സ്വന്തം ലേഖകന്‍: നടന്‍ സൂര്യ മതം മാറിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം. സിങ്കം ടുവിന്റെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് ഇതെന്ന് സൂര്യയുടെ പി ആര്‍ ടീം വ്യക്തമാക്കി. സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു …
സ്വന്തം ലേഖകന്‍: ‘മഹേഷിന്റെ പ്രതികാരത്തില്‍ വിനായകനായിരുന്നെങ്കില്‍ മറ്റൊരു സ്വഭാവവും സംസ്‌കാരവുമെല്ലാമുള്ള നല്ലൊരു ചിത്രമാകുമായിരുന്നു, എന്നാല്‍ പത്തു ഫഹദ് ചേര്‍ന്നാലും കമ്മട്ടിപ്പാടത്തിലെ വിനായകനാകില്ല,’ മനസു തുറന്ന് ഫഹദ് ഫാസില്‍. ‘മഹേഷിന്റെ പ്രതികാരം’ സംസ്ഥാന പുരസ്‌കാരത്തിനായി വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ ഫഹദ് ഫാസില്‍ എന്നാല്‍ താന്‍ മുന്‍ഗണന നല്‍കുന്നത് പ്രേക്ഷകര്‍ ചിത്രം …
സ്വന്തം ലേഖകന്‍: മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാവാന്‍ ഒടിയന്‍ വരുന്നു, ഒപ്പം മോഹന്‍ലാലും മഞ്ജു വാര്യരും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരഭമായ ഒടിയന്റെ രചന നിര്‍വഹിക്കുന്നത് …
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ മലയാളത്തിന്റെ മാധവിക്കുട്ടിയായി കാമറക്കു മുന്നില്‍, ആമി ചിത്രീകരണം തുടങ്ങി, അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നതായി മഞ്ജു. മഞ്ജു വാര്യര്‍ കമലാ സുരയ്യയായി എത്തുന്ന കമല്‍ ചിത്രം ‘ആമി’യുടെ ചിത്രീകരണം പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മാരകത്തില്‍ തുടങ്ങി. വന്‍ ജനാവലിയുടെയും സിനിമാ,സാംസ്‌കാരികപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണ …
സ്വന്തം ലേഖകന്‍: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മക്കും ഫെഫ്കക്കും പിഴ, സിനിമാരംഗത്തെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള തന്റെ യുദ്ധം വിജയിച്ചതായി വിനയന്‍. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയന്‍ നല്‍കിയ പരാതിയിന്‍മേല്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കുന്നതിന് പുറമെ നടന്‍ ഇന്നസെന്റ്, …
സ്വന്തം ലേഖകന്‍: ‘ശരീരത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും പറയാന്‍ ഇന്ത്യക്കാര്‍ക്ക് ലജ്ജ,’ നടി രാധികാ ആപ്‌തേ. രാധികയുടെ പുതിയ ചിത്രം പാഡ് മാനെക്കുറിച്ച് സംസാരിക്കവെയാണ് എന്നും ധീരമായ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുള്ള രാധിക മനസു തുറന്നത്. കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡ് ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച അരുണാചലം മുരുഗാനന്ദം എന്ന തമിഴ്‌നാട്ടുകാരന്റെ ജീവിതത്തെക്കുറിച്ചാണ് പാഡ് മാന്‍ എന്ന …
സ്വന്തം ലേഖകന്‍: ലാല്‍ ജോസ് മോഹന്‍ലാലിനെവച്ചും, ദിലീഷ് പോത്തന്‍ മമ്മൂട്ടിയെവച്ചും സിനിമയെടുക്കണം, അല്‍ഫോന്‍സ് പുത്രനെന്ന സിനിമാ പ്രേമിയുടെ മോഹങ്ങള്‍. വെള്ളിത്തിരയില്‍ നടന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ കൂട്ടുകെട്ടുകളെ കുറിച്ചുള്ള ആഗ്രഹം വെളപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലുള്ള ചിത്രം അല്‍ഫോണ്‍സിന്റെ ആഗ്രഹപട്ടികയിലുണ്ട്. അന്‍വര്‍ റഷീദ് ആരെ വെച്ച് പടം …
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനു ശേഷം സല്‍മാന്‍ ഖാനും കത്രീനയും ഒരുമിക്കുന്നു, ‘ടൈഗര്‍ സിന്ദാ ഹെ’ യുടെ ആദ്യ ചിത്രം പുറത്തുവിട്ട് സല്‍മാന്‍ . സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രീകരണത്തിന്റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെ സല്‍മാന്‍ ഖാന്‍ ചിത്രം പങ്കുവെച്ചത്. …
സ്വന്തം ലേഖകന്‍: ചുവന്ന ഷര്‍ട്ടും കൊടിയും കട്ട താടിയുമായി കൃഷ്ണകുമാര്‍, നിവിന്‍ പോളിയുടെ ‘സഖാവ്’ ടീസറെത്തി. നിവിന്‍ അവതരിപ്പിക്കുന്ന സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുളള ടീസറില്‍ ചുവപ്പ് ഷര്‍ട്ടിട്ട് കട്ട താടിയുമായാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു യുവ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്. സഖാവ്…സഖാവ് എന്ന് പല പ്രാവശ്യം പറയുന്നതാണ് …
സ്വന്തം ലേഖകന്‍: തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ പാടി, കെഎസ് ചിത്രക്കും എസ്പി ബാലസുബ്രമണ്യത്തിനും എതിരെ ഇളയരാജയുടെ പകര്‍പ്പവകാശ കേസ്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തന്റെ അനുവാദം ഇല്ലാതെയാണ് വിവിധ വേദികളില്‍ പാടിയതെന്നാണ് പരാതി. പകര്‍പ്പവകാശം ലംഘിച്ചാണ് പാടുന്നതെന്നാണ് ഇളയരാജയുടെ ആരോപണം. എസ്പി ബാലസുബ്രഹ്മണ്യം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവം വെളിപ്പെടുത്തിയത്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ …