സ്വന്തം ലേഖകൻ: നടന്‍ സുരാജിന്റെ പുതിയ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചു രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ ഒരുപാട് പ്രത്യേകതകളുള്ള രൂപമാറ്റവുമായി സൂരജ് വെഞ്ഞാറമൂട് എത്തുന്നത്. ഒരു വൃദ്ധന്റെ വേഷത്തില്‍ എത്തുന്ന സുരാജിന്റെ ഈ പുതിയ ലൂക്കിന് പിന്നില്‍ …
സ്വന്തം ലേഖകൻ: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി മഞ്ജുവാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിക്കുന്നത്. പരാതിക്കൊപ്പം വിവിധ രേഖകളും മഞ്ജു കൈമാറിയതായാണ് റിപ്പോർട്ടുകൾ. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം …
സ്വന്തം ലേഖകൻ: ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിത്യ വര്‍മ്മയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. നേരത്തെ വര്‍മ്മ എന്ന പേരില്‍ ഇതേ ചിത്രം സംവിധാനം ചെയ്ത …
സ്വന്തം ലേഖകൻ: മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്ലാൻ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. …
സ്വന്തം ലേഖകൻ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു ബാഹുബലി: ദ ബിഗിനിങ്. അതിന്റെ തുടർച്ചയായി 2017ൽ രണ്ടാം ഭാഗവുമെത്തി. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണാ ദഗ്ഗുബാട്ടി, രമ്യ കൃഷ്ണൻ, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരവധി റെക്കോർഡുകൾ തിരുത്തിയ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ മറ്റൊരു …
സ്വന്തം ലേഖകൻ: ആദ്യ സിനിമയായ ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. അന്നയുടെ പുതിയ ചിത്രവും തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അന്ന അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവസാനാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ …
സ്വന്തം ലേഖകൻ: പണം വാങ്ങി വഞ്ചിച്ചുവെന്നും കരാര്‍ ലംഘിച്ചെന്നും ആരോപിച്ചുള്ള നിര്‍മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ മറുപടിയുമായി ഷെയ്ന്‍ നിഗം. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനുള്ള വിശദീകരണമല്ലെന്നും എന്നാല്‍ നിര്‍മാതാവ് പറഞ്ഞ ഒരൊറ്റ വരിക്ക് മറുപടി നല്‍കുന്നു എന്ന ആമുഖത്തോടെയാണ് ഷെയ്ന്‍ തുടങ്ങുന്നത്. ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. …
സ്വന്തം ലേഖകൻ: സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം സംബന്ധിച്ച ചര്‍ച്ചയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി- കെ മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് അഞ്ചാം സേതുരാമയ്യര്‍ എത്തുക. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനാണ് നീക്കം. ബാസ്കറ്റ് കില്ലിങ്ങാണ് കഥയുടെ പ്രമേയം. എന്നുവച്ചാല്‍ ഒരേ ലക്ഷ്യത്തോടെ നടക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാനാണ് ഇത്തവണ …
സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജ്ജിനെതിരേ ആരോപണവുമായി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ പ്രശ്‌നത്തില്‍ ഇടപെട്ട് സംവിധായകരുടെ സംഘടയായ ഫെഫ്ക. ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു ഷെയ്‌ന്റെ ആരോപണം. ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍ എന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി …
സ്വന്തം ലേഖകൻ: ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് ഇന്നലെ പങ്കുവച്ച പോസ്റ്റർ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പൃഥ്വിരാജ് ചിത്രങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ടാം ഭാഗമാവുമെന്നായിരുന്നു ആരാധകരുടെ ഊഹം. എന്നാൽ ആരാധകരുടെ കണക്കുകൂട്ടലുകളെയും ഊഹാപോഹങ്ങളെയുമെല്ലാം നിഷ്പ്രഭമാക്കികൊണ്ട് തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഷാജി കൈലാസും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന പുതിയ …