സ്വന്തം ലേഖകന്‍: ‘ആമി’യായി മഞ്ജു വാര്യര്‍, ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. നീല നിറത്തില്‍ ആമി എന്നെഴുതിയ പോസ്റ്ററില്‍ നേരത്തെയിറങ്ങിയ ടൈറ്റിലുമായി വ്യത്യാസമുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുന്നയൂര്‍കുളത്ത് പുരോഗമിക്കവേ തന്നെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ …
സ്വന്തം ലേഖകന്‍: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവതി ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതി ജനുവരി 26 ന് പുറത്തിറങ്ങുമെന്ന് മുംബൈ മിറര്‍ ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഈ …
സ്വന്തം ലേഖകന്‍: ചരിത്രം വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പണം; കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍. പ്രതിസന്ധിയില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും തുടര്‍ന്നും സ്‌നേഹവും കരുതലും അഭ്യര്‍ഥിച്ചും തന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ദിലീപ് തന്റെ തിരിച്ചു വരവറിയിച്ചത്. ചരിത്രം ചമച്ചവര്‍ക്കും, വളച്ചവര്‍ക്കും, ഓടിച്ചവര്‍ക്കും വളച്ചൊടിച്ചവര്‍ക്കുമാണ് …
സ്വന്തം ലേഖകന്‍: ഉയരക്കുറവുള്ള കഥാപാത്രമായി ആരാധകരെ ഞെട്ടിച്ച് ഷാരൂഖ്, സീറോയുടെ ടീസര്‍ കാണാം. ആനന്ദ് എല്‍ റായും ഷാരൂഖ് ഖാനും കൈ കോര്‍ക്കുന്ന പുതിയ ചിത്രമായ സീറോയില്‍ തീര്‍ത്തും പൊക്കം കുറഞ്ഞ ഒരാളുടെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. നായികമാര്‍ കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഷാരൂഖ് പുറത്തു വിട്ടു. ‘എന്റെ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി. കസബ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്കെതിരേ നവമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്. ചലച്ചിത്ര മേളയിലെ സെമിനാറില്‍ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരേ നടി പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ …
സ്വന്തം ലേഖകന്‍: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസില്‍ ചോദ്യം ചെയ്യലിനായി ഫഹദ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. വാഹനം രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി വ്യാജരേഖകള്‍ നിര്‍മിച്ചെന്ന കേസില്‍ നടന്‍ തന്റെ ഭാഗം വിശദീകരിക്കുന്ന രേഖകള്‍ ഹാജരാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് …
സ്വന്തം ലേഖകന്‍: ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. കായികം, സിനിമ, സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുള്ളവരെയാണ് സെലിബ്രിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോഹ്‌ലിയാണ് മുന്‍പന്തിയില്‍. അഞ്ചാമതാണ് …
സ്വന്തം ലേഖകന്‍: താര രാജകുമാരന്റെ അരങ്ങേറ്റത്തിന് തുടക്കമിട്ട് പ്രണവ് മോഹന്‍ലാല്‍, ജിത്തു ജോസഫ് ചിത്രം ആദിയുടെ ട്രെയിലറെത്തി, വന്‍ വരവേല്‍പ്പുമായി പ്രേക്ഷകര്‍. പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, അതിഥി രവി, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. മേജര്‍ …
സ്വന്തം ലേഖകന്‍: ‘പാല്‍ കസ്റ്റഡിയില്‍’, പുതിയ ഫഹദ് ഫാസില്‍ ചിത്രത്തിനായി കാത്തിരുന്നവര്‍ക്ക് പാലും വെള്ളത്തില്‍ പണി കൊടുത്ത് മില്‍മയുടെ കിടിലന്‍ പരസ്യം. പണി പാലുംവെള്ളത്തില്‍. പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സംഭവങ്ങളുടെ തുടക്കം. പാല്‍ കസ്റ്റഡിയില്‍… കമിങ് സൂണ്‍ എന്ന തലക്കെട്ടില്‍ …
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂടാതെ യുവാക്കള്‍ക്ക് ഒരു ഉപദേശവും. കന്നഡ ബാന്‍ഡുകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ സംഘടിപ്പിക്കാനിരുന്ന പുതുവത്സര പരിപാടിയായിരുന്നു സണ്ണി നൈറ്റ്‌സ്. പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. സണ്ണി ലിയോണ്‍ വന്നാല്‍ നഗരത്തിന്റെ സംസ്‌ക്കാരം മലീമസമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി …