സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം പാർലമെന്റ് സ്പീക്കർ ജോൺ ബെർകൗ നിരസിച്ചു. ശനിയാഴ്ച പാർലമെന്റ് നിരസിച്ച കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ബ്രെക്സിറ്റ് കാലാവധി നീട്ടാനുള്ള പ്രമേയവും ശനിയാഴ്ച പാർലമെന്റ് പാസാക്കിയിരുന്നു. ബ്രെക്സിറ്റിനുള്ള നിശ്ചിത കാലാവധി ഈ …
സ്വന്തം ലേഖകൻ: പാർലമെന്റിന്റെ തീരുമാനപ്രകാരം ബ്രെക്സിറ്റിനു കൂടുതൽ സമയം തേടി ബിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയന് അയച്ച കത്ത് നിരാശയുടെയും പ്രതിഷേധത്തിന്റെയും സൂചനയായി. പ്രത്യാഘാതം എന്തുതന്നെയായാലും ഈ മാസം 31 നു തന്നെ യൂറോപ്യൻ യൂണിയൻ (ഇയു) വിടുമെന്നു ശപഥമെടുത്തിരുന്ന പ്രധാനമന്ത്രി, ഒപ്പുവയ്ക്കാത്ത കത്താണ് അയച്ചത്. മുൻപു തീരുമാനിച്ചതനുസരിച്ച് 19 നു കരാറിൽ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടണ്‍ പാസാക്കി. കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്‍വിൻ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിനാണ് പാസാക്കിയത്. ഇന്നലെ രാത്രി 11-നു മുൻപു കരാറിൽ തീരുമാനമായില്ലെങ്കിൽ മൂന്നു മാസം കൂടി കാലാവധി നീട്ടിത്തരാൻ അഭ്യർഥിച്ച് യൂറോപ്യൻ യൂണിയന് കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി. …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്ന് ബ്രിട്ടൻ പിരിയുമോ (ബ്രെക്സിറ്റ്) എന്ന് ഇന്നറിയാം. യൂറോപ്യൻ യൂണിയന് സമർപ്പിച്ച അന്തിമ ബ്രെക്സിറ്റ് കരാറിൽ ഇന്നത്തെ അസാധാരണ ശനിയാഴ്ച സമ്മേളനത്തിൽ ബ്രിട്ടിഷ് പാർലമെന്റ് വോട്ടെടുപ്പു നടത്തും. കരാർ പാർലമെന്റ് അംഗീകരിച്ചാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ താൽപര്യപ്പെടുന്നതുപോലെ ഈ മാസം 31 എന്ന അവസാന തീയതിക്കു മുൻപ് ബ്രെക്സിറ്റ് …
സ്വന്തം ലേഖകൻ: പുതിയ ബ്രെക്സിറ്റ് കരാർ നാളെ ബ്രിട്ടിഷ് പാർലമെന്റിൽ ചർച്ചയ്ക്ക്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയൻ (ഇയു) പ്രസിഡന്റ് ജോൻ ക്ലോദ് യുങ്കറുമായി ബ്രസൽസിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണു പുതിയ കരാറായത്. നാളത്തെ പ്രത്യേക സമ്മേളനത്തിൽ എംപിമാർ അംഗീകരിച്ചാൽ 31നു തന്നെ ബ്രിട്ടനു യൂറോപ്യൻ യൂണിയൻ വിടാം. 37 വർഷത്തിനു ശേഷമാണു ബ്രിട്ടനിൽ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിൽ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ കരാറിന് ധാരണ. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചയ്ക്കു മുൻപാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാര ഫോർമുല ഉരുത്തിരിഞ്ഞത്. ബ്രെക്സിറ്റിൽ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെ പൗണ്ടിന്റെ നിരക്ക് ഒരു ശതമാനത്തോളം ഉയർന്ന് ഡോളറിന് 1.29 എന്ന നിലയിലെത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ യൂണിയൻ …
സ്വന്തം ലേഖകൻ: യു.കെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തു. കുറച്ച് നാളത്തേക്കാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണ സഭയുടെ പുതിയ അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി. ഇതിന് മുമ്പ് പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി വലിയ വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഈ നടപടിയെ എതിര്‍ത്ത് ഉത്തരവ് ഇറക്കിയിരുന്നു.ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കുള്ള …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് സംബന്ധിച്ചു കരാറുണ്ടാക്കാനുള്ള സാധ്യത മങ്ങി. പ്രധാനമന്ത്രി ബോറീസ് ജോൺസൻ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നു ജോൺസന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വടക്കൻ അയർലൻഡ് ഇയു കസ്റ്റംസ് നിയമങ്ങൾ തുടർന്നും പാലിക്കണമെന്ന മെർക്കലിന്റെ നിർദേശമാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. കരാറില്ലാതെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കാനുള്ള …
സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ പാര്‍ട്ടികള്‍; ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടീഷുകാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് കക്ഷിക്കും ലേബറിനും തിരിച്ചടി. ബ്രെക്‌സിറ്റ് പ്രശ്‌നത്തില്‍ രോഷാകുലരായ വോട്ടര്‍മാര്‍ പല ബാലറ്റുകളും അസാധുവാക്കി. 248 കൗണ്‍സിലുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇതുവരെ 35 കൗണ്‍സിലും 800 സീറ്റും കിട്ടി. ലേബറിന് 100 സീറ്റു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍ ഇളകിമറിഞ്ഞ് ബ്രിട്ടന്‍; വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ റാലി; തെരേസാ മേയ് പ്രതിരോധത്തില്‍.രണ്ടാമതും ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബ്രക്‌സിറ്റ് നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. പുറത്തിപോകുന്നതിനുള്ള തീയതി മാര്‍ച്ച് 29ല്‍ നിന്ന് ജൂണ്‍ 30ലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയനോട് …