സ്വന്തം ലേഖകന്‍: ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹ വീഡിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നവംബര്‍ 25 വെള്ളിയാഴ്ചയാണ് താരങ്ങള്‍ വിവാഹിതരായത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും വിവാഹിതരായ വാര്‍ത്ത പ്രേക്ഷകരും സിനിമാലോകവും ഞെട്ടലോടെയാണ് ഏറ്റെടുത്തത്. സിനിമാരംഗത്തുള്ളവര്‍ക്കുപോലും വിവാഹത്തെക്കുറിച്ച് …
സ്വന്തം ലേഖകന്‍: പൊട്ടിച്ചിരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും സത്യന്‍ അന്തിക്കാടും, യുട്യൂബില്‍ തരംഗമായി ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍. പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ് ചിത്രത്തിന്റെ ടീസര്‍. യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് വീഡിയോകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഈ വീഡിയോ. ടീസര്‍ യൂട്യൂബിലെത്തി 21 മണിക്കൂറിനുള്ളില്‍ കണ്ടത് അഞ്ച് ലക്ഷത്തിലധികം ആളുകളാണ്. പുലിമുരുകന്‍, …
സ്വന്തം ലേഖകന്‍: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍, താരത്തോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം. മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ നല്‍കിയ കേസില്‍ ജനവരി 12ന് നേരിട്ടു ഹാജരാകാന്‍ ധനുഷിന് നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് …
സ്വന്തം ലേഖകന്‍: ദിലീപും കാവ്യാ മാധവനും വിവാഹിതരായി, വിവാഹച്ചടങ്ങുകള്‍ കൊച്ചിയില്‍. ഇന്നു രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു വിവാഹം. താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, ഭാര്യ മേനക, നിര്‍മ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിന്‍, ജോമോള്‍ തുടങ്ങിയവരും ഇരുവരുടെയും …
സ്വന്തം ലേഖകന്‍: മാധവിക്കുട്ടിയുടെ ജീവചരിത്ര സിനിമ വിവാദമാകുന്നു, ജീവചരിത്രകാരി മെറിലി വെയ്‌സ്‌ബോര്‍ഡിനെതിരെ സംവിധായകന്‍ കമലും മാധവിക്കുട്ടിയുടെ മകനും രംഗത്ത്. മാധവിക്കുട്ടിയെക്കുറിച്ചു സിനിമ ചെയ്യുന്ന സംവിധായകന്‍ കമലിനെതിരെ എഴുത്തുകാരി മെറിലി വെയ്‌സ്‌ബോര്‍ഡ് എഴുതിയ തുറന്നകത്ത് അസത്യങ്ങളും അര്‍ധസത്യങ്ങളും മാത്രമാണെന്ന് മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യ നാലപ്പാട്ട് മാതൃഭൂമി ഡോട്‌കോമിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മെറിലി മനസ്സിലാക്കിയ മാധവിക്കുട്ടിയല്ല ശരിയായ …
സ്വന്തം ലേഖകന്‍: ‘ഞാനും… ഞാനുമെന്റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി,’ പാട്ടുപാടി മയക്കാന്‍ നായകനായി കാളിദാസ് ജയറാം. കാളിദാസ് ജയറാം നായകനാവുന്ന ആദ്യ മലയാള ചിത്രമായ പൂമരത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഞാനും… ഞാനുമെന്റാളും ആ നാല്‍പതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഗാനമാണ് ആദ്യമെത്തിയത്. ഗാനം ഈണിമിട്ട് ആലപിച്ചിരിക്കുന്നത് ഫൈസല്‍ …
സ്വന്തം ലേഖകന്‍: ജാക്കിചാന് സമഗ്ര സംഭാവനക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചു. ചലചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ജാക്കി ചാന് ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചത്. നിക്കോള്‍ കിഡ്മാന്‍, അര്‍ണോള്‍ഡ് ഷ്വാസ് നഗര്‍ തുടങ്ങിയ പ്രമുഖരുടെ സാനിധ്യത്തിലാണ് ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ ജാക്കിചാന്‍ അവാര്‍ഡ് ഏറ്റ് വാങ്ങിയത്. റഷ് അവര്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ക്രിസ് …
സ്വന്തം ലേഖകന്‍: കറന്‍സി പ്രശ്‌നം സിനിമയിലേക്കും, ‘പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ’യുമായി രഞ്ജിതും മമ്മൂട്ടിയും. പഴയ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്വലിച്ച്, പുതിയ രണ്ടായിരം അഞ്ഞൂറ് നോട്ടുകള്‍ വിതരണം ചെയ്യുന്ന ബഹളത്തിനിടയിലാണ് രഞ്ജിത്ത് തന്റെ പുതിയ സിനിമയുമായി വരുന്നത്. ‘പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ’ എന്നാണ് രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: അമ്മയാകാന്‍ സണ്ണി ലിയോണ്‍ അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഒരു കുട്ടി എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണ് ചലച്ചിത്രലോകത്ത് നിന്നും തത്കാലത്തേയ്ക്ക് മാറി നില്‍ക്കാന്‍ സണ്ണി ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനയവും സിനിമയും വിട്ട് അമ്മയാകാനുള്ള തീരുമാനത്തിലാണ് സണ്ണിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിനിമയും കുടുംബവും ഒന്നിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. പ്രായവും കടന്നു പോകുകയാണ്. …
സ്വന്തം ലേഖകന്‍: 100 കോടി നേടുന്ന ആദ്യ മലയാള ചിത്രം, ചരിത്ര നേട്ടവുമായി മോഹന്‍ലാലും പുലിമുരുകനും. മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കി. ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയതായി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുറത്തിറങ്ങി ഒരു …