സ്വന്തം ലേഖകൻ: കുടിയേറ്റക്കാർക്കു വാതിൽ തുറന്നിട്ട് കാനഡ. 2025 വരെ ഓരോ വർഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാൻ പദ്ധതിയുള്ളതായി രാജ്യം വെളിപ്പെടുത്തി. കുടിയേറ്റകാര്യ മന്ത്രി സിയാൻ ഫ്രാസറാണ് ഇക്കാര്യം ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നൈപുണ്യവും പ്രവൃത്തിപരിചയവുമുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും അഭയാർഥികൾക്കും കൂടുതലായി സ്ഥിരതാമസം അനുവദിക്കാനും പദ്ധതിയുണ്ട്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ നയത്തെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി …
സ്വന്തം ലേഖകൻ: എച്ച്1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾ, ഗ്രീൻ കാർഡിനായി അപേക്ഷിച്ചു കാത്തിരിക്കുന്നവർ തുടങ്ങി ഏതാനും വിഭാഗങ്ങളിൽ പെട്ട കുടിയേറ്റക്കാരുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റിന് 18 മാസം കൂടി സമയപരിധി നീട്ടി നൽകി യുഎസ് സർക്കാർ ഉത്തരവിട്ടു. ഇന്ത്യക്കാരടക്കം യുഎസിലുള്ള 4.20 ലക്ഷം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന നടപടിയാണിത്. ഇതിൽ വർക്ക് പെർമിറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകരിൽ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ ചില വിഭാഗത്തെ ഡിസംബർ 31 വരെ നേരിട്ടുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കിയതായി യുഎസ് അസി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് സെൻട്രൽ ഏഷ്യ ഡോണൽ ലൂ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകനും ദക്ഷിണേഷ്യൻ സമൂഹ നേതാവുമായ അജയ് …
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഗവേഷകരുടെ മുന്നറിയിപ്പ് എല്ലാ രാജ്യങ്ങളും അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അതിനിടയില്‍ മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകായമാണ് ലോക ബാങ്ക്. നിലവില്‍ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ആളുകള്‍ സ്വന്തം രാജ്യം ഉപേക്ഷിച്ച് പോകുന്ന ചിത്രമാണ് ഉള്ളതെങ്കില്‍ 2050ഓടെ കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധിയും കാരണം ആളുകള്‍ നാടുവിടുമെന്നാണ് ലോക …
സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ് അപേക്ഷകർക്ക് പ്രവേശനം വിലക്കിയ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പിൻവലിച്ച് ജോ ബൈഡൻ. അധികാരമേറ്റ ശേഷം നിരവധി തീരുമാനങ്ങളിൽ ട്രംപിനെ തിരുത്തിയ പുതിയ പ്രസിഡന്റിന്റെ ഏറ്റവും പുതിയ നയം ഇന്ത്യക്കാരുൾപെടെ നിരവധി പേർക്ക് തുണയാകും. കൊറോണയിൽ വലഞ്ഞ് വ്യാപക തൊഴിൽ നഷ്ടം അലട്ടുന്ന രാജ്യത്ത് യു.എസ് പൗരന്മാരെ ബാധിക്കുന്നുവെന്ന് …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ചതായി സെനറ്റ് നേതാവ് ചക്ക് ഷീമർ പറഞ്ഞു. പൗരത്വനിയമം പ്രാബല്യത്തിൽ വരുന്നതുവഴി മികച്ച കുടിയേറ്റ സംവിധാനം യുഎസിലുണ്ടാകുമെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. രേഖകളുള്ളതും ഇല്ലാത്തതുമായ കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കുന്ന വ്യവസ്ഥ പുതിയ ബില്ലിലുണ്ടെന്ന് ഷീമർ പറഞ്ഞു. യുഎസ്-മെസിക്കോ അതിർത്തിപ്രശ്നം …
സ്വന്തം ലേഖകൻ: എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന് ഭരണകൂടം പിന്‍വലിച്ചത് ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാകും. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസ്സിന് താഴെ പ്രായമുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 …
സ്വന്തം ലേഖകൻ: വികാരനിർഭരമായ രംഗങ്ങൾക്കാണ് കാനഡയിലെ ഒരു വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരമ്മയുടെയും മകന്റെയും ഊഷ്മള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ഭം. മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കാണുകയായിരുന്നു. എന്നെന്നേക്കുമായി അകന്നുപോയെന്ന് കരുതിയിടത്താണ് അതിര്‍ത്തികള്‍ അപ്രസക്തമാക്കി അവർ വീണ്ടും കണ്ടുമുട്ടിയത്. മകൻ അടുത്തെത്തിയപ്പോളേക്കും അവർ ചാടിയെഴുന്നേറ്റു. അവനെ കെട്ടിപ്പുണരുന്നു. ഇരുവരും നിർത്താതെ കരയുകയാണ്. അതേസമയം …
സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നുമുള്ള മുന്നൂറിലധികം പേര് മെക്സിക്കോയിലെത്തിയത് ഇന്ത്യയിലേക്ക് തന്നെ തിരിച്ചയ്ക്കപ്പെടാനായിരുന്നു. രോഗമോ, ദാഹമോ, കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഇവയൊന്നും അവരുടെ അമേരിക്ക എന്ന സ്വപ്നത്തെ തളര്‍ത്താന്‍ പോന്നതായിരുന്നില്ല. പക്ഷെ എത്തിച്ചേര്‍ന്നിടത്ത് നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനായിരുന്നു അവരുടെ വിധി. 311 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സംഭവിച്ചതും അതുതന്നെ. …
സ്വന്തം ലേഖകൻ: ഇന്ത്യാക്കാരായ 311 പേരെ മെക്സിക്കോ തിരിച്ചയച്ചു. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെയാണ് ഇത്. മെക്സിക്കോയിൽ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരെയാണ് തിരിച്ചയച്ചിരിക്കുന്നത്. ബോയിങ് 747 വിമാനത്തിൽ തൊലുക സിറ്റി വിമാനത്താവളത്തിൽ നിന്ന് ദില്ലി വിമാനത്താവളത്തിലേക്കാണ് ഇവരെ അയച്ചത്. അമേരിക്കൻ പ്രസിഡന്റ് …