1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മകളെച്ചൊല്ലി ഉര്‍വശിയും മനോജും കലഹം തുടരുന്നു
മകളെച്ചൊല്ലി ഉര്‍വശിയും മനോജും കലഹം തുടരുന്നു
പത്തു വയസ്സുകാരിയായ മകള്‍ കുഞ്ഞാറ്റയെന്ന് വിളിയ്ക്കുന്ന തേജാലക്ഷ്മിയുടെ അവകാശത്തെച്ചൊല്ലി ഉര്‍വശിയും മനോജും വീണ്ടും കലഹിയ്ക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തനിയ്‌ക്കൊപ്പം കഴിയുന്ന കുഞ്ഞാറ്റ ഇനിയും തനിയ്‌ക്കൊപ്പം തുടരുമെന്നും ഉര്‍വശിയ്ക്ക് മകളെ വിട്ടുകൊടുത്തതായി വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നടന്‍ മനോജ് കെ ജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഞ്ഞാറ്റയുടെ സംരക്ഷകനും രക്ഷാകര്‍ത്താവും ഞാനാണ്. എനിയ്‌ക്കൊപ്പം കഴിയാന്‍ തന്നെയാണ് …
അജയ്‌ദേവ്ഗണും കജോളും തമ്മില്‍ ഉടക്കിലാണെന്ന് റിപ്പോര്‍ട്ട്
അജയ്‌ദേവ്ഗണും കജോളും തമ്മില്‍ ഉടക്കിലാണെന്ന് റിപ്പോര്‍ട്ട്
ബോളിവുഡിലെ മാതൃകാദമ്പതികളായ അജയ്‌ദേവ്ഗണും കജോളും തമ്മില്‍ ഉടക്കിലാണെന്ന് റിപ്പോര്‍ട്ട്. തന്റെ ഭര്‍ത്താവും കങ്കണാ റൗണത്തുമായുള്ള അടുപ്പമാണത്രേ കജോളിനെ ചൊടിപ്പിച്ചത്. 2010ല്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയില്‍ അഭിനയിച്ചതു മുതലാണ് അജയും കങ്കണയും തമ്മില്‍ അടുത്തത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. തന്റെ ചിത്രങ്ങളില്‍ കങ്കണയെ തന്നെ നായികയായി വേണമെന്ന് അജയ് …
‘ഇടവപ്പാതി’യുമായി ലെനിന്‍ രാജേന്ദ്രന്‍
‘ഇടവപ്പാതി’യുമായി ലെനിന്‍ രാജേന്ദ്രന്‍
മകരമഞ്ഞ്’ എന്ന ചിത്രത്തിനു ശേഷം ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇടവപ്പാതി’. മൂന്നാറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ടിബറ്റന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ലെനിന്‍ രാജേന്ദ്രന്‍ തന്റെ പുതിയ ചിത്രമായ ഇടവപ്പാതി ഒരുക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ദലൈലാമ പക്ഷക്കാര്‍ ഇന്ത്യയില്‍ പലയിടത്തും അഭയാര്‍ഥികളായി കഴിയുന്നു. ലോകരാഷ്ട്രങ്ങള്‍, …
മകന്റെ ചിത്രത്തില്‍ ലാല്‍ വില്ലനാവുന്നു
മകന്റെ ചിത്രത്തില്‍ ലാല്‍ വില്ലനാവുന്നു
മകന്‍ ജീന്‍ പോളിന്റെ കന്നിച്ചിത്രത്തില്‍ വില്ലന്‍ വേഷം അണിയുകയാണ് ലാല്‍. ഹണി ബീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ലാല്‍ തന്നെയാണ്. അച്ഛന്‍ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യാനാവുന്നതിന്റെ സന്തോഷത്തിലാണ് ജീന്‍ പോള്‍. അരങ്ങേറ്റം അച്ഛന്റെ തിരക്കഥയിലൂടെയാവാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ജീന്‍ പോള്‍ പറയുന്നു. …
പൃഥ്വി ചിത്രത്തിന് സുപ്രിയയുടെ ഇംഗ്ലീഷ്
പൃഥ്വി ചിത്രത്തിന് സുപ്രിയയുടെ ഇംഗ്ലീഷ്
തെന്നിന്ത്യയില്‍ ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിയുന്ന നടന്‍ ആരാണെന്ന ചോദ്യത്തിന് പലതുണ്ടാവും ഉത്തരം. എന്നാല്‍ ഒരു കാര്യം സംശയമില്ലാതെ ഉറപ്പിയ്ക്കാം. യങ് സ്റ്റാര്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് ഇംഗ്ലീഷില്‍ കാര്യമായ വിവരമുണ്ടെന്ന്. ആംഗലേയ ഭാഷയിലുള്ള സുപ്രിയയുടെ മികവ് പൃഥ്വിരാജിന് വലിയ ഹെല്‍പ്പ് ആയിരിക്കുകയാണത്രേ. ഒരു ഇംഗ്ലീഷ് ചാനലില്‍ ജേണലിസ്റ്റായിരുന്ന സുപ്രിയ വിവാഹത്തിന് ശേഷം ജോലിയില്‍ നിന്നും …
വെള്ളമടി പുകവലി; സ്പിരിറ്റ് പുലിവാല്‍ പിടിച്ചു
വെള്ളമടി പുകവലി; സ്പിരിറ്റ് പുലിവാല്‍ പിടിച്ചു
മോഹന്‍ലാലും രഞ്ജിത്തും ചേര്‍ന്ന് കേരളത്തില്‍ സ്പരിറ്റ് ഒഴുക്കാനൊരുങ്ങുകയാണ്. ജൂണ്‍ 14ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിയ്ക്കുന്നത്. വിവാഹമോചനം നേടിയ എഴുത്തുകാരന്റെ വേഷത്തിലാണ് ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ ഭാര്യയുമായി മാത്രമല്ല അവരുടെ ഭര്‍ത്താവുമായി അടുത്ത സൗഹൃദത്തിലാണ് ഇയാള്‍. മദ്യവും സിഗരറ്റുമാണ് അയാളുടെ ഇപ്പോഴത്തെ മറ്റു രണ്ട് സുഹൃത്തുക്കള്‍. സിനിമയുടെ പോസ്റ്റര്‍ …
3ഡി കാമസൂത്രയുമായി രൂപേഷ് പോള്‍
3ഡി കാമസൂത്രയുമായി രൂപേഷ് പോള്‍
രതിയുടെ വേദപുസ്തകമായ കാമസൂത്ര വീണ്ടും വെള്ളിത്തിരയിലേക്ക്
അടൂര്‍ ഭാസിയുടെ ജീവിതം സിനിമയാകുന്നു
അടൂര്‍ ഭാസിയുടെ ജീവിതം സിനിമയാകുന്നു
അടൂര്‍ ഭാസിയുടെ വ്യക്തിജീവിതത്തെയും സിനിമാജീവിതത്തെയും അടിസ്ഥാനമാക്കി സുകു മേനോന്‍ സിനിമയൊരുക്കുന്നു. അടൂര്‍ ഭാസിയുടെ മരുമകനായ ബി. ഹരികുമാര്‍ തിരക്കഥയെഴുതുന്ന ഈ ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്യുന്നത് സുകു മേനോനാണ്. ചിത്രത്തിന്റെ താരനിര്‍ണയവും അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു
മോഹന്‍ലാലിനെതിരെ സിപിഎം നീക്കം: ഗണേഷ് കുമാര്‍
മോഹന്‍ലാലിനെതിരെ സിപിഎം നീക്കം: ഗണേഷ് കുമാര്‍
ചലച്ചിത്രതാരം മോഹന്‍ലാലിനെതിരേ സി.പി.എം. ഗൂഢനീക്കം നടത്തുന്നതായി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആരോപിച്ചു. പാര്‍ട്ടിക്കെതിരെ ആരു പ്രതികരിച്ചാലും അവര്‍ക്കെതിരേ എന്തും ചെയ്യാനും സിപിഎം മടിക്കില്ല. മാധ്യമങ്ങളെന്നോ സാമൂഹിക സംസ്‌ക്കാരിക നായകരെന്നോ ഇതില്‍ വ്യത്യാസമില്ലെന്നും സുഗതകുമാരിയോ ഒഎന്‍വിയോ എംടി വാസുദേവന്‍ നായരോ ആണെങ്കില്‍പ്പോലും സിപിഎം ഇതേ നിലപാട് തന്നെയാവും സ്വീകരിയ്ക്കുകയെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.ബി. …
നായികയുടെ സഹോദരിയാവാന്‍ അസിനെ കിട്ടില്ല
നായികയുടെ സഹോദരിയാവാന്‍ അസിനെ കിട്ടില്ല
ലിംഗുസ്വാമിയുടെ തമിഴ് സൂപ്പര്‍ഹിറ്റായ വേട്ടൈയുടെ ഹിന്ദി റീമേക്കില്‍ അസിനുണ്ടാവില്ല. വേട്ടൈ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ നായികയെ കുറിച്ച് ലിംഗു സ്വാമിയ്ക്ക് ചില കണക്കുകൂട്ടലുകളൊക്കെയുണ്ടായിരുന്നു. അസിന്റെ പേരാണ് മനസ്സിില്‍ ആദ്യം തെളിഞ്ഞു വന്നത്. ഇതനുസരിച്ച് നടിയെ സമീപിച്ച ലിംഗുസ്വാമിയ്ക്ക് തെറ്റി. വേട്ടൈയുടെ റീമേക്കിലേയ്ക്ക് താനില്ലെന്ന് അസിന്‍ തറപ്പിച്ചു പറഞ്ഞു. ഡേറ്റിന്റെ പ്രശ്‌നം മൂലമാണ് ചിത്രം …