സ്വന്തം ലേഖകൻ: പാരീസില്‍ ആയിരക്കണക്കിന് ആളുകള്‍ ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടാഴ്ച മുന്നേ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയോണില്‍ പള്ളിക്കെതിരെ വെടിവെപ്പ് നടന്നിരുന്നു. മുസ്‌ലീങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കളക്ടീവ് എഗെനസ്റ്റ് ഇസ്ലാമോഫോബിയ ഇന്‍ ഫ്രാന്‍സ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാറ്റിരുന്നു പ്രതിഷേധം. ശിരോവസ്ത്രം ധരിച്ചവര്‍ക്കെതിരേ പൊതുജനം പുലര്‍ത്തുന്ന മുന്‍വിധികളെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് …
സ്വന്തം ലേഖകൻ: വിസിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന് ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. ബാരിക്കേഡുമായി വന്ന വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണനയെന്ന് പൊലീസ് അറിയിച്ചു. സമര സ്ഥലത്ത് ദില്ലി പൊലീസ് ജോയിന്‍റ് കമ്മീഷണർ ആനന്ദ് മോഹന്‍ എത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: വിവിധ മേഖലകളില്‍ പ്രവാസികളുടെ തൊഴില്‍ വിസയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഒമാൻ മാന്‍പവര്‍ മന്ത്രാലയം ഉത്തരവിറക്കി. നിര്‍മ്മാണം, ശുചീകരണം എന്നീ മേഖലകളിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശി ജീവനക്കാരെ നിയമിക്കാന്‍ അടുത്ത ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. എന്നാല്‍ നൂറ് ജീവനക്കാരിലധികം ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ഇത് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം …
സ്വന്തം ലേഖകൻ: ബ്രഹ്മചര്യം പാലിക്കണമെന്ന കര്‍ശന നിലപാട് തീവ്രവാദ സംഘടന സ്വീകരിച്ചതോടെ ഗറില്ലാ സംഘടനയില്‍ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്. ഇറാന്‍റെ പ്രധാന വെല്ലുവിളിയായിരുന്ന മുജാഹിദീന്‍ ഇ ഖല്‍ക് എന്ന തീവ്രവാദ സംഘടനയില്‍ നിന്നാണ് അണികളുടെ വ്യാപക കൊഴിഞ്ഞ് പോക്കെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി ഈ സംഘടനയ്ക്ക് അഭയമൊരുക്കിയിരിക്കുന്നത് അല്‍ബേനിയയാണ്. ബ്രഹ്മചര്യം കര്‍ശനമായി പാലിക്കണമെന്നും …
സ്വന്തം ലേഖകൻ: യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയുടെ കാരണം വിശദീകരിച്ച് അധികൃതര്‍. കഴിഞ്ഞ 48 മണിക്കൂറില്‍ നടത്തിയ ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ശക്തമായ മഴ പെയ്തതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ക്ലൗഡ് സീഡിങ് ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ഖാലിദ് അല്‍ ഉബൈദി പറഞ്ഞു. കൂടുതല്‍ ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സർക്കാർ ജമ്മുകാഷ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കാഷ്മീർ പ്രശ്നം യുകെയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കും പ്രവേശിച്ചു. ഡിസംബർ 12നാണ് യുകെ പൊതുതെരഞ്ഞെടുപ്പ്. ഇതിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭിന്നത പ്രചാരണവിഷയമാക്കുന്നതിനെതിരേ സ്ഥാനാർഥികൾക്കു മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കാഷ്മീർ വിഷയം സോഷ്യൽ മീഡിയയിലൂടെ ചില ഇന്ത്യൻ പ്രവാസ സംഘടനകൾ ഉപയോഗിക്കുന്നുണ്ട്. …
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഓൺലൈന്‍ വഴിയാക്കുന്ന പദ്ധതി അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാർ രജിസ്‌ട്രേഷൻ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ …
സ്വന്തം ലേഖകൻ: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ്. കോടതി തള്ളി. അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് യു.എസ്. കോടതിയുടെ തീരുമാനം. എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015-ല്‍ …
സ്വന്തം ലേഖകൻ: അയോധ്യകേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂല വിധിയുമായി എന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ നല്‍കി അന്താരാഷ്ട്രമാധ്യമങ്ങള്‍. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു കോടതി വിധി. “അയോധ്യ വിധി: വിശുദ്ധ ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കി ഇന്ത്യന്‍ പരമോന്നത കോടതി” എന്നായിരുന്നു ബി.ബി.സി വാര്‍ത്തയുടെ തലക്കെട്ട്. അയോധ്യ വിധിയില്‍ അമിത വൈകാരിക …
സ്വന്തം ലേഖകൻ: റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റിലായി. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാവാമെന്നാണ് പോലീസ് നിഗമനം. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ …