1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പോസ്റ്റ് സ്റ്റഡി വീസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാൻ കടുത്ത നിബന്ധനകള്‍
പോസ്റ്റ് സ്റ്റഡി വീസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാൻ കടുത്ത നിബന്ധനകള്‍
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച്, സ്‌കില്‍ഡ് വീസയില്‍ ബ്രിട്ടനില്‍ വന്ന് ജോലി ചെയ്യുന്നതിന് ഏറ്റവും ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് ആയിരിക്കണം. 2024 ഏപ്രില്‍ നാലു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ നിന്നും സ്‌കില്‍ഡ് വീസയിലേക്ക് …
പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ
പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയയ്ക്കുമ്പോൾ മുൻകൂട്ടി അറിയിക്കുന്നതാണ് (ഡിക്ലറേഷൻ) സുരക്ഷിതം. പഠനത്തിനായി പോകുന്നു …
റെക്കോർഡ് നിരക്ക്: രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ തിക്കും തിരക്കും
റെക്കോർഡ് നിരക്ക്: രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ തിക്കും തിരക്കും
സ്വന്തം ലേഖകൻ: ഇന്ത്യയിൽ രൂപയുടെ മൂല്യത്തിന് കുത്തനെ ഇടിവ് സംഭവിച്ചതോടെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് റെക്കോർഡ് നിരക്ക്. കഴിഞ്ഞ ദിവസം ഒരു ദിനാറിന്‌ 235 രൂപ വരെയാണ് ചില എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിച്ച നിരക്ക്. രൂപയുമായുള്ള ബഹ്‌റൈൻ ദിനാറിന്റെ കൈമാറ്റത്തിന് ഇത്രയും ഉയർന്ന നിരക്കായതോടെ ഇന്നലെ വൈകിട്ട് മുതൽ മണി എക്സ്ചേഞ്ചുകളിൽ നല്ല തിരക്കാണ് …
പരിശോധന കടുപ്പിച്ച് യുഎഇ: 6000 പേർ അറസ്റ്റിൽ; പിടിക്കപ്പെടുന്നവർക്ക് വൻ പിഴയും ആജീവനാന്ത വിലക്കും
പരിശോധന കടുപ്പിച്ച് യുഎഇ: 6000 പേർ അറസ്റ്റിൽ; പിടിക്കപ്പെടുന്നവർക്ക് വൻ പിഴയും ആജീവനാന്ത വിലക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ 6000 പേർ അറസ്റ്റിലായി. 270 പരിശോധനകളിലായാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലു മാസം നീണ്ട പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 31ന് …
യുഎഇയില്‍ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി 14 പുതിയ കേന്ദ്രങ്ങള്‍ വരുന്നു
യുഎഇയില്‍ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി 14 പുതിയ കേന്ദ്രങ്ങള്‍ വരുന്നു
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള എല്ലാ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളും ഈ വര്‍ഷം മാറുമെന്ന് റിപ്പോര്‍ട്ട്. പകരം 14 പുതിയ സേവന കേന്ദ്രങ്ങള്‍ വരും. യുഎഇയിലെ 14 ഇടങ്ങളില്‍ ഏകീകൃത ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെൻ്റര്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ എംബസി വീണ്ടും ആരംഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം …
കുടിയേറ്റ നിയന്ത്രണം തിരിച്ചടിയായി; പണമില്ലാതെ വലഞ്ഞ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ
കുടിയേറ്റ നിയന്ത്രണം തിരിച്ചടിയായി; പണമില്ലാതെ വലഞ്ഞ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ
സ്വന്തം ലേഖകൻ: കുടിയേറ്റ നിയന്ത്രണം തത്വത്തില്‍ നല്ലൊരു ആശയമാണെങ്കിലും ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പിനെ തന്നെ അത് പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളില്‍ നാലിലൊന്നും ചെലവു ചുരുക്കുകയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം 10,000 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ താത്ക്കാലികമായി ജോലിയില്ലാതാവുകയോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് ഉന്നത …
‘ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കും’: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്
‘ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കും’: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്ക്ക് നൽകിയിട്ടില്ലെന്നും കരാർ ലംഘനമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു. കനാൽ യുഎസിനു തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം പാനമ പ്രസിഡന്റ് ജോസ് റൗൾ‌ …
ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിൽ ഇനി മുതൽ ഇൻഷുറൻസ് പ്രീമിയം നേരിട്ട് അടയ്ക്കാം
ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിൽ ഇനി മുതൽ ഇൻഷുറൻസ് പ്രീമിയം നേരിട്ട് അടയ്ക്കാം
സ്വന്തം ലേഖകൻ: ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നിയമപ്രകാരം പ്രീമിയം ശേഖരിക്കാൻ ബ്രോക്കർമാരെ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ പോളിസി ഉടമകൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നേരിട്ട് പണം അടയ്ക്കാൻ …
സൗദിയിലെ വിദൂര മേഖലകളിൽ എംബസി സേവനം പുനരാരംഭിക്കുമെന്ന് സ്ഥാനപതി
സൗദിയിലെ വിദൂര മേഖലകളിൽ എംബസി സേവനം പുനരാരംഭിക്കുമെന്ന് സ്ഥാനപതി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിദൂര മേഖലകളിലെ പ്രദേശങ്ങളിൽ മുടങ്ങിയിരിക്കുന്ന ഇന്ത്യൻ എംബസി- കോൺസുലാർ സേവനങ്ങൾ ഈ മാസത്തോടെ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. അജാസ് സുഹൈൽ ഖാൻ അറിയിച്ചു. ദമാമിൽ ദാർ അസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചില പരിമിതികൾ മൂലമാണ് സേവനങ്ങൾ മുടങ്ങുന്നതിന് ഇടയാക്കിയതെന്നും സൗദിയുടെ വിവിധ …
സൗദി പ്രവാസികള്‍ക്ക് ഇനി നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വാട്ട്‌സാപ്പ് വഴി വിളിക്കാം
സൗദി പ്രവാസികള്‍ക്ക് ഇനി നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വാട്ട്‌സാപ്പ് വഴി വിളിക്കാം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ഇനി നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വാട്ട്‌സാപ്പ് വഴി വിളിക്കാം. വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം വാട്ട്‌സാപ്പില്‍ വോയ്സ്, വീഡിയോ കോളിംഗ് സൗകര്യങ്ങള്‍ ആക്ടവേറ്റ് ചെയ്യപ്പെട്ടതായി സൗദിയിലെ നിരവധി വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സൗകര്യം സ്ഥിരമായ സംവിധാനമാണോ അതോ താല്‍ക്കാലിക …