സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു. വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സീരിയലിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഇതിനെതിരെ നിരവധി സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ബി.സി2 ചാനലിലാണ് ഫ്രഞ്ച് സീരിയലായ വേഴ്‌സൈല്‍സ് സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ഞായറാഴ്ച പരമ്പര പരിപാടികളുടെ ഭാഗമായാണ് പോണ്‍ സീരിയല്‍ സംപ്രേഷണം …
സ്വന്തം ലേഖകന്‍: ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുന്നു, പുതിയ ചിത്രം കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. മലയാള സിനിമയുടെ ഗൃഹാതുരതയായ ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുമ്പോള്‍ ഉദയയുടെ ഇളമുറക്കാരനായ നടന്‍ കുഞ്ചാക്കോ ബോബനാണ് അമരത്ത്. മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന ഉദയാ പിക്‌ചേഴ്‌സ് കുഞ്ചാക്കോ ബോബന്റേയും പിതാവ് ബോബന്‍ കുഞ്ചാക്കോയുടെയും ഉടമസ്ഥതയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാള …
സ്വന്തം ലേഖകന്‍: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡിലെ മുതിര്‍ന്ന് നടന്‍ മനോജ് കുമാറിന്. ബോളിവുഡിലെ മുതിര്‍ന്ന നടന്മാരില്‍ ഒരാളായ മനോജ് കുമാര്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഇത്തവണത്തെ ഫാല്‍ക്കെ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന ഫാല്‍ക്കെ പുരസ്‌കാരം ഇന്ത്യന്‍ സിനിമയിലെ പരമോന്നത …
സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ചാര്‍ലിയും മൊയ്തീനും തിളങ്ങി, ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍, പാര്‍വതി മികച്ച നടി. ചാര്‍ലിയിലെ അഭിനയത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായപ്പോള്‍ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ പാര്‍വതി മികച്ച നടിയായി. സനല്‍ കുമാര്‍ ശശീധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രം. ചാര്‍ലി സംവിധാനം ചെയ്ത മാര്‍ട്ടിന്‍ …
സ്വന്തം ലേഖകന്‍: ഓസ്‌കറില്‍ മാഡ് മാക്‌സിന്റെ തേരോട്ടം, മികച്ച നടനായി ഡികാപ്രിയോ. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഡികാപ്രിയോ മികച്ച നടനുള്ള ഓസ്‌കര്‍ ദി റെവനന്റിലൂടെ സ്വന്തമാക്കിയത്. ദി റെവനന്റിന്റെ സംവിധായകന്‍ അലജാന്ദ്രോ ഗോണ്‍സാലോ ഇനാറിറ്റുവാണ് മികച്ച സംവിധായകന്‍. കഴിഞ്ഞവര്‍ഷം ബേഡ്മാനിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഇനാറിറ്റുവിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ഓസ്‌കറാണിത്. ടോം മക്കാര്‍ത്തിയുടെ സ്‌പോട്ട്‌ലൈറ്റ് …
സ്വന്തം ലേഖകന്‍: റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡല്‍ റീല്‍, ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരന്‍. വിവാദ ബിബിസി ഡോക്യുമെന്ററിയായ ഇന്ത്യാസ് ഡോട്ടറിലെ ശബ്ദ വിന്യാസത്തിനാണ് പുരസ്‌കാരം. സിനിമാ ശബ്ദലേഖന രംഗത്ത് ആഗോളതലത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന ഗോള്‍ഡന്‍ റീല്‍. ഏഷ്യയില്‍ നിന്ന് ആദ്യമായാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്‌കാരം …
സ്വന്തം ലേഖകന്‍: ബീപ് ഗാന വിവാദം, തമിഴ് സിനിമാ താരം ചിമ്പു പോലീസ് സ്റ്റേഷനില്‍ ഹാജരായി. താരത്തെ ഇന്ന് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കാട്ടി കോയമ്പത്തൂര്‍ പോലീസ് ചിമ്പുവിന് നോട്ടീസ് അയച്ചിരുന്നു. ചിമ്പു പാടിയ ബീപ് സോങ് എന്ന പാട്ടാണ് താരത്തെ പുലിവാലു പിടിപ്പിച്ചത്. അനിരുദ്ധായിരുന്നു പാട്ടിന് ഈണം നല്‍കിയത്. തെറി …
സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ, സണ്ണിയെ കണ്ടുമുട്ടിയ നിമിഷങ്ങള്‍ വിവരിച്ച് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. വനിത അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സണ്ണി ലിയോണുമായുണ്ടായ കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് നടന്‍ സണ്ണി ലിയോണിനെ പുകഴ്ത്തുന്നത്. വെറും രണ്ട് മിനിറ്റ് കൊണ്ട് തങ്ങള്‍ക്ക് സണ്ണിലിയോണിനെ കുറിച്ചുണ്ടായിരുന്ന ധാരണകളെല്ലാം മാറിപ്പോയെന്ന് ജയസൂര്യ പറയുന്നു. സണ്ണിയുടെ …
സ്വന്തം ലേഖകന്‍: അവാര്‍ഡ് നിശയില്‍ മേക്കപ് ചതിച്ചു, നടി നവ്യ നായര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. കഴിഞ്ഞ ദിവസം നടന്ന പ്രമുഖ ചാനലിന്റെ അവാര്‍ഡ് നിശയിലെ വേദിയിലാണ് മുഖത്ത് കട്ടികൂടിയ മേക്കപ്പുമായി നവ്യ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡ് നിശ ഇന്നലെ ടിവിയില്‍ സംപ്രേഷണം ചെയ്തതോടെ ട്രോളര്‍മാര്‍ നവ്യക്കെതിരെ കൂട്ടമായി രംഗത്തെത്തി. ചടങ്ങില്‍ നവ്യയുടെ നൃത്തം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും …
സ്വന്തം ലേഖകന്‍: ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജയരാജിന്റെ ഒറ്റാലിന് പുരസ്‌കാരം, മലയാള സിനിമക്ക് അഭിമാന നിമിഷം. ജനറേഷന്‍ കെ പ്ലസ് എന്ന വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരമാണ് ഒറ്റാലിന് ലഭിച്ചത്. നേരത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച തിരക്കഥ,? പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഒറ്റാല്‍ നേടിയിരുന്നു. കൂടാതെ കേരള …