസംഘടനയായ അമ്മയുടെ ഭാഗത്തു നിന്നും ജഗതിയ്ക്ക് വേണ്ട വിധം സഹായം ലഭിച്ചില്ലെന്ന തരത്തില്‍ സിനിമാലോകത്ത് ഒരു സംസാരമുണ്ടായിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഇതെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായി. ഒരു …
കറുത്ത സത്യങ്ങളുമായി ‘എന്റെ’
കറുത്ത സത്യങ്ങളുമായി ‘എന്റെ’
ജീവിതത്തിന്റെ കറുത്ത സത്യങ്ങള്‍ വെളിപ്പെടുത്തി ‘എന്റെ’ പ്രദര്‍ശനത്തിന് സജ്ജമായി. മനുഷ്യക്കച്ചവടത്തിന്റെ ക്രൂരമുഖം അനാവരണം ചെയ്യുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തെലുങ്കിലുമായാണ് ചിത്രീകരിച്ചത്. രാജേഷ് ടച്ച്‌റിവര്‍ ആണ് സംവിധായകന്‍. ആന്ധപ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളാണ് സിനിമയായി എത്തുന്നത്. ഇതിലെ സംഭവങ്ങളെല്ലാം യഥാര്‍ഥമാണെന്ന് സംവിധായകന്‍ രാജേഷ് പറയുന്നു. രാജേഷിന്റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുനിത കൃഷ്ണന്റെ പൂര്‍ണ …
‘സ്‌പിരിറ്റ്’ സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി
‘സ്‌പിരിറ്റ്’ സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി
മദ്യത്തിനെതിരെ സന്ദേശം പകരുന്ന ‘സ്പിരിറ്റ്’ സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി എം.കെ.മുനീര്‍ നിയമസഭയില്‍ പറഞ്ഞു. മദ്യത്തിനെതിരെ സമൂഹത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തുന്ന ചിത്രമാണിത്. മദ്യവിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ബോധവത്കരണവും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്. ഈ ചിത്രമൊരുക്കിയ രഞ്ജിത് – മോഹന്‍ലാല്‍ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. …
‘വേനലിന്റെ കളനീക്കങ്ങള്‍’ പേര് മാറി ‘ആഗസ്ത് ക്ലബാ’യി
‘വേനലിന്റെ കളനീക്കങ്ങള്‍’ പേര് മാറി ‘ആഗസ്ത് ക്ലബാ’യി
കെ.ബി വേണു സംവിധാനം ചെയ്യുന്ന ‘വേനലിന്റെ കളനീക്കങ്ങള്‍’ എന്ന സിനിമയുടെ പേര് മാറി. ആലപ്പുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് ‘ആഗസ്ത് ക്ലബ്’ എന്നാണ് പുതിയ പേര്. ആദ്യം പ്രഖ്യാപിച്ച പേര് കാവ്യാത്മകമായി ഉദ്ദേശിച്ചിരുന്നെങ്കിലും അത് ആശയക്കുഴപ്പമുണ്ടാക്കിയതിനാലാണ് മാറ്റാന്‍ തീരുമാനിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ സംഗമിക്കുന്ന സ്ഥലം കൂടിയാണ് ആഗസ്ത് ക്ലബ്. അതുതന്നെ ചിത്രത്തിന് ടൈറ്റിലായി …
വിവാഹത്തില്‍ വിശ്വാസമില്ല: മീര ജാസ്മിന്‍
വിവാഹത്തില്‍ വിശ്വാസമില്ല: മീര ജാസ്മിന്‍
വിവാഹമെന്ന വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് നടി മീര ജാസ്മിന്‍. കാമുകനായ മാന്‍ഡലിന്‍ രാജേഷിനൊപ്പമാണ് താനിപ്പോള്‍ താമസിയ്ക്കുന്നതെന്നും മീര വ്യക്തമാക്കി. കേരള കൗമുദിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മീര മനസ്സ് തുറന്നത്. തങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരെപ്പോലെയാണ് തങ്ങള്‍ ജീവിയ്ക്കുന്നതെന്നും അതിനാല്‍ ഒരു വിവാഹത്തിന്റെ ആവശ്യമില്ലെന്നും മീര അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മീരയുടെ വിവാഹം 2012ല്‍ ഉണ്ടാവുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആളും ആരവവുമായി വലിയൊരു …
പണ്ഡിറ്റിനെ ഇനി മിനിസ്‌ക്രീനിലും സഹിക്കേണ്ടി വരുമോ
പണ്ഡിറ്റിനെ  ഇനി മിനിസ്‌ക്രീനിലും സഹിക്കേണ്ടി വരുമോ
കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക്. മെരിലാന്റ് സ്റ്റുഡിയോയുടെ പുതിയ സീരിയലിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീനിലെത്തുന്നത്.പ്രശസ്ത സംവിധായകന്‍ തുളസീദാസ് ഒരുക്കുന്ന പരമ്പര നാല് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാല്‍ പണ്ഡിറ്റിനും പരമ്പരയില്‍ വളരെ പ്രാധാന്യമുള്ള റോള്‍ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. പണ്ഡിറ്റിന്റെ രണ്ടാമത്തെ ചിത്രം സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് പൂര്‍ത്തിയായി കഴിഞ്ഞു. മൂന്നാമത്തെ …
അമ്മ തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു
അമ്മ തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു
താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു. പാനലിന് പുറത്തുനിന്ന് ആദ്യ കാല വില്ലന്‍ നടന്‍ രവീന്ദ്രന്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. അതേസമയം, നടന്‍ തിലകനെ അമ്മയില്‍ തിരിച്ചെടുക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞു. നെടുമുടി വേണു, ലാല്‍, ദേവന്‍, …
ബാച്ചിലര്‍ പാര്‍ട്ടിയുടെ ക്ലൈമാക്‌സ് മാറ്റി?
ബാച്ചിലര്‍ പാര്‍ട്ടിയുടെ ക്ലൈമാക്‌സ് മാറ്റി?
അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് തീയേറ്ററുകളില്‍ പ്രേക്ഷകരെ അത്ര രസിപ്പിക്കാനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുറേ മികവാര്‍ന്ന ഷോട്ടുകള്‍ ചിത്രത്തിലുണ്ടെന്നല്ലാതെ മറ്റൊരു മേന്‍മയും ചിത്രത്തിന് അവകാശപ്പെടാനില്ലെന്നാണ് നിരൂപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ആവശ്യത്തിനും അനാവശ്യത്തിനും സ്ലോ മോഷന്‍ ഉപയോഗിച്ചുവെന്ന ചീത്തപ്പേരും ചിത്രം സ്വന്തമാക്കി. ബാച്ചിലര്‍ പാര്‍ട്ടിയുടെ തട്ടുപൊളിപ്പന്‍ ക്ലൈമാക്‌സിനെതിരേയും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്റെ കളക്ഷനെ …
പൃഥ്വിയും മൂന്ന് സുന്ദരിമാരും
പൃഥ്വിയും മൂന്ന് സുന്ദരിമാരും
‘ഡയമണ്ട് നെക്ലേസി’ന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബോബിസഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. സംവൃത സുനില്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇതുവരേയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ കലാഭവന്‍ മണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു ഡോക്ടറായാണ് …
മോഹന്‍ലാലിന്റെ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഇന്നു മുതല്‍ ബര്‍മിംഗ്ഹാമില്‍
മോഹന്‍ലാലിന്റെ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഇന്നു മുതല്‍ ബര്‍മിംഗ്ഹാമില്‍
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഇന്നു മുതല്‍ ബര്‍മിംഗ്ഹാമില്‍ പ്രദര്‍ശിപ്പിക്കുന്നു.ഇന്നു മുതല്‍ അടുത്ത വ്യാഴാഴ്ച വരെ എല്ലാ ദിവസവും പ്രദര്‍ശനം ഉണ്ടായിരിക്കും.ബര്‍മിംഗ്ഹാം സ്റ്റാര്‍ സിറ്റിയിലെ വ്യൂ സിനിമയിലാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത്‌. സാധാരണ ദിവസവസങ്ങളില്‍ 2.10pm,5.40pm,9.10pm എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം.ശനിയും ഞായറും 10.40 am, 2.10pm,5.40pm,9.10pm എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം.