സ്വന്തം ലേഖകന്‍: രതി മൂര്‍ച്ഛയിലെ സമത്വം ആവശ്യപ്പെട്ട് കോണ്ടം കമ്പനിയുടെ പുതിയ ക്യാമ്പയിനിന്റെ ശബ്ദമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. തന്റെ നിലപാടുകളുടേയും സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പ്രതികരണങ്ങളുടേയും പേരില്‍ മുമ്പ് പല തവണ ചര്‍ച്ച ചെയ്യപ്പെട്ട അഭിനേത്രി ആണ് സ്വര ഭാസ്‌കര്‍. കോണ്ടം കമ്പനിയായ ഡ്യൂറക്‌സ് ആണ് ട്വിറ്ററിലൂടെ ക്യാമ്പയ്‌നിന് തുടക്കം കുറിച്ചത്. രാജ്യത്ത് …
സ്വന്തം ലേഖകന്‍: സംവിധായകനും കരണ്‍ ജോഹറിനെതിരേ കടുത്ത ആക്രമണവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. ദുരുദ്ദേശത്തോടെയാണ് കരണ്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന് രംഗോലി ആരോപിക്കുന്നു. വിവാദ സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ആരോപണം. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ കരണ്‍ ജോഹര്‍, ധര്‍മ പ്രൊഡക്ഷന്‍ …
സ്വന്തം ലേഖകന്‍: നടി സായ് പല്ലവി ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നു പറഞ്ഞ വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഈയിടെ ബിഹൈന്റ് വുഡ്‌സ് തെലുങ്കിന് നല്‍കിയ അഭിമുഖത്തിനിടെ താരം താന്‍ രണ്ടു കോടി രൂപയുടെ ഫെയര്‍നെസ് ക്രീം പരസ്യം നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി. ‘ഇത് ഇന്ത്യയുടെ നിറമാണ്.’സായ് പല്ലവി പറഞ്ഞു തുടങ്ങി. ‘വിദേശികളുടെ അടുത്തു പോയി …
സ്വന്തം ലേഖകന്‍: ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ദൃശ്യ രഘുനാഥ് തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് ഒരാള്‍ നല്‍കിയ കമന്റും അതിന് ദൃശ്യ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്. ഇതിന് …
സ്വന്തം ലേഖകന്‍: ചിരിയുടെ തമ്പുരാന് സ്വാഗതം എന്ന വചനങ്ങള്‍ക്കു മുന്നിലൂടെ വീല്‍ചെയറില്‍ ജഗതി ശ്രീകുമാര്‍ വേദിയിലേക്ക് കടന്നുവരുമ്പോള്‍ ഓര്‍മകളുടെ തിരശ്ശീലകളായിരുന്നു എല്ലാ മനസ്സുകളിലും ഉയര്‍ന്നത്. ‘യോദ്ധ’യിലെ അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ‘ഉദയനാണ് താര’ത്തിലെ പച്ചാളം ഭാസിയും ‘കിലുക്ക’ത്തിലെ നിശ്ചലും ‘മീശമാധവനി’ലെ ഭഗീരഥന്‍ പിള്ളയും അടക്കമുള്ള കഥാപാത്രങ്ങള്‍ കാണികളുടെ മനസ്സിലൂടെ കടന്നുപോകുമ്പോള്‍ ചെറിയൊരു പുഞ്ചിരിയോടെ ജഗതി വീല്‍ചെയറില്‍ നിശ്ശബ്ദനായിരുന്നു. …
സ്വന്തം ലേഖകന്‍: വിനായകന്‍ നായകനാവുന്ന തൊട്ടപ്പന്റെ ടീസര്‍ പുറത്തുവിട്ടു. സ്ഫടികം സിനിമ കാണാന്‍ പോകുന്ന വിനായകനും നായികയെയുമാണ് ടീസറില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തൊട്ടപ്പനില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. തൊട്ടപ്പനിലൂടെ തിരക്കഥകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അഭിനയരംഗത്തേക്ക് എത്തുന്നുണ്ട്. …
സ്വന്തം ലേഖകന്‍: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന എന്‍ജികെ. സെല്‍വരാഘന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയും രാകുല്‍ പ്രീത്തുമാണ് നായികമാര്‍. മലയാളത്തിലും തമിഴിലും ഒരുപോലെ ജനപ്രീയയാണ് സായി പല്ലവി. മലയാളത്തില്‍ അഭിനയിച്ചട്ടില്ലെങ്കിലും കേരളത്തിലും സൂര്യയ്ക്ക് ഒരുപാട് ആരാധകരുണ്ട്. മലയാളികളുടെ പ്രിയതാരങ്ങളായ രണ്ടു പേരും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകയും എന്‍ജികെയ്ക്കുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ …
സ്വന്തം ലേഖകന്‍: എം.ടി വാസുദേവന്‍ നായരുടെ വിഖ്യാതകൃതിയായ രണ്ടാംമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഹൈക്കോടതിയിലേക്ക്. ഇത് സംബന്ധിച്ച് എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും ഹൈക്കോടതിയില്‍ വ്യത്യസ്ത ഹരജികള്‍ നല്‍കി. തിരക്കഥയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥനെ വെയ്ക്കണമെന്നാവശ്യം കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോന്‍ ഹരജി നല്‍കിയത്. വിഷയത്തില്‍ തര്‍ക്കം …
സ്വന്തം ലേഖകന്‍: സ്ത്രീവിരുദ്ധത ചര്‍ച്ചയായ സമയത്ത് ഏറെ വിമര്‍ശനം നേരിട്ട വ്യക്തിയാണ് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. അദ്ദേഹം തിരക്കഥയെഴുതിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദി കിങ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ കടുത്ത സ്ത്രീവിരുദ്ധയാണ് പ്രചരിപ്പിച്ചതെന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ ഒരു പരിപാടിക്കിടയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള രഞ്ജി പണിക്കരുടെ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ …
സ്വന്തം ലേഖകന്‍: സ്വന്തം ചുവടുകള്‍ കൊണ്ട് അമ്മയോളം തന്നെ താരമാവുകയാണ് ആരാധ്യ. കൂട്ടുകാര്‍ക്കൊപ്പം അമ്പരപ്പിക്കുന്ന ഊര്‍ജത്തോടെ ചുവടുവയ്ക്കുന്ന ആരാധ്യയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാവുകയാണ്. ഇതോടെ ആരാധകരും നൃത്തത്തില്‍ ആഷിനൊപ്പം താരതമ്യം ചെയ്യുകയാണ് മകളെയും. ഗലി ബോയ് എന്ന സിനിമയിലെ ‘മേരെ ഗലി മേം’ എന്ന പാട്ടിനൊപ്പമാണ് ആരാധ്യ ചുവടുവയ്ക്കുന്നത്. സമ്മര്‍ ഫംഗ് 2019 എന്ന പരിപാടിയിലാണ് …