സ്വന്തം ലേഖകൻ: നെറ്റ്ഫ്ളിക്സില്‍ ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്‍ററി കണ്ടവരാരും പെട്ടെന്നത് മറക്കാനിടയില്ല. ഒരു കുട്ടിയാനയും അവന്‍റെ പരിപാലകരായ ബെല്ലിയും ഭർത്താവ് ബൊമ്മനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ജീവിതം പറയുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള കൊച്ചു സിനിമയാണത്. ആ ചിത്രത്തിനാണ് ഇത്തവണത്തെ മികച്ച ഡോക്യുമെന്ററി (ഹ്രസ്വചിത്ര വിഭാഗം) ചിത്രത്തിനുള്ള ഓസ്‌കര്‍. ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് …
സ്വന്തം ലേഖകൻ: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍വേദിയില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. അത്യധികം അഭിമാനത്തോടെ. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക്. അങ്ങനെ 95-ാമത് ഓസ്‌കറില്‍ ഇന്ത്യയും തിളക്കമാര്‍ന്ന സാന്നിധ്യമായി. 2008-ലാണ് ഇന്ത്യക്ക് ഇതിനുമുമ്പ് ഓസ്‌കര്‍ ലഭിക്കുന്നത്. അന്ന് സ്ലംഡോഗ് മില്ല്യണയറിലൂടെ എ.ആര്‍.റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ …
സ്വന്തം ലേഖകൻ: മലയാള സിനിമയിലെ ആദ്യത്തെ നായിക പി കെ റോസിയുടെ 120-ാം ജന്മദിനം ആചരിച്ച് ഗൂഗിള്‍. ഡൂഡില്‍ സമര്‍പ്പിച്ചുകൊണ്ടാണ് ആദരം അര്‍പ്പിച്ചത്. 1903-ല്‍ തിരുവനന്തപുരത്ത് ജനിച്ച റോസിക്ക് ചെറുപ്പ കാലം തൊട്ടു തന്നെ അഭിനയത്തോട് താല്‍പ്പര്യമുണ്ടായിരുന്നു. 1928-ല്‍ വിഗതകുമാരനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീയുടെ വേഷമായിരുന്നു ചിത്രത്തില്‍ റോസി അഭിനയിച്ചത്. പുരുഷ കേന്ദ്ര …
സ്വന്തം ലേഖകൻ: ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി സംഗീത സംവിധായകൻ റിക്കി കെജിന്റെ പുരസ്കാര നേട്ടം. ബെംഗളൂരുവിൽ നിന്നുള്ള സംഗീതസംവിധായകനായ റിക്കിയുടെ ‘ഡിവൈൻ ടൈഡ്സ്’ എന്ന ആൽബത്തിനു മികച്ച ഇമർസിവ് സംഗീതത്തിനുള്ള പുരസ്‌കരമാണു ലഭിച്ചത്. ഗ്രാമി വേദിയിൽ ഇത് മൂന്നാം തവണയാണ് റിക്കി കെജ് ഇന്ത്യയുടെ അഭിമാനമാവുന്നത്. 2015 ലും 2022 ലും …
സ്വന്തം ലേഖകൻ: ലോകഹൃദയം കവർന്ന ‘ടൈറ്റാനിക്’ തിയേറ്റർ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. 3ഡി 4കെ എച്ച്ഡിആർ പതിപ്പാണ് തിയറ്ററിലെത്തുന്നത്. ചിത്രം റിലീസിനടക്കുമ്പോൾ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലുമായി എത്തുകയാണ് ജയിംസ് കാമറൺ. ലിയോനാഡോ ഡിക്രാപിയോ അവിസ്മരണീയമാക്കിയ ടൈറ്റാനിക്കിലെ ജാക്കെന്ന കഥാപാത്രം ചിലപ്പോള്‍ മരണത്തെ അതിജീവിക്കുമായിരുന്നുവെന്ന് ജയിംസ് കാമറണ്‍ പറയുന്നു. ഗുഡ് മോര്‍ണിങ് …
സ്വന്തം ലേഖകൻ: ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഇന്ത്യയ്ക്ക് …
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 75 കലാകാരന്മാരൊന്നു ചേർന്നൊരുക്കിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ജയ ഹേ 2. 0 എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സുരേന്ദ്രോ മുള്ളിക്, സൗമ്യജിത് ദാസ് എന്നിവരാണ് പാട്ടിനു പിന്നിൽ. ദേശസ്നേഹമുണർത്തുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. രബീന്ദ്രനാഥ ടഗോർ രചിച്ച ഭാരത് ഭാഗ്യ വിധാതയ്ക്ക് അഞ്ച് …
സ്വന്തം ലേഖകൻ: ഗോൾഡൻ ഗ്ലോബിനു പിന്നാലെ ക്രിട്ടിക്സ് ചോയ്സ് അവാർഡ് 2023ലും തിളങ്ങി എസ്.എസ്. രാജമൗലിയുടെ ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് ആർആർആർ സ്വന്തമാക്കിയത്. ഓസ്കർ ലക്ഷ്യമിട്ട് മുന്നേറുന്ന ചിത്രത്തിന് ക്രിട്ടിക്സ് ചോയ്സ് അവാർഡ് കൂടി ലഭിച്ചതോടെ അണിയറ പ്രവർത്തകരും ഇന്ത്യൻ സിനിമാ പ്രേമികളും വലിയ …
സ്വന്തം ലേഖകൻ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ …
സ്വന്തം ലേഖകൻ: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടനെതന്നെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ് താരത്തിന് നല്‍കുന്നതെന്നും വക്താവ് പറഞ്ഞതായി ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ …