സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വന്‍ അഭയാര്‍ഥി വേട്ട, ഇറ്റാലിയന്‍ നാവികസേന 4,500 പേരെ രക്ഷപ്പെടുത്തി. ലിബിയന്‍ തീരത്തിനടുത്തായാണ് സേന 4,500 പേരെ രക്ഷപ്പെടുത്തിയത്. തീരത്തിനടുത്ത് 40 മേഖലകളിലായി നടത്തിയ തെരച്ചിലാണ് ഇത്രയും പേരെ കണ്ടെത്തിയത്. ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് തീരസംരക്ഷണ സേനയുടെ വക്താവ് അറിയിച്ചു. യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മില്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ ധാരണയില്‍ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജയിലുകളേക്കാള്‍ ദയനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി യുഎന്‍. ഒപ്പം യൂറോപ്പിലേക്ക് അനധികൃതമായി വരുന്ന അഭയാര്‍ഥികളെ തടവില്‍ അടക്കുന്നതിനെതിരേയും വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സൈദ് ബിന്‍ റആദ് അല്‍ഹുസൈന്‍ രംഗത്തെത്തി.രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്ന് പറഞ്ഞ അല്‍ഹുസൈന്‍ മധ്യ മെഡിറ്ററേനിയന്‍, …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ അഭയാര്‍ഥികളുമായി മെഡിറ്ററേനിയനില്‍ മുങ്ങിയ ബോട്ടിലെ കൂടുതല്‍ മൃതദേഹങ്ങള്‍ തീരത്തടിയുന്നു. അനധികൃത കുടിയേറ്റക്കാരെ കുത്തിനിറച്ച് ലിബിയയില്‍നിന്നു ഇറ്റലിയിലേക്കു തിരിച്ച ബോട്ട് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങുകയായിരുന്നു. അപകടത്തില്‍ ഇതുവരെ മരിച്ച അഭയാര്‍ഥികളുടെ എണ്ണം 133 ആയിട്ടുണ്ട്. കൊല്ലപ്പെട്ട അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെടത്തിയതായി റെഡ്ക്രസന്റ് വക്താവ് അല്‍ ഖാമില്‍ അല്‍ …
സ്വന്തം ലേഖകന്‍: ഗ്രീസിലെ ക്രെറ്റക്കു സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 400 ലധികം പേരെ കാണാതായി. ഗ്രീക്ക് ദ്വീപായ ക്രെറ്റക്കു സമീപം തെക്കന്‍ ഈജിയന്‍ കടലിലാണ് 700 ലധികം അഭയാര്‍ഥികളെ കുത്തിനിറച്ച ബോട്ട് മുങ്ങിയത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 700 ലധികം പേരാണു ബോട്ടില്‍ ഉണ്ടായിരുന്നതെന്നും 300 പേരെ രക്ഷപ്പെടുത്തിയതായും ഗ്രീക്ക് തീര …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും ബോട്ടപകടം, നൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരാഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി യൂറോപ്പിലേക്കു പോയ രണ്ടു ബോട്ടുകളാണ് മെഡിറ്ററേനിയനില്‍ മുങ്ങിയത്. അപകടത്തില്‍ നൂറോളം പേര്‍ മരിച്ചതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം ലിബിയന്‍ തീരത്താണ് സംഭവമെന്ന് ഇറ്റാലിയന്‍ നാവിക സേന വിഭാഗവും യൂറോപ്യന്‍ യൂനിയന്റെ നേവിയും അറിയിച്ചു. രണ്ടു ബോട്ടുകളിലുമായി …
സ്വന്തം ലേഖകന്‍: ഗ്രീസ്, മാസിഡോണിയ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കുന്നു, പ്രതിഷേധം ശക്തം. മാസിഡോണിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇദോമെനി അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഒഴിപ്പിക്കലിനെതിരായ പ്രതിഷേധങ്ങള്‍ നേരിടുന്നതിനായി പ്രദേശത്ത് 400 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മേഖലയിലേക്കുള്ള പ്രവേശനമാര്‍ഗം അധികൃതര്‍ പൂര്‍ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി പൊലീസ് ബലം പ്രയോഗിക്കില്ലെന്നും പത്തു ദിവസങ്ങള്‍ക്കകം നടപടികള്‍ …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി അഭയാര്‍ഥി കേന്ദ്രങ്ങളാണ് ജര്‍മ്മനിയില്‍ അടുത്തിടെ അഗ്‌നിക്കിരയായത്. രാജ്യത്ത് യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തിന്റെ സൂചനയായാണ് ഇത്തരം സംഭവങ്ങളെ നിരീക്ഷകര്‍ കാണുന്നത്. ഈ വര്‍ഷം മാത്രം 45 തവണയാണ് വിവിധ അഭയാര്‍ഥി കേന്ദ്രങ്ങള്‍ തീവെപ്പിനിരയായതെന്ന് പൊലീസ് മേധാവി ഹോല്‍ഗെര്‍ മെഞ്ച് …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹത്തില്‍ കുട്ടികളും ഒഴുകുന്നു, കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എത്തിയത് 88,300 കുട്ടികള്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 14 വയസ്സിന് താഴെയുള്ള 88,300 കുട്ടികള്‍ അഭയം തേടി യൂറോപ്പില്‍ എത്തിയതായി യൂറോപ്യന്‍ യൂനിയന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 10 ലക്ഷത്തിലേറെ പേര്‍ കടല്‍ കടന്നതില്‍ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി …
സ്വന്തം ലേഖകന്‍: ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി ബോട്ട് മുങ്ങി മെഡിറ്ററേനിയനില്‍ നൂറോളം പേരെ കാണാതായി. ലിബിയന്‍ തുറമുഖ നഗരമായ സബ്രതയില്‍ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട രണ്ട് ബോട്ടുകളാണ് മണിക്കൂറുകള്‍ കഴിഞ്ഞ് ദുരന്തത്തിനിരയായത്. കാണാതായവരില്‍ നവജാത ശിശുവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇറ്റാലിയന്‍ സേന ഒരു ബോട്ടിലെ 26 പേരെ രക്ഷപ്പെടുത്തി. ഇതിലുണ്ടായിരുന്ന അവശേഷിച്ച 84 പേരും …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്ക് സിറിയയില്‍ തന്നെ താവളം ഒരുക്കിക്കൂടേയെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, പറ്റില്ലെന്ന് യുഎന്‍. താല്‍കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സ്വരാജ്യത്തുതന്നെ സുരക്ഷിത താവളമൊരുക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ നിര്‍ദേശം യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ തള്ളിക്കളഞ്ഞു. യുദ്ധമുഖങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് സുരക്ഷിത താവളം …