സ്വന്തം ലേഖകന്‍: ഈ വര്‍ഷം യൂറോപ്യന്‍ അഭയാര്‍ഥികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്, കൂടുതല്‍ മെഡിറ്ററേനിയന്‍ കടന്നു വരുന്നവര്‍. 2015 ആദ്യ പകുതിയോടെ സ്വരാജ്യം വിട്ട് അഭയാര്‍ഥികളായവരുടെ എണ്ണം 600 ലക്ഷം വരുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. അവരില്‍ കൂടുതലും മെഡിറ്ററേനിയന്‍ കടല്‍ താണ്ടി യൂറോപ്പിനെ ലക്ഷ്യവെച്ചാണ് നീങ്ങുന്നത്. ലോക വ്യാപകമായി കഴിഞ്ഞവര്‍ഷം 595 …
സ്വന്തം ലേഖകന്‍: തുര്‍ക്കിയുടെ തീരത്ത് വീണ്ടും അഭയാര്‍ഥി ബോട്ടപകടം, മൂന്നു ദിവസത്തിനിടെ മരിച്ചത് അമ്പതോളം അഭയാര്‍ഥികള്‍. ഗ്രീസിലേക്കു പോകുകയായിരുന്ന സിറിയന്‍ അഭയാര്‍ഥികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നാലു വയസിനു താഴെ പ്രായമുള്ള നാലു കുഞ്ഞുങ്ങള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 19 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇതിനിടെ, ഗ്രീസിന് സമീപം ഇന്നലെ മറ്റു രണ്ടു ബോട്ടുകളും …
സ്വന്തം ലേഖകന്‍: യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്ക്കരണ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വിസ, ഇമിഗ്രേഷന്‍ സംബന്ധമായ നടപടിക്രമങ്ങളില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഈ പരിഷ്ക്കരണങ്ങള്‍ കൊണ്ടുവരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നവംബര്‍ 19 ശേഷം കുടിയേറ്റത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പരിഗണിക്കുക. പുതിയ മാറ്റങ്ങളില്‍ …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസില്‍ നിന്ന് നഴ്‌സുമാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ നഴ്‌സിംഗിനെ ഷോര്‍ട്ടേജ് ഒകുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യുകെ കുടിയേറ്റ വകുപ്പ് തീരുമാനം. മലയാളികള്‍ അടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനണ് യുകെയിലെ കുടിയേറ്റ വകുപ്പിന്റേത്. എജന്‍സി നഴ്‌സുമാര്‍ക്കായി കോടിക്കണക്കിന് പൗണ്ട് കൊടുത്ത് എന്‍എച്ച്എസിനെ പാപ്പരാക്കിയതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ സേവനത്തെക്കുറിച്ചുള്ള പരാതികള്‍ പെരുകിയതുമാണ് …
സ്വന്തം ലേഖകന്‍: കുടിയേറ്റ ബോട്ട് ദുരന്തം വീണ്ടും, 100 മൃതദേഹങ്ങള്‍ ലിബിയയുടെ തീരത്തടിഞ്ഞു. യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടേതാണ് മൃതദേഹങ്ങളെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ ആദ്യം 85 മൃതദേഹങ്ങളും പിന്നീടു 10 മൃതദേഹങ്ങളും തീരത്തടിയുകയായിരുന്നു. കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ തകര്‍ന്ന ആറു ബോട്ടുകളില്‍നിന്നായി 1800 പേരെ ഇറ്റാലിയന്‍ തീരസേന …
സ്വന്തം ലേഖകന്‍: തുര്‍ക്കിയുടെ തീരത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, അഞ്ചു കുട്ടികളടക്കം 17 പേര്‍ മരിച്ചു, 37 അഭയാര്‍ഥികളുമായി ഗ്രീസിലേക്കു പോയ ബോട്ടാണ് തുര്‍ക്കി തീരക്കടലില്‍ മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ കാബിനിലുണ്ടായിരുന്നവരാണു മരിച്ചത്. ബോട്ട് മുങ്ങിയപ്പോള്‍ ഇവര്‍ക്കു പുറത്തുകടക്കാനായില്ല. ഡെക്കില്‍നിന്നിരുന്ന 20 പേരാണു രക്ഷപ്പെട്ടത്. ഗ്രീസിലെ ദ്വീപായ കോസിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. തുര്‍ക്കിയിലെ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച അഭയാര്‍ഥി ക്വാട്ടയില്‍ ബ്രിട്ടന് അപ്രിയം. ഓരോ ഇയു അംഗരാജ്യങ്ങളും സ്വീകരിക്കേണ്ട അഭയാര്‍ത്ഥികളുടെ ക്വാട്ട തയ്യാറായെങ്കിലും ബ്രിട്ടന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി വിളിച്ചുകൂട്ടിയ ഇയു അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ഉച്ചകോടിയില്‍ ധാരണയായെങ്കിലും പദ്ധതിയില്‍ പങ്കുചേരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടന്‍ കൂടുതല്‍ അഭയാര്‍ഥികളെ …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ പങ്കുവക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ തമ്മില്‍ ധാരണയായി. ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയത്. ധാരണ പ്രകാരം 1,2000 ത്തോളം വരുന്ന അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ തുല്യമായി ഏറ്റെടുക്കും. മധ്യ, കിഴക്കന്‍ രാജ്യങ്ങളുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിലെ …
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള റയില്‍പ്പാത അടച്ചു, മറ്റു വഴികള്‍ തേടി അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന റയില്‍പ്പാതയാണ് ജര്‍മ്മന്‍ അധികൃതര്‍ ഒക്ടോബര്‍ നാലുവരെ അടച്ചിട്ടത്. എന്നാല്‍, മറ്റു മാര്‍ഗങ്ങളിലൂടെ ജര്‍മനിയിലേക്കുള്ള യാത്ര അഭയാര്‍ഥികള്‍ തുടരുകയാണ്. അതേസമയം അഭയാര്‍ഥികള്‍ക്കിടയില്‍നിന്നു തീവ്രവാദ സംഘടനയിലേക്ക് ആളെ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനു മുന്നറിയിപ്പു …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹം രൂക്ഷം, ക്രൊയേഷ്യക്കും മതിയായി, അതിര്‍ത്തി അടക്കാന്‍ നീക്കം. ഹംഗറിക്കു പിന്നാലെ ക്രൊയേഷ്യയും അതിര്‍ത്തി അടക്കുമെന്ന് സൂചന നല്‍കിയതോടെ അഭയാര്‍ഥി പ്രശ്‌നം വീണ്ടും വഷളായി. രാജ്യത്തെത്തിയ അഭയാര്‍ഥികള്‍ക്കു താല്‍ക്കാലിക സൗകര്യമൊരുക്കാം എന്നാല്‍ ആര്‍ക്കും അഭയം നല്‍കാനാവില്ലെന്ന് ഇന്നലെ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സോറന്‍ മിലനോവിക് വ്യക്തമാക്കി. ബുധനാഴ്ച ഹംഗറിയുടെ അതിര്‍ത്തികളില്‍ ഇരുമ്പുവേലികള്‍ സ്ഥാപിക്കുകയും …