രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാര്‍ നിര്‍മ്മിച്ച ചിത്രമായ ‘ചട്ടക്കാരി’യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിന്‍വലിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തിയ്യറ്ററുകളില്‍ നിന്ന് ക്ഷേമനിധി പിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സുരേഷ്‌കുമാറിന്റെ ചിത്രമായ …
സെക്കന്റ് ഷോയിലൂടെ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെന്ന ചെറുപ്പക്കാരന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് മമ്മൂട്ടിയുടെ പുത്രനെന്ന പേരായിരുന്നു. ഇപ്പോഴതെല്ലാം പഴങ്കഥയായി മാറുകയാണ്. രണ്ടാമത്തെ ചിത്രം തിയറ്ററുകളിലെത്തും മുമ്പെ പയ്യന്‍സ് മലയാളത്തിന്റെ അതിര്‍ത്തികള്‍ കടന്ന് കുതിയ്ക്കാനൊരുങ്ങുകയാണ്. താരപുത്രനെന്ന ലേബല്‍ ഇനി അധികകാലത്തേക്ക് വേണ്ടെന്ന സൂചനകളാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകന് തരുന്നത്. തമിഴിലെ അരങ്ങേറ്റ വാര്‍ത്തകള്‍ വന്നതിന് …
വെള്ളിത്തിരയുടെ നിറസാന്നിധ്യമായിരുന്ന നടി ശ്രീദേവി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. നവാഗത സംവിധായിക ഗൗരി ഷിന്‍ഡെയുടെ ‘ഇംഗ്ളീഷ് വിംഗ്ളിഷ്’ എന്ന ചിത്രത്തിലൂടെയാണ് 15 വര്‍ഷത്തെ ഇടവേളക്കു വിരാമമിട്ട് ഇന്ത്യന്‍ സിനിമാ രംഗത്തെ നിത്യഹരിത നായികയുടെ തിരിച്ചുവരവ്. വീട്ടമ്മയുടെ വേഷമാണ് ഇതില്‍. കുടുംബ്ധിന്റെ താല്‍പര്യത്തിനു വഴങ്ങി ഇംഗ്ളീഷ് ഭാഷ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്ന രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയുടെ വേഷമാണ് ശ്രീദേവിക്ക്. …
കൃഷ്ണനും രാധയും എന്ന ഒറ്റപ്പടം കൊണ്ടു തന്നെ മലയാള സിനിമാലോകത്ത് വിപ്ലവം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് വീണ്ടുമെത്തുകയാണ്. കഥയെഴുത്തും സംവിധാനവും അഭിനയവുമെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന പണ്ഡിറ്റ് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന പേരില്‍ ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെകുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വന്നില്ല. രണ്ടാമത്തെ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ അവസാനഘട്ട ജോലികളിലാണ് …
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന സിംഹാസനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിലെ പുതുമുഖ നായികയായ ഐശ്വര്യദേവന്‍ മൂലം സെറ്റില്‍ പല പ്രശ്‌നങ്ങളുമുണ്ടായതായി മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തനിക്ക് സ്വന്തമായി ഒരു കാരവാന്‍ വേണമെന്ന് നടി വാശിപിടിച്ചുവെന്നും സിനിമയിലെ രണ്ടാമത്തെ നായികയായ വന്ദനയേക്കാള്‍ കൂടുതല്‍ പ്രാധാന്യം തന്റെ കഥാപാത്രത്തിന് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ …
സംവിധായകന്‍ വി.കെ. പ്രകാശ്, കലാസംവിധായകന്‍ സാബു സിറിള്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ കുട്ടിക്കാനത്ത് പുരോഗമിക്കുന്നു. ട്രാക്ക് ആന്‍ഡ് ട്രോളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപേഷ് ടി. സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സണ്ണി വെയ്ന്‍, സത്താര്‍, ശാരി, ശാന്തകുമാരി, വിജയകുമാരി എന്നിവര്‍ക്കൊപ്പം കന്യാസ്ത്രീകളായി ധ്വനിയും രാജ്ശ്രീ പൊന്നപ്പയും അഭിനയിക്കുന്നു. തിരക്കഥ- ബല്‍റാം മട്ടന്നൂര്‍, …
ഇരുപതു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്നു.സിദ്ദിഖ്,മോഹന്‍ലാലിനുവേണ്ടിയൊരുക്കുന്ന ചിത്രത്തിന്റെ പേര് ‘ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍’. ‘വിയറ്റ്‌നാം കോളനി’യിലാണ് ഈ കൂട്ടുകെട്ട് ഒടുവില്‍ കണ്ടത്. അത് പക്ഷേ സിദ്ദിഖ്-ലാല്‍ സിനിമയായിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം മോഹന്‍ലാലിനു വേണ്ടി സിനിമയൊരുക്കുമ്പോള്‍ സിദ്ദിഖ് ഒറ്റയ്ക്കാണ്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്‍േറതുതന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം …
മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാര്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് റിപ്പോര്‍ട്ട്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കൈകാലുകള്‍ ചലിപ്പിക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയുന്നുമുണ്ട്.വീല്‍ ചെയറില്‍ ആശുപത്രി മുറിയിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന് ട്യൂബ് വഴിയാണ് ആഹാരം നല്‍കുന്നത്. ഫിസിയോ തെറാപ്പി പുരോഗമിക്കുകയാണ്. …
പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം നയന്‍സ് ആര്യയുമായി അടുപ്പത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ആര്യയുടെ ചെന്നൈയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നയന്‍സ് എത്തിയതോടെയാണ് കോളിവുഡ് പാപ്പരാസികള്‍ ഇരുവര്‍ക്കുമെതിരേ തിരിഞ്ഞത്. എന്തായാലും ആര്യയും നയന്‍സും ഒന്നിക്കുകയാണ്, ജീവിതത്തിലല്ലെന്ന് മാത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത തമിഴ് ചിത്രത്തില്‍ ഇരുവരും നായികാനായകന്‍മാരായെത്തുമെന്നതാണ് പുതിയ വാര്‍ത്ത. പ്രമുഖ സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റാണ് ഫോക്‌സ് …
ആനക്കൊമ്പ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരെ വനം വകുപ്പ് കേസുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ആനക്കൊമ്പ് മറ്റു രണ്ടു വ്യക്തികളുടെ പേരിലുള്ളതാണെന്നാണ് ലാല്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ പേരിലുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. എന്നാല്‍ ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണം …