സ്വന്തം ലേഖകൻ: യുസിലെ വിവിധ കമ്പനികളില്‍ വിദേശികളായ പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്കാലികമായി അപേക്ഷിക്കാനുള്ള എച്ച് വണ്‍ ബി വര്‍ക്ക് വിസ അപേക്ഷകകള്‍ക്ക് ഇലക്ടോണിക് റജിസ്‌ട്രേഷനില്‍ അപേക്ഷിക്കാനുള്ള സൗകര്യം യുഎസ് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. അപേക്ഷയുടെ ഫീസ് നിരക്കില്‍ 10 യുഎസ് ഡോളര്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. ഇലക്ട്രോണിക് റജിസ്‌ട്രേഷനിലൂടെ യുഎസിന് സേവനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുടുതല്‍ …
സ്വന്തം ലേഖകൻ: ചാരവൃത്തിക്കായി അമേരിക്ക അയച്ച മറ്റൊരു ആളില്ലാ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ. രാജ്യത്തിന്‍റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയിലാണ് ഇറാൻ വ്യോമസേന യു.എസ് ഡ്രോൺ വീഴ്ത്തിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വാർത്ത അമേരിക്ക നിഷേധിച്ചു. വെളുപ്പിനാണ് ഇറാൻ ആകാശത്തു പ്രത്യക്ഷപ്പെട്ട യു.എസിെൻറ ആളില്ലാ വിമാനം തകർത്തത്. എന്നാൽ സൈനിക സ്വഭാവത്തിലുള്ള ഉപകരണങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നോ എന്നതു …
സ്വന്തം ലേഖകൻ: കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ 22 വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം മോചിതരായി. സൗദി പൗരന്മാരായ മുഹമ്മദ് അല്‍ ഗുബൈശി, സഹോദരന്‍ സഈദ് അല്‍ ഗുബൈശി എന്നിവരാണ് വധശിക്ഷ കാത്ത് 22 വര്‍ഷവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മാപ്പ് ലഭിച്ച് ഇരുവരും ജയില്‍ …
സ്വന്തം ലേഖകൻ: പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പുരില്‍ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിശ്വാസികളുടെ വികാരം മാനിച്ചതില്‍ ഇമ്രാന്‍ഖാന് അദ്ദേഹം നന്ദി അറിയിച്ചു. കര്‍ത്താര്‍പുര്‍ ഇടനാഴിയും സംയോജിത ചെക്ക്‌പോസ്റ്റും …
സ്വന്തം ലേഖകൻ: കുറ്റവാളികളെ പിടികൂടാനും കാണാതായ കുട്ടികളെ കണ്ടെത്താനുമുള്ള ശ്രമത്തില്‍ രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനങ്ങളില്‍ ഒന്നായിരിക്കാം ഇത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച കരാര്‍ വിളിക്കാനിരിക്കെ നിരവധി പേര്‍ മറുവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നല്‍കുന്ന അപകടങ്ങളെക്കുറിച്ചും വര്‍ദ്ധിച്ച നിരീക്ഷണങ്ങള്‍ നല്‍കുന്ന …
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യ ഒരു വർഷം മുന്‍പേ തുർക്കിയുടെ പിടിയിലായിരുന്നുവെന്നു വെളിപ്പെടുത്തൽ. ബാഗ്ദാദിയുടെ ആദ്യഭാര്യ അസ്മ ഫവ്സിയാണ് ഒരു വർഷമായി തടവിലുള്ളതെന്ന് തുർക്കി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2018 ജൂൺ രണ്ടിന് സിറിയൻ അതിർത്തിയോടു ചേർന്ന ഹതായിയിൽനിന്നാണ് ഇവരെ പിടികൂടിയത്. റാണിയ മഹമൂദ് എന്ന കള്ളപ്പേരാണ് അവർ ആദ്യം …
സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കത്തക്ക വിധം സ്വകാര്യ തൊഴിൽ നിയമം പരിഷ്കരിക്കണമെന്ന് നിർദേശം. പാർലിമെന്റ് അംഗം ഫൈസൽ അൽ കന്ദരി ആണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. സ്വകാര്യ കമ്പനികളിലെ സൂപ്പര്‍ വൈസറി തസ്തികകളിൽ സ്വദേശികൾക്ക് അവസരം ലഭിക്കുന്ന വിധം നിബന്ധനകൾ ഏർപ്പെടുത്തണമെന്നും തൊഴിലില്ലാത്ത കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലകളില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും …
സ്വന്തം ലേഖകൻ: ഗൾഫ് മേഖല കേന്ദ്രീകരിച്ച് ഓൺലൈൻ അടിമ വില്‍പന വ്യാപകമായി നടത്തുന്നതായി റിപ്പോര്‍ട്ട്. ബിബിസി ന്യൂസ് അറബിക് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്ത്രീകളാണ് അടിമകളായി വില്‍ക്കപ്പെടുന്നത്. 16 വയസുള്ള പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. എന്ത് ജോലിയുമെടുക്കുമെന്നും അവര്‍ പരാതിയൊന്നും പറയില്ലെന്നുമുള്ള വാഗ്ദാനങ്ങളാണ് അടിമ വില്‍പ്പനക്കാര്‍ നല്‍കുന്നത്. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന വ്യാജേനയാണ് ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ അടിമ …
സ്വന്തം ലേഖകൻ: ചൈനീസ് കമ്പനിയായ വാവേയുടെ 5ജി നെറ്റ് വര്‍ക്കുമായി മറ്റ് രാജ്യങ്ങള്‍ കൈകോര്‍ക്കുന്നത് അപകടമാണെന്ന് യു.എസ് ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്കല്‍ ക്രാറ്റിയോസ്. ലിസ്ബണില്‍ നടന്ന ടെക് കോണ്‍ഫറന്‍സിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. യു.എസ് വാവേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു സമാനമായ നിലപാട് യൂറോപ്പും സ്വീകരിക്കണമെന്നും വാവേയുടെ ഉപകരണങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപയോഗിക്കരുതെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ചൈനയുടെ …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ നവംബര്‍ 12 ചൊവ്വാഴ്ച വരെ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച മുതല്‍ വിവിധയിടങ്ങളില്‍ മഴയും ഇടിമിന്നലും തുടങ്ങുമെന്നും ഞായറാഴ്ചയോടെ മഴ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ …