സ്വന്തം ലേഖകന്‍: ഓസ്‌കറിന് ചൈനയെത്തുന്നത് ഇന്ത്യന്‍ സഹകരണത്തോടെ നിര്‍മിച്ച ചിത്രവുമായി. വിദേശ ഭാഷാ ചിത്രങ്ങള്‍ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് ചൈന അയക്കുന്നത് ഇന്ത്യയുമായി സഹകരിച്ച് നിര്‍മിച്ച സുവാന്‍ സാങ് എന്ന ചിത്രമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സിനിമാ വിതരണ കമ്പനികളൊന്നായ ഇറോസ് ഇന്റര്‍നാഷണലും ചൈനയുടെ ഫിലിം കോര്‍പറേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ‘പെറ്റ തള്ള സഹിക്കില്ല’, അന്യഭാഷാ ചിത്രങ്ങളുടെ മൊഴിമാറ്റം മലയാളികളുടെ ക്ഷമ പരീക്ഷിക്കുന്നു. വന്‍ വിജയം നേടിയ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറിയെത്തുന്നത് പതിവായതോടെ പുലിവാലു പിടിക്കുന്നത് ടെലിവിഷന്‍ പ്രേക്ഷകരാണ്. നിലവാരമില്ലാത്ത മൊഴിമാറ്റവും പഴയ കാല നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭാഷണങ്ങളും എത്ര ഗൗരവമുള്ള രംഗത്തേയും ചിരിക്കാനുള്ളതാക്കുന്നു. തമിഴ് ചിത്രങ്ങളായ ‘തലൈവ’, ‘മങ്കാത്ത’ മാത്രമല്ല കടല്‍ക്കൊള്ളക്കാരന്‍ …
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രങ്ങളായ യേ ദില്‍ ഹേ മുഷ്‌കിലും ശിവായും പാകിസ്താനില്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യേ ദില്‍ ഹേ മുഷ്‌കിലില്‍ രണ്‍ബീര്‍ കബുര്‍ ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ, പാക് താരം ഫവദ് ഖാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫവദ് ഖാന്റെ സാന്നിധ്യം ഉള്ളതിനാല്‍ ചിത്രം …
സ്വന്തം ലേഖകന്‍: സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം. ഫോര്‍ട്ട് കൊച്ചിയില്‍ രാജാകൃഷ്ണ മേനോന്റെ ഷെഫ് എന്ന ചിത്രത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അക്ഷയ് കുമാറിന്റെ എയര്‍ലിഫ്റ്റിനുശേഷം, മലയാളിയായ രാജാകൃഷ്ണ മേനോന്‍ സെയ്ഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഷെഫ്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. …
സ്വന്തം ലേഖകന്‍: ഇതാ മലയാളത്തിന്റെ ബാഹുബലി, ഏറ്റവും ചെലവേറിയ മലയാള ചിത്രം വീരത്തിന്റെ കിടിലന്‍ ടീസര്‍ കാണാം. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. പുരാതന കേരളത്തിന്റെ പശ്ചാത്തലത്തില്‍ ചേകവന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കുനാല്‍ കപൂറാണ് നായകന്‍. മുപ്പത്തിയഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. …
മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ചെലവേറിയ സിനിമയുമായി വരികയാണ് സംവിധായകന്‍ ജയരാജ്. വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ജയരാജ് വീരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറങ്ങുന്ന വീരം 30 കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ചതാണ്. കളരിപ്പയറ്റിന്റെ സാധ്യതകള്‍ പരമാവധി പകര്‍ത്തിയെടുക്കുന്ന ചിത്രത്തില്‍ രംഗ് ദേ …
സ്വന്തം ലേഖകന്‍: യെ ദില്‍ ഹൈ മുഷ്‌കില്‍ ചിത്രത്തിലെ പാക് താര സാന്നിധ്യം, പോലീസ് സംരക്ഷണത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍. പാകിസ്താന്‍ താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ബോളിവുഡ് ചിത്രം യെ ദില്‍ ഹൈ മുഷ്‌കില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍. മുകേഷ് ഭട്ടും സിദ്ധാര്‍ത്ഥ റോയ് കപൂറും മുംബൈ …
സ്വന്തം ലേഖകന്‍: ‘ഒരിക്കല്‍ സിനിമ വിടാന്‍ തീരുമാനിച്ചു’, വേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംനാ കാസീം. മിഷ്‌കിന്‍ നിര്‍മ്മിക്കുന്ന തമിഴ് ചിത്രമായ സവരക്കത്തിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഷംന വികാരഭരിതയായത്. പൊട്ടിക്കരഞ്ഞ് സംസാരിക്കുന്ന ഷംനയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കങ്കയും ചെയ്തു. തമിഴില്‍ ഭരതിനൊപ്പം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഭാഗ്യമില്ലാതെ പോയി. …
സ്വന്തം ലേഖകന്‍: താരപ്പൊലിമയില്‍ 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മലയാള ചലചിത്ര രംഗത്തെ മുതിര്‍ന്ന പ്രതിഭകളായ മധു, ശാരദ, ഷീല, ശ്രീകുമാരന്‍ തമ്പി, എം.കെ അര്‍ജുനന്‍ എന്നിവരെയും ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പുക്കുട്ടിയെയും ചടങ്ങില്‍ ആദരിച്ചു. …
സ്വന്തം ലേഖകന്‍: പാക് താരങ്ങളുടെ സാന്നിധ്യം, ബോളിവുഡ് ചിത്രമായ യെ ദില്‍ ഹെ മുഷ്‌കിലിന് തിയറ്റര്‍ ഉടമകളുടെ വിലക്ക്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമായ യെ ദില്‍ ഹെ മുഷ്‌കിലിന് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് നാല് സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു. പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. …