സ്വന്തം ലേഖകൻ: യുകെയുടെ കുടിയേറ്റ പ്രശ്നം റുവാണ്ടയിലേക്ക് ഔട്ട്സോഴ്സ് ചെയ്താൽ പരിഹരിക്കപ്പെടുമോ? രാജ്യത്തേക്കു നുഴഞ്ഞുകയറുന്നവരെ ‘ഔട്ട്സോഴ്സ്’ ചെയ്തു കുടിയേറ്റപ്രശ്നം പരിഹരിക്കാനാണ് ബോറിസ് ജോൺസൺ സർക്കാരിൻ്റെ ആലോചന. അനധികൃത കുടിയേറ്റക്കാരെ 6500ലേറെ കിലോമീറ്റർ അകലെ, മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്കു വിമാനത്തിൽ കയറ്റി അയയ്ക്കും. അവരെ കയ്യേൽക്കുന്നതിന് യുകെ പണം നൽകും. മനുഷ്യക്കടത്തിൽനിന്ന് എണ്ണമറ്റ ജീവനുകളെ രക്ഷിക്കുന്നതാണു …
സ്വന്തം ലേഖകൻ: കുടുംബ ബജറ്റിനെ താളം തെറ്റിച്ച ജീവിതച്ചെലവ് വര്‍ധന മൂലം ജനം ഷോപ്പുകളില്‍ നിന്നകലുന്നു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വിധേയമായി ഗാര്‍ഹിക ബജറ്റുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നിരിക്കുകയാണ്. കടകളിലെ വില്‍പ്പന മന്ദഗതിയിലാണെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പറഞ്ഞു. മാര്‍ച്ചിലെ വില്‍പ്പന വളര്‍ച്ച ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉയര്‍ന്നതായി പുതിയ കണക്കുകള്‍ …
സ്വന്തം ലേഖകൻ: യുകെയില്‍ ഭക്ഷ്യപണപ്പെരുപ്പം 5.3% ഉയര്‍ന്നു. പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും 30 ശതമാനം വിലകൂടി . സ്പാനിഷ് ട്രക്കര്‍മാരുടെ സമരം കൂടി തുടങ്ങിയതോടെ തക്കാളി മുതല്‍ കുരുമുളക് വരെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം തടസപ്പെട്ടു. സണ്‍ഫ്‌ളവര്‍ ഓയിലിന്റെ ലഭ്യത കുറഞ്ഞതോടെ ക്രിസ്പ്, ചിപ്‌സ് എന്നിവ ഉത്പാദിപ്പിക്കുന്ന നിര്‍മ്മാതാക്കളും ദുരിതത്തിലായി. യുകെയിലെ ഭവനങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തിക തിരിച്ചടി …
സ്വന്തം ലേഖകൻ: ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും കുറഞ്ഞ നിരക്കിൽ വിസ നൽകിയും വിസ നടപടികൾ എളുപ്പമാക്കിയും കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടന്‍റെ നീക്കം. ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. ഇതിന്‍റെ മുന്നോടിയായി യുകെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യൻ ഈ മാസം ഇന്ത്യയിലെത്തും. ഇന്ത്യൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരകരാറിനെ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റും കോവിഡും ചേർന്ന് നൽകിയ ഇരട്ട പ്രഹരമേറ്റ് യുകെയിലെ ക്രിസ്മസ് വിപണി. യുകെയിലുടനീളമുള്ള ടൗണ്‍ സ്ക്വയറുകളും നഗര കേന്ദ്രങ്ങളും നിറയ്ക്കുന്ന പരമ്പരാഗത കോണ്ടിനെന്റല്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷം ചെറുതും കുറഞ്ഞ തോതിലും ആയിരിക്കും. കോവിഡ് മൂലം ചുരുങ്ങിയത് 10,000 പ്രൊഫഷണല്‍ സ്റ്റാള്‍ ഹോള്‍ഡര്‍മാര്‍ വ്യവസായം ഉപേക്ഷിച്ചു എന്നാണ്. മറുവശത്തു ബ്രക്സിറ്റ് ബ്രിട്ടനിലേക്കുള്ള …
സ്വന്തം ലേഖകൻ: കോവിഡ്, ബ്രെക്സിറ്റ് ആഘാതങ്ങളെ അതിജീവിക്കാൻ അത്ഭുതങ്ങളൊന്നും ഇല്ലാതെ യുകെയുടെ 2021 ബജറ്റ് ചാൻസലർ റിഷി സുനക് അവതരിപ്പിച്ചു. പൊതുമേഖലയില്‍ പേ ഫ്രീസ് റദ്ദാക്കിയതും മിനിമം വേജ് 9.50 മില്ല്യണിലേക്ക് വര്‍ദ്ധിപ്പിച്ചതുമാണ് മലയാളി സമൂഹത്തിനടക്കം ആശ്വാസമാകുന്ന ജനപ്രിയ പ്രഖ്യാപനങ്ങൾ. ഒപ്പം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 1000 പൗണ്ട് അധികം ലഭ്യമാക്കാനുള്ള യൂണിവേഴ്‌സല്‍ ക്രെഡിറ്റ് …
സ്വന്തം ലേഖകൻ: 2050 ഓടെ യുകെയെ ഹരിത രാജ്യമാക്കാൻ ഒരു ട്രില്യൺ പൗണ്ടിന്റെ വൻ പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നെറ്റ് സീറോ ലക്ഷ്യം കൈയ്യെത്തിപ്പിടിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടം ശക്തമാക്കാനുമുള്ള വിശദമായ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. എന്നാൽ സമ്പൂർണ ഹരിത രാജ്യമാകാനുള്ള ആഗ്രഹത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ വാക്‌സീന്‍ വിഷയത്തില്‍ തീരുമാനം മാറ്റി ബ്രിട്ടന്‍. കോവിഷീല്‍ഡിന് അംഗീകാരം നല്‍കുന്ന തരത്തില്‍ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ ബ്രിട്ടന്‍ മാറ്റം വരുത്തി. അസ്ട്രസെനക കോവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള വാക്‌സീനുകള്‍ അംഗീകൃത വാക്‌സീനുകളാണെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ഈ സാഹചര്യത്തില്‍ വാക്‌സീന്‍ എടുത്ത ശേഷം ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്ക് …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റും കോവിഡും കാരണം ജീവനക്കാരുടെ ക്ഷാമത്തിൽ ഞെരുങ്ങുകയാണ് യുകെയിലെ ബിസിനസുകളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ജോലിക്കാരെ കിട്ടാത്തതിനാൽ നികത്താനാകാതെ കിടക്കുന്ന ഒഴിവുകളുടെ എണ്ണം പുതിയ റെക്കോർഡിൽ എത്തിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടയന്തിര ഇടപെടൽ വേണമെന്നാണ് റിക്രൂട്ടമെൻ്റ് മേഖലയിൽ ഉള്ളവരുടെ ആവശ്യം. ദേശീയ തലത്തിൽ പ്രധാന മേഖലകളിലുടനീളം വർദ്ധിച്ചു വരുന്ന തൊഴിലാളി …
സ്വന്തം ലേഖകൻ: യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ. 2021 ഓഗസ്റ്റ് 1 വരെയുള്ള നാല് ആഴ്ചകളിൽ യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) അറിയിച്ചു. ഇത് ജനസംഖ്യയുടെ 1.5% വരും. ആദ്യത്തെ കോവിഡ് ബാധയ്ക്ക് ശേഷം നാലാഴ്ചയിൽ ഏറെ ഇക്കൂട്ടരിൽ രോഗലക്ഷണങ്ങൾ …