സ്വന്തം ലേഖകന്‍: ഒന്നും ഒളിക്കാനില്ല, പക്ഷെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറല്ലെന്ന് ധനുഷ്, താരം തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്‍കിയ കേസ് അവസാന ഘട്ടത്തിലേക്ക്. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ താന്‍ സന്നദ്ധനല്ലെന്ന് കോടതിയില്‍ ധനുഷ് വ്യക്തമാക്കി. ഒന്നും ഒളിക്കാനല്ലെന്നും …
സ്വന്തം ലേഖകന്‍: സൂപ്പര്‍സ്റ്റാര്‍ ഡാ! വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ ഉപദേശവുമായി രജനികാന്ത്. ‘നിങ്ങള്‍ ചിന്തിക്കാത്തതെന്താണ്? സിനിമയുടെ നിര്‍മാതാവ് പറയുന്നതുപോലെ കാര്യങ്ങള്‍ തീരുമാനിക്കരുത്. നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യമാണ് ഉപയോഗിക്കേണ്ടത്. മറിച്ചാണെങ്കില്‍ പിന്നീട് വരുന്നതിനെയോര്‍ത്ത് ദുഖിക്കാനും പാടില്ല,’ വിതരണക്കാരോടായി രജനി പറയുന്നു. നിര്‍മാതാക്കള്‍ എന്തൊക്കെപ്പറഞ്ഞാലും അത് വിതരണത്തിനെടുക്കുന്നവര്‍ക്ക് അവരുടേതായ ബിസിനസ് റിസ്‌കുകള്‍ ഏറ്റെടുക്കാനുള്ള കഴിവ് വേണമെന്നുള്ള സാമാന്യബുദ്ധിയും രജനി പങ്കുവച്ചു. …
സ്വന്തം ലേഖകന്‍: എന്തുകൊണ്ട് ദീപിക പദുക്കോണിനു പകരം മാളവിക? കാരണം വെളിപ്പെടുത്തി ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി. തന്റെ പുതിയ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സില്‍ നിന്ന് മജീദി ദീപിക പാദുക്കോണിനെ മാറ്റി പകരം മാളവികാ മോഹനനെ നായികയാക്കിയത് വാര്‍ത്തയായിരുന്നു. ഒരു അഭിമുഖത്തിലാണ് മാറ്റത്തിന്റെ കാരണം മജീദി വിശദീകരിച്ചത്. ‘ദീപികയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദം, ആമിര്‍ ഖാന് പുരസ്‌കാരം നല്‍കാത്തതിരുന്നതിന് മുട്ടുന്യായവുമായി പ്രിയദര്‍ശന്‍, പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്. അവാര്‍ഡ് ലഭിച്ചാലും വാങ്ങില്ലെന്ന് അമീര്‍ ഖാന്‍ പറഞ്ഞതിനാലാണ് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാതിരുന്നതെന്ന് ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്‍ വ്യക്തമാക്കി. ദേശീയ അവാര്‍ഡ് ദാനം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ …
സ്വന്തം ലേഖകന്‍: സ്‌പൈഡര്‍മാന്‍ ഹോംകമിംഗിന് കിടിലന്‍ മലയാളം ട്രെയിലര്‍, മലയാളികള്‍ക്ക് സോണി പിക്‌ച്ചേഴ്‌സിന്റെ സമ്മാനം. ചിത്രത്തിന്റെ നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സാണ് ട്രെയിലര്‍ പുറത്തിറക്കിയത്. സ്‌പൈഡര്‍മാന്‍ പ്രധാന കഥാപാത്രമായെത്തുന്ന സ്‌പൈഡര്‍മാന്‍ ഹോംകമിംഗില്‍ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളായ അയണ്‍മാനും ക്യാപ്റ്റന്‍ അമേരിക്കയും അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടും. മലയാളത്തിനുപുറമെ തെലുങ്ക്, തമിഴ് പതിപ്പുകളുടെ ട്രെയ്‌ലറുകളും സോണി പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഇംഗ്ലീഷ് …
സ്വന്തം ലേഖകന്‍: ദംഗലില്‍ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും പറ്റില്ലെന്ന് പാകിസ്താന്‍, അങ്ങനെയെങ്കില്‍ ദംഗല്‍ കാണണ്ടെന്ന് അമീര്‍ ഖാന്‍. ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന പാക് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടാണ് അമീറിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും നീക്കം ചെയ്ത് ദംഗല്‍ …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കണ്ടിട്ടുള്ളത് കമല്‍ഹാസന്റെ 10% ദേഷ്യം മാത്രം, ഞാന്‍ 100% വും കണ്ടിട്ടുണ്ട്,’ കമല്‍ഹാസനെന്ന ദേഷ്യക്കാരനെപ്പറ്റി രജനീകാന്ത്. കമല്‍ഹാസന്റെ മുതിര്‍ന്ന സഹോദരന്‍ ചന്ദ്രഹാസന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് സൂപ്പര്‍സ്റ്റാര്‍ ഉലകനായകന്റെ ദേഷ്യത്തെപ്പറ്റി വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ദേഷ്യക്കാരനായ മനുഷ്യന്‍ കമലാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ ചാരുവിനും ചന്ദ്രയ്ക്കും മാത്രമേ …
സ്വന്തം ലേഖകന്‍: വിനായകന് എന്തുകൊണ്ട് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചില്ല? കാരണം വ്യക്തമാക്കി പ്രിയദര്‍ശന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതിനു പുറമേ ദേശീയ ചലച്ചിത്ര തലത്തിലും വിനായകന് അവാര്‍ഡ് ലഭിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അക്ഷയ് കുമാര്‍ മികച്ച നടനായി. ഒപ്പം മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശവും. പക്ഷേ വിനായകന് ഒന്നും ഉണ്ടായില്ല. …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് അഭിമാനമായി സുരഭി ലക്ഷ്മി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍, മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം. 64 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴെണ്ണം മലയാളം സ്വന്തമാക്കി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് സുരഭി മികച്ച നടിയായത്. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് …
സ്വന്തം ലേഖകന്‍: കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയതായി പരാതി, ഓം ശാന്തി ഓശാന സംവിധായകന്‍ ജൂഡ് ആന്റണിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഷൂട്ടിങ്ങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ജൂഡിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് എറണാകുളം …