സ്വന്തം ലേഖകൻ: ഇമ്രാൻ ഖാൻ അധികാരത്തിലേറുന്നത് അഴിമതിക്കെതിരായ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെയാണ്. നീതിക്കായുള്ള പോരാട്ടം എന്നർഥം വരുന്ന തെഹ്‌രീക്ക് എ ഇൻസാഫ് എന്നാണ് ഇമ്രാന്റെ പാർട്ടിയുടെ പേര്. 2018ൽ നവാസ് ഷെരീഫിന്റെ കസേര തെറിപ്പിക്കാൻ ഇമ്രാന്റെ അഴിമതിവിരുദ്ധ സമരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അന്ന് മുതൽക്കേ ഇമ്രാന്റെ ബദ്ധശത്രുവായി അറിയപ്പെടുന്ന ആളാണ് മൗലാനാ ഫസലുർ റഹ്‌മാൻ എന്ന …
സ്വന്തം ലേഖകൻ: ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു. അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ കശ്മീരിനെക്കുറിച്ച് പരാമർശിച്ചില്ല. പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ …
സ്വന്തം ലേഖകൻ: ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ യു.എസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് ഐ.എസിന്റെ ഭീഷണി. തങ്ങളുടെ നേതാവനെ ഇല്ലാതാക്കിയതില്‍ അമേരിക്കയോട് അത്രയ്ക്ക് സന്തോഷിക്കേണ്ട എന്ന് ഐ.എസ് പുറത്തുവിട്ട ശബ്ദരേഖയില്‍ വ്യക്തമാക്കി. പുതിയ തലവനെ തെരഞ്ഞെടുക്കുന്നതായി ഐ.എസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചായിരുന്നു ഐ.എസിന്റെ പ്രഖ്യാപനം. അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറേഷിയാണ് …
സ്വന്തം ലേഖകൻ: വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കി സൗദി അറേബ്യ. വിദേശ സര്‍വകാലശാലകളുടെ അംഗീകൃത ശാഖകള്‍ രാജ്യത്ത് ആരംഭിക്കുന്നതിനാണ് പരിഷ്‌കരിച്ച വിദ്യഭ്യാസ നിയമത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് പരിഷ്‌കരിച്ച വിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ നിയമപ്രകാരം വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യഭ്യാസ വകുപ്പ് …
സ്വന്തം ലേഖകൻ: സ്ഥിരതാമസം ന്യൂയോര്‍ക്കില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് മാറ്റാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനും കുടുംബവും ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്ന കാര്യം കാര്യം വ്യാഴാഴ്ചയാണ് ട്രംപ് ട്വിറ്റലൂടെ പ്രഖ്യാപിച്ചത്. ജന്മനഗരമായ ന്യൂയോര്‍ക്ക് സിറ്റിയിലെയും ന്യൂയോര്‍ക്ക് സംസ്ഥാനത്തെയും രാഷ്ട്രീയനേതാക്കള്‍ തന്നോട് വളരെ മോശമായി പെരുമാറുന്നതിനാലാണ് ഫ്‌ളോറിഡയിലേക്ക് സ്ഥിരതാമസം മാറുന്നതെന്ന് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. “ന്യൂയോര്‍ക്ക് …
സ്വന്തം ലേഖകൻ: പാകിസ്താനിലെ ലിയാഖത്ത് പൂരില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോയ തെസ്ഗാം ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉപയോഗിച്ച പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം. …
സ്വന്തം ലേഖകൻ: സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ സന്ദർശകർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ യഥേഷ്ടം സഞ്ചരിക്കാനാകും. യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി പറഞ്ഞതാണ് ഇക്കാര്യം. ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിൽ സൗദി നേരത്തെ …
സ്വന്തം ലേഖകൻ: നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുമെന്നും മോദി സർക്കാർ. കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായി, നികുതി അടയ്ക്കാതെ വാങ്ങിയ സ്വര്‍ണം സ്വയം വെളിപ്പെടുത്താന്‍ അനുവദിക്കുന്ന ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’ കേന്ദ്രം പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കള്ളപ്പണം ഒളിപ്പിക്കാന്‍ അനധികൃതമായി സ്വര്‍ണം …
സ്വന്തം ലേഖകൻ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. വടക്കു പടിഞ്ഞാറന്‍ സിറിയയിൽ ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യുഎസ് സൈനിക സംഘം നടന്നെത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഈ …
സ്വന്തം ലേഖകൻ: സൗദിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്റെ കരാറുകൾ. മൂന്ന് ദിവസത്തെ സംഗമം ഇന്ന് സമാപിക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് റിയാദിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം “ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റിവിന്റെ ആദ്യ ദിവസം 1500 കോടി ഡോളറിന്‍ഖെ കരാറുകൾ ഒപ്പിട്ടതായി സൗദി അറേബ്യൻ …