സ്വന്തം ലേഖകന്‍: ‘അവര്‍ എന്റെ അടിവസ്ത്രംവരെ അടിച്ചുമാറ്റി, ഇത്തരക്കാരെ കരുതിയിരുന്നോളൂ,’ മുന്നറിയിപ്പുമായി നടി മേഘ്‌നാ നായിഡു. സമൂഹ മാധ്യത്തിലാണ് ഒരു പരാതിയുമായി മേഘ്‌ന രംഗത്തെത്തിയത്. മേഘ്‌നയ്ക്ക് ഗോവയില്‍ ഒരു വീടുണ്ട്. വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു താരം. എന്നാല്‍ അവര്‍ക്ക് ഉപയോഗിക്കാനായി നല്‍കിയ വസ്തുവകകളുമായി വാടകക്കാര്‍ മുങ്ങി എന്നാണ് മേഘ്‌നയുടെ പരാതി. വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് …
സ്വന്തം ലേഖകന്‍: ‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്. ശ്രീദേവിയുടെ മരണത്തിന് ഏതാനും മിനിറ്റ് മാത്രം മുന്‍പായിരുന്നു ബച്ചന്റെ ട്വീറ്റ് വന്നത്.ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ ട്വീറ്റ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ശ്രീദേവിയുടെ വിയോഗം …
സ്വന്തം ലേഖകന്‍: കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; തുറന്നു പറച്ചിലുമായി നടി ഗൗതമി. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച കമലിനു പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് തന്റെ ബ്ലോഗിലൂടെ അവര്‍ പ്രതികരിച്ചത്. തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപ്പറ്റിയും വിശദീകരിച്ചു. പരസ്?പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം …
സ്വന്തം ലേഖകന്‍: ‘ഇടം തോളൊന്നുമെല്ലെ ചെരിച്ച്, കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്,’ മഞ്ജു വാര്യരുടെ ‘മോഹന്‍ലാല്‍’. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‌ലാല് എന്ന ചിത്രത്തിന്റെ ടീസര് സോഷ്യല് മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു. നേരത്തെ ലുലുമാളില് വച്ചുനടന്ന ചടങ്ങില്വച്ച് ടീസര് പുറത്തിറക്കിയിരുന്നു. അതീവ മനോഹരവും മോഹന്‌ലാല് ആരാധകര്ക്ക് ആവേശം പകരുന്നതുമാണ് പുറത്തുവന്ന ട്രെയ്‌ലര്. ഇമ്പമാര്ന്ന ടൈറ്റില് ഗാനവും ട്രെയ്‌ലറില് …
സ്വന്തം ലേഖകന്‍: ‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍. ആ ചിത്രം ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുന്‍ വിധികളെ പൊളിച്ചെഴുതാന്‍ സഹായിച്ചെന്നും വിദ്യാ ബാലന്‍ പറഞ്ഞു. ചൂഷണം ചെയ്യപ്പെടുന്നില്ല എന്നു ബോധ്യമുള്ളിടത്തോളം കാലം എല്ലാതരം കഥാപാത്രങ്ങളും തിരഞ്ഞെടുപ്പാണെന്നും വിദ്യ പറഞ്ഞു. സ്വന്തം തിരഞ്ഞെടുപ്പാണ് പ്രധാനമെന്നും പിടിഐയ്ക്കു നല്‍കിയ പ്രത്യേക …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി. മികച്ച ചിത്രം, നടി ഉള്‍പ്പെടെ അഞ്ചു പുരസ്‌കാരങ്ങളാണ് ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിങ്, മിസൂറി’ സ്വന്തമാക്കിയത്. മകളുടെ കൊലപാതകത്തെ തുടര്‍ന്നു നീതിക്കായി പോരാടുന്ന കരുത്തുറ്റ അമ്മയായി ഉജ്വല …
സ്വന്തം ലേഖകന്‍: ‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഒന്നു തരട്ടെ?’ പരിഹസിക്കാനെത്തിയ ട്രോളന് നടി സറീന്‍ ഖാന്റെ ഉശിരന്‍ മറുപടി. ‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഞാന്‍ നിനക്കൊന്ന് തരണോ? നിന്റെ താടിയെല്ല് പൊട്ടിപ്പോകും,’ തന്നെ ട്രോളിയവനെ അടുത്തുകിട്ടിയപ്പോള്‍ ബോളിവുഡ് താരം സറീന്‍ ഖാന്‍ പറഞ്ഞു. എം ടിവിയുടെ ട്രോള്‍ പോലീസ് എന്ന …
സ്വന്തം ലേഖകന്‍: ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് താന്‍ നേരിട്ട് സംവിധാനം ചെയ്തിട്ടില്ല; പുതിയ ചിത്രം വിവാദമായതോടെ തലയൂരി രാം ഗോപാല്‍ വര്‍മ. പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കി ഏറെ വാര്‍ത്താ പ്രാധാന്യത്തോടെ പുറത്തുവന്ന ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തിനെതിരെ പരാതികള്‍ വന്നതോടെയാണ് രാം ഗോപാല്‍ വര്‍മ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താന്‍ …
സ്വന്തം ലേഖകന്‍: ഇത്തിക്കര പക്കിയായി കണ്ണിറുക്കി മോഹന്‍ലാല്‍; പുതിയ ലുക്ക് ഏറ്റെടുത്ത സമൂഹം മാധ്യമങ്ങള്‍. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രമാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടത്. കുറ്റിത്തലമുടിയും താടിയും ഒട്ടും ഗ്ലാമറല്ലാത്ത ലാലിന്റെ വേറിട്ടൊരു ലുക്കാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. റോഷന്‍ …
സ്വന്തം ലേഖകന്‍: ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിനെ മറികടന്ന് ‘മാണിക്യ മലരായ’ പ്രിയ വാര്യര്‍, ആ പെണ്‍കുട്ടിയെ കണ്ടു പഠിക്കാന്‍ സണ്ണിയോട് ആരാധകര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഒപ്പം കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന പ്രിയ വാര്യരും ഇന്ത്യ മുഴുവന്‍ തരംഗമായിരിക്കുകയാണ്. …