സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യു.എ.ഇ പ്രഖ്യാപിച്ച ബദൽ വിരമിക്കൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ തൊഴിൽ ദാതാക്കൾക്ക് നിർദേശം നൽകി തൊഴിൽ മന്ത്രാലയം. നിലവിലെ ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് പകരമായി പ്രോവിഡന്റ് ഫണ്ട് മാതൃകയിലാണ് യു.എ.ഇ ബദൽ വിരമിക്കൽ പദ്ധതി ആവിഷ്കരിച്ചത്. നിലവിലെ ഗ്രാറ്റുവിറ്റി സംവിധാനത്തിന് പകരം തൊഴിലുടമ നൽകുന്ന വിഹിതം നിക്ഷേപമായി സ്വീകരിച്ച് അതിന്റെ ലാഭമടക്കം …
സ്വന്തം ലേഖകൻ: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇനി മുതൽ ഇന്ത്യയിലേക്കുള്ള പണം കൈമാറ്റം വളരെ എളുപ്പവും വേഗമേറിയതുമാവും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ എൻആർഐകൾക്ക് അവരുടെ നോൺ റസിഡൻ്റ് എക്‌സ്‌റ്റേണൽ, നോൺ-റസിഡൻ്റ് ഓർഡിനറി എന്നീ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തൽക്ഷണ പണ കൈമാറ്റത്തിനായി …
സ്വന്തം ലേഖകൻ: വിദേശ പൗരന്‍മാര്‍ക്ക് കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍ സ്വന്തമാക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി പുതിയ നിയമം. വ്യക്തിയുടെ ദേശീയതയെ ആശ്രയിച്ച് കുവൈത്ത് പൗരന്മാരല്ലാത്തവരുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയെ നിയന്ത്രിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് രാജ്യം രൂപം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സാമ്പത്തികവും നിയമപരവുമായ സ്ഥിരത നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ …
സ്വന്തം ലേഖകൻ: ഏവരെയും ഞെട്ടിക്കുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം. ഇത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരിനെയാണ്. നിയോ നാസിസ്റ്റ് എന്നും മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവന്‍ എന്നുമൊക്കെ ട്രംപിനെ അവഹേളിച്ച ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമിയുടെ നടപടിയാണ് ഇപ്പോള്‍ ലേബര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഡേവിഡ് ലാമിയെ മാറ്റിയില്ലെങ്കില്‍ ബ്രിട്ടന്‍ കടുത്ത …
സ്വന്തം ലേഖകൻ: ട്രംപിന്റെ വിജയത്തോടെ ഒരു ആദ്യ ‘ഇന്ത്യൻ നേട്ടവും’ യുഎസിൽ സംഭവിച്ചു. യുഎസ് വൈസ് പ്രസിഡന്റിന്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന ‘സെക്കൻഡ് ലേഡി’ വിശേഷണത്തിന് ഇന്ത്യൻ വംശജയായ ഉഷ ചിലുകുറി (38) അർഹയായി. നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യയാണ് ഉഷ. ആന്ധ്രയിലെ ചിലുകുറി കുടുംബത്തിലെ രാധാകൃഷ്ണ–ലക്ഷ്മി ദമ്പതികളുടെ മകളായ ഉഷ യേൽ ലോ …
സ്വന്തം ലേഖകൻ: ലേബര്‍ ഗവണ്‍മെന്റ് നീണ്ട ഇടവേളയ്ക്ക് ശേഷം അവതരിപ്പിച്ച ബജറ്റില്‍ പല രീതിയിലും തിരിച്ചടി നേരിടുന്നവരാണ് ഏവരും. എന്നാല്‍ അടുത്ത ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആണയിടുന്നത്. പബ്ലിക് സര്‍വ്വീസുകള്‍ കനത്ത സമ്മര്‍ദം നേരിട്ടാലും ചെലവഴിക്കല്‍ പദ്ധതികള്‍ക്കായി ഉള്ളത് കൊണ്ട് ജീവിക്കുമെന്നാണ് റീവ്‌സിന്റെ വാഗ്ദാനം. മൂന്ന് ദശകത്തിനിടെ ഏറ്റവും …
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയുമായി അബുദാബി ആസ്ഥാനമായുള്ള റീട്ടെയില്‍ ഭീമനായ ലുലു. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ലുലു റീട്ടെയില്‍ സ്ഥാപകനും ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ യൂസഫലി എംഎ പറഞ്ഞു. യുഎഇയിലും സൗദി അറേബ്യയിലുമാണ് പ്രധാനമായും പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും …
സ്വന്തം ലേഖകൻ: ഒമാനിൽ 2,500 റിയാലിന് മുകളിൽ (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ഒമാനിൽ ആദായനികുതി ബാധകമാകുമെന്ന് ശൂറയിലെ ഇകണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ ഷർഖി. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2,500 റിയാലിന് …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും, ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നീവ സ്വദേശി പൗരന്മാര്‍ക്ക് ‘സഹേല്‍’ മുഖേനയോ, സമൂഹ മാധ്യമ അക്കൗണ്ടായ വാട്ട്‌സ്ആപ്പ് വഴി നല്‍കാം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍ സബാഹാണ്. ഇത് പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനാണ് ‘സഹേല്‍’. ഇതിന്റെ …
സ്വന്തം ലേഖകൻ: ഞായറാഴ്ച ജോര്‍ജിയയില്‍ നടന്ന സമാപന റാലിയില്‍ താന്‍ “ഏലിയന്‍ എനിമീസ് ആക്ട് 1798′ പുറത്തെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് യുദ്ധത്തടവുകാര്ക്കെതിരേ പ്രയോഗിച്ച നിയമമാണിത്. അമേരിക്കയോട് ശത്രുതയുള്ള രാജ്യങ്ങളിലെ പൗരന്മാരെ തടവിലാക്കാനും പുറത്താക്കാനും അധികാരം നല്കുന്ന നിയമം. ഇതുപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ ഇറക്കുമെന്നും അതിര്‍ത്തി അടയ്ക്കുമെന്നും അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാര്‍ക്ക് വധശിക്ഷ …