സ്വന്തം ലേഖകന്‍: നടന്‍ ആര്‍. മാധവന്റെയും സരിത ബിര്‍ജെയുടെയും 20ാം വിവാഹ വാര്‍ഷികമാണിന്ന്. സരിതയ്‌ക്കൊപ്പമുള്ള ചിത്രം മാധവന്‍ പോസ്റ്റ് ചെയ്ത മാധവന്‍ വിവാഹവാര്‍ഷികത്തിന്റെ വിശേഷം പങ്കുവച്ചു. ‘നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കവും നിന്റെ പുഞ്ചിരിയും കാരണം ഞാനൊരു ചക്രവര്‍ത്തിയാണെന്ന് തോന്നിപ്പോകുന്നു. നിന്റെ നിരുപാധികമായ സ്‌നേഹത്തിന് ഞാന്‍ അടിമയാണ്. കാരണം അത്രയും മനോഹരിയാണ് നീ. നിന്നോട് എനിക്ക് ഭ്രാന്തമായ …
സ്വന്തം ലേഖകന്‍: തന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ ആവശ്യപ്പെടാതെ വെള്ളമെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥന് ഇളയരാജയുടെ ശകാരം. വേദിയിലുണ്ടായിരുന്ന ഗായകര്‍ക്കു കുടിവെള്ളം എത്തിച്ച ഉദ്യോഗസ്ഥനാണ് ഇളയരാജയുടെ രോഷത്തിനിരയായത്. ഒടുവില്‍ ഇളയരാജയുടെ കാല്‍തൊട്ട് മാപ്പ് ചോദിച്ചാണ് ഇയാള്‍ വേദി വിട്ടത്. വെള്ളം നല്‍കിയശേഷം വേദിവിട്ട ഉദ്യോഗസ്ഥനെ ഇളയരാജ തിരിച്ചുവിളിച്ചാണ് ശകാരിച്ചത്. ‘താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ …
സ്വന്തം ലേഖകന്‍: തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും, ഭര്‍ത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ തുറന്നു പറച്ചില്‍. പക്ഷെ, നിക്കിനെ ഏതുരാജ്യത്തിന്റെ പ്രസിഡന്റായി കാണാനാണ് താത്പര്യമെന്നു പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല. തനിക്ക് രാഷ്ട്രീയത്തില്‍ അധികം താത്പര്യമില്ലെന്ന് വ്യക്തമാക്കിയ …
സ്വന്തം ലേഖകന്‍: നടന്‍ വിനായകനെതിരേ മീ ടൂ ആരോപണവുമായി മുന്‍ മോഡലായ മൃദുലദേവി ശശിധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് വിനായകനെതിരേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൃദുലയുടെ ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. മൃദുലയുടെ …
സ്വന്തം ലേഖകന്‍: കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി.എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനായകന്‍ നായകനായി എത്തുന്ന തൊട്ടപ്പനില പുതുമുഖ നടി പ്രിയംവദയാണ് നായിക. വിനായകന്റെ ഗംഭീര പ്രകടനമാണ് ട്രെയിലറിലെ ആകര്‍ഷണം. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജന്‍. …
സ്വന്തം ലേഖകന്‍: ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ് ഇപ്പോള്‍ തന്നെ അധിക്ഷേപിച്ച് രംഗത്തെത്തിയ ഒരാള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തി വാര്‍ത്തകളില്‍ ഇടം നേടുന്നത്. അര്‍ജുന്‍കപൂര്‍ മലായ്ക അറോറ പ്രണയത്തെക്കുറിച്ചായിരുന്നു അയാളുടെ പരാമര്‍ശം. ‘ശ്രീദേവിയെ (അന്തരിച്ച നടി ശ്രീദേവി) വെറുത്തു, എന്നിട്ടിപ്പോള്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതില്‍ യാതൊരു നാണവുമില്ല’ അവര്‍ ട്വീറ്റ് ചെയ്തു. …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ നടന്‍ വിനായകന് നേരെ സൈബര്‍ ആക്രമണം. അഭിമുഖം ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് താഴെയടക്കം തെറിവിളിച്ചാണ് വിനായകന്റെ രാഷ്ട്രീയ നിലപാടിനെ സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശിക്കുന്നത്. നേരത്തെ മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ …
സ്വന്തം ലേഖകന്‍: കുടിക്കുന്ന വെള്ളത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലും വരെ രാഷ്ട്രീയം ഉണ്ടെന്ന് തമിഴ്‌നടന്‍ സൂര്യ. തന്റെ പുതിയ രാഷ്ട്രീയ ത്രില്ലറായ എന്‍.ജി.കെയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. രാഷ്ട്രീയത്തിലേക്കുണ്ടോയെന്ന ചോദ്യത്തിന്,അഭിപ്രായം പറയാന്‍ പല വേദികളുണ്ടെന്നും, തന്റെ മനസ്സിലുളളതു താന്‍ പറയാറുണ്ടെന്നുമായിരുന്നു സൂര്യയുടെ മറുപടി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാഷ്ട്രീയത്തെ തീപ്പൊരിയാണെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. എന്‍.കെ.ജിയുടെ …
സ്വന്തം ലേഖകന്‍: രണ്ട്‌സ് എന്ന ചിത്രത്തിലെ നേസമണിയെന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ വൈറലായതിന്റെ ഞെട്ടലിലാണ് ആ കഥാപാത്രത്തെ തമിഴില്‍ അവിസ്മരീണയമാക്കിയ നടന്‍ വടിവേലു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നേസമണിയെ വീണ്ടും വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്നും വടിവേലു പറഞ്ഞു. ‘എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാന്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. നേസാമണി ഈ ലോകം മുഴുവന്‍ വൈറലായെന്നാണോ പറയുന്നത്? എന്റെ ദൈവമേ, …
സ്വന്തം ലേഖകന്‍: ശരീരത്തിന്റേയും നിറത്തിന്റേയും വലിപ്പത്തിന്റേയും ആകൃതിയുടേയും പേരില്‍ പരിഹസിക്കപ്പെടുന്നവര്‍ക്ക് പ്രചോദനമേകി ബോളിവുഡ് നടി വിദ്യാ ബാലന്‍. പരിഹസിക്കപ്പെടുന്നവര്‍ക്ക് പ്രചോദനമേകാന്‍ വിദ്യ തന്നെ പാടി അഭിനയിച്ച വിഡിയോ ആണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ലെറ്റ്‌സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. സാരിയുടുത്ത് കറുത്ത ഷാള്‍ കൊണ്ട് ദേഹം മൂടിയാണ് …