സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ലണ്ടന്റെ നഷ്ടം പാരീസിന്റെ നേട്ടമാകുന്നു, സംരഭകരുടേയും കമ്പനികളുടേയും ശ്രദ്ധ മുഴുവന്‍ പാരീസിലേക്ക്. ഫാഷന്‍ തലസ്ഥാനമായ പാരിസ് അധികം വൈകാതെ യുവ സംരഭകരുടെ പ്രിയ കേന്ദ്രമായി മാറുമെന്ന് നിരീക്ഷകര്‍ കരുതുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോയ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലണ്ടന്റെ സ്ഥാനം പാരീസ് ഏറ്റെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപിലെ ഇന്‍ക്യുബേറ്ററുകളില്‍ …
സ്വന്തം ലേഖകന്‍: ഹിതപരിശോധന, ബ്രിട്ടന് അഗ്‌നിപരീക്ഷയുടെ ദിനം, മഴയെ വെല്ലുവിളിച്ച് കനത്ത പോളിംഗ്. കടുത്ത വംശീയവാദികളും കുടിയേറ്റ വിരുദ്ധരുമായ ഒരു വിഭാഗം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറമെന്ന് വോട്ട് ചെയ്തപ്പോള്‍ മറുവിഭാഗം ബ്രെക്‌സിറ്റിനെ എതിര്‍ത്തും വിധിയെഴുതി. രണ്ടു രാഷ്ട്രങ്ങളിലുള്ളവരെപ്പോലെയായിരുന്നു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ജനതയുടെ പെരുമാറ്റമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോരിച്ചൊരിയുന്ന മഴയെപ്പോലും വകവെക്കാതെയാണ് കോടിക്കണക്കിന് …
സ്വന്തം ലേഖകന്‍: ഇറാന്റെ വില കുറഞ്ഞ എണ്ണ ഗള്‍ഫ് മേഖലക്ക് കനത്ത ഭീഷണിയാകുന്നു, പ്രവാസി മലയാളികള്‍ കടുത്ത ആശങ്കയില്‍. രാജ്യാന്തര ഉപരോധം നീക്കിയതിനു തൊട്ടു പിന്നാലെ ഇറാന്‍ എണ്ണയുത്പാദനം കൂട്ടാന്‍ തീരുമാനിച്ചതാണ് ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഇറാന്റെ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അങ്ങോട്ടു തിരിയുകയാണ്. . സൗദി അറേബ്യ, യു.എ.ഇ, …
സ്വന്തം ലേഖകന്‍: ആഗോള എണ്ണവില തുലാസില്‍, ഗള്‍ഫ് മേഖല വന്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്, പ്രവാസികളുടെ ഗതിയെന്താകും? ദിനംപ്രതി കുറയുന്ന അന്താരാഷ്ട്ര എണ്ണ വില കഴിഞ്ഞ ദിവസത്തേക്കാള്‍ ബാരലിന് 1.75 ഡോളര്‍ കുറഞ്ഞ്, 31.41 ഡോളറായിട്ടുണ്ട്. ഇത് ഇരുപത് ഡോളര്‍ വരെ താഴ്‌ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ് എണ്ണയുടെ വിലയിടിച്ചില്‍ …
സ്വന്തം ലേഖകന്‍: വിദേശികളായ ജിഎന്‍എം നഴ്‌സുമാരെ പിരിച്ചുവിടുമെന്ന സൂചന നല്‍കി സൗദി ആരോഗ്യ മന്ത്രാലയം, ഗള്‍ഫിലെ മലയാളി നഴ്‌സുമാര്‍ വന്‍ പ്രതിസന്ധിയിലേക്ക്. ബി.എസ്‌സി നഴ്‌സുമാരെ മാത്രം നിയമിക്കാനാണു സൗദിയുടെ നീക്കമെന്നാണ് സൂചന. ഡിപ്‌ളോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കിനല്‍കി സൗദി ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറിലാണ് അപകട മണിമുഴങ്ങുന്ന സൂചനകളുള്ളത്. സൗദിയുടെ വഴിയെ മറ്റ് ഗള്‍ഫ് …
സ്വന്തം ലേഖകന്‍: യു.കെയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷം കൂടി രാജ്യത്തു തുടരാം, പുതിയ കോമണ്വെല്ത്ത് തൊഴില്‍ വിസ വരുന്നു. വിദ്യാര്‍ഥികളെ പഠനശേഷം ബ്രിട്ടനില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കാനാണ് പ്രത്യേക വിസ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് സൂചന. ബ്രിട്ടീഷ് സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതോടെ രണ്ടു വര്‍ഷം കൂടി രാജ്യത്തു …
സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ. നൂറും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍ നടപ്പിലാകുക. തൊഴിലാളികള്‍ക്കു കൃത്യമായ വേതനം യഥാസമയം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ശമ്പളം വൈകിയാല്‍ തൊഴിലുടമ പിഴ ശിക്ഷ അടക്കമുള്ള …
സ്വന്തം ലേഖകന്‍: പാക്ക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന, പരിപാടി റദ്ദാക്കി. പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് സാംസ്‌കാരിക സഹകരണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ നടപടി. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും പരിപാടിയുടെ സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച അഭയാര്‍ഥി ക്വാട്ടയില്‍ ബ്രിട്ടന് അപ്രിയം. ഓരോ ഇയു അംഗരാജ്യങ്ങളും സ്വീകരിക്കേണ്ട അഭയാര്‍ത്ഥികളുടെ ക്വാട്ട തയ്യാറായെങ്കിലും ബ്രിട്ടന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി വിളിച്ചുകൂട്ടിയ ഇയു അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ഉച്ചകോടിയില്‍ ധാരണയായെങ്കിലും പദ്ധതിയില്‍ പങ്കുചേരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടന്‍ കൂടുതല്‍ അഭയാര്‍ഥികളെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വിവിധ തരം അന്ധവിശ്വാസങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തീക്കനലിലൂടെ നടക്കുന്നത് ഉള്‍പ്പടെയുള്ള വിവിധ ആചാരങ്ങള്‍ മൂലം ധാരാളം പേര്‍ രാജ്യത്ത് മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്ധവിശ്വാസ നിരോധന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നത്. ബങ്കുളുരുവില്‍ ഒരു ആചാരത്തില്‍ പങ്കെടുക്കുന്നതിനിടെ ദേഹമാസകലം പൊള്ളലേറ്റ ഒരാള്‍ മരിച്ചത് ഞായറാഴ്ചയാണ്. …