സ്വന്തം ലേഖകന്‍: കാന്‍ ചലച്ചിത്ര മേളയ്ക്ക് കൊട്ടിക്കലാശം, പരമോന്നത പുരസ്‌കാരമായ പാം ഡി ഓര്‍ സ്വീഡിഷ് ചിത്രമായ ദി സ്‌ക്വയര്‍ സ്വന്തമാക്കി. റൂബന്‍ ഓസ്റ്റ്‌ലുണ്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. 19 ചലച്ചിത്രങ്ങളാണ് പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മോഡോവര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ‘ദ ബെഗ്വീല്‍ഡ്’ എന്ന ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിന്‍:എ ബില്യണ്‍ ഡ്രീംസ് ഇന്ന് ലോകമൊട്ടാകെയുള്ള തിയറ്ററുകളില്‍ എത്തും. സച്ചിന്‍ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ …
സ്വന്തം ലേഖകന്‍: വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്. കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തും സംവിധായകന്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന കാല കരികാലന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമാകുന്നു. രജനീകാന്തിന്റെ മരുമകനും ചിത്രത്തിന്റെ നിര്‍മാതാവുമായ ധനുഷ് തന്നെയാണ് പോസ്റ്റര്‍ ട്വിറ്ററിലൂടെ …
സ്വന്തം ലേഖകന്‍: ‘പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിനു കൊള്ളാം,’ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി തെലുങ്കു നടന്‍, വിവാദമായപ്പോള്‍ മാപ്പു പറഞ്ഞ് തലയൂരി. തെലുങ്കു നടന്‍ ചലപതി റാവുവാണ് സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി പുലിവാലു പിടിച്ചത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ചലപതി റാവുവിന്റെ നാവിന്റെ വിളയാട്ടം. നാ?ഗചൈതന്യ മുഖ്യവേഷത്തിലെത്തുന്ന രാരാന്‍ഡോയി വെഡുക എന്ന …
സ്വന്തം ലേഖകന്‍: ജയിംസ് ബോണ്ടിനെ അനശ്വരനാക്കിയ ബ്രിട്ടീഷ് താരം സര്‍ റോജര്‍ മൂര്‍ ഇനിയില്ല, അന്ത്യം സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയില്‍. 89 വയസായിരുന്നു. ലിവ് ആന്‍ഡ് ലെറ്റ് ഡൈ, ദ സ്‌പൈ ഹൂ ലവ്ഡ് മീ തുടങ്ങിയ ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ 007 എന്ന ബ്രിട്ടീഷ് സീക്രട്ട് സര്‍വീസ് ഏജന്റിനെ ഇതിഹാസമാക്കിയത് റോജര്‍ മൂറാണ്. കാന്‍സര്‍ ബാധയെ …
സ്വന്തം ലേഖകന്‍: മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്. 2016 ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാള ചലച്ചിത്ര ശാഖയില്‍ ഏറ്റവും വിലപ്പെട്ട പുരസ്‌കാരമായി കരുതപ്പെടുന്ന അവാര്‍ഡാണ് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളസംസ്ഥാന …
സ്വന്തം ലേഖകന്‍: ദൈവത്തിന്റെ പോരാളിയായി ‘ടിയാന്‍’ എത്തുന്നു, ദൃശ്യ വിശ്മയമായി പൃഥ്വിരാജിന്റെ പുതിയ ചിത്രം ടിയാന്റെ ട്രെയിലര്‍. തെറ്റും ശരിയുമായ യുദ്ധങ്ങളെപ്പറ്റിയും പോരാളിയുടെ ശക്തിയെപ്പറ്റിയും പ്രിത്വിയുടെ കഥാപാത്രം പറയുന്നതാണ് ട്രെയിലറിന്റെ തുടക്കം. തുടര്‍ന്ന് ഹിന്ദി ഹൃദയഭൂമിയിലെ വരണ്ട ഭൂപ്രദേശങ്ങളും നിറപ്പകിട്ടാര്‍ന്ന കുംഭമേളയും കാണാം. മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാറാണ് ടിയാന്‍ സംവിധാനം ചെയ്തത്. ‘ഒരു ദേശം ഇന്നിന്റെ …
സ്വന്തം ലേഖകന്‍: ‘സേതുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം മീനുവായിരുന്നു, എന്നാല്‍ മീനുവിന്റെ ചങ്കും ചങ്കിടിപ്പുമെല്ലാം?’ കട്ട മോഹന്‍ലാല്‍ ഫാനായി മഞ്ജു വാരിയര്‍, ‘മോഹന്‍ലാല്‍’ വരുന്നു. സംവിധായകന്‍ സാജിത് യാഹിയയുടെ പുതിയ ചിത്രത്തിന്റെ പേരാണ് ‘മോഹന്‍ലാല്‍’. സിനിമാ പ്രാന്തന്മാരും കട്ട മോഹന്‍ലാല്‍ ആരാധകരുമായി സ്‌ക്രീനില്‍ തകര്‍ക്കാന്‍ എത്തുന്നതാകട്ടെ മഞ്ജുവാര്യരും ഇന്ദ്രജിത്തും. അജു വര്‍ഗീസാണ് ചിത്രത്തിലെ മറ്റൊരു താരം. ഇന്ദ്രജിത് …
സ്വന്തം ലേഖകന്‍: ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന സിനിമ വിവാദത്തില്‍, നായിക കങ്കണ റണാവത്ത് തിരക്കഥ അടിച്ചു മാറ്റിയതായി സംവിധായകന്‍ കേതന്‍ മേത്ത, മൂന്ന് ദേശീയ അവാര്‍ഡ് നേടിയ കങ്കണ റണാവത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് കേതന്‍ മേത്ത. കങ്കണയെ നായികയാക്കി കേതന്‍ മേത്ത സംവിധാനം ചെയ്യാനിരുന്ന റാണി ഓഫ് ഝാന്‍സി: ദി വാരിയര്‍ ക്യൂന്‍ എന്ന …
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ ആരാധകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍, ട്വിറ്ററില്‍ താരരാജാവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് വീരേന്ദര്‍ സേവാഗും. നിങ്ങളോടൊപ്പം എന്ന ഷോയില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെത്തിയ മോഹന്‍ലാല്‍ തന്റെ ജന്മ ദിനം ലാല്‍ ആരാധകരുടെ സംഘടനയായ ബഹ്‌റൈന്‍ ലാല്‍ കെയേര്‍സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാല്‍ കെയെര്‍സ് ഒരുക്കിയ ആഘോഷ പൂര്‍വ്വം നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ കേക്ക് …