സ്വന്തം ലേഖകൻ: 2020 ലെ യുഎസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്‍റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും രാഷ്ട്രീയ …
സ്വന്തം ലേഖകൻ: ഡിസംബറിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നിർദേശത്തെ എതിർത്തിരുന്ന ലേബർപാർട്ടി നേതാവ് ജെറമി കോർബിനു മനം മാറ്റം. കരാറില്ലാ ബ്രെക്സിറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതെന്ന് ലേബർ് നേതാവ് ജെറമി കോർബിൻ ചൂണ്ടിക്കാട്ടി. നാളെ (ഒക്ടോബർ 31) ബ്രെക്സിറ്റ് നടപ്പാക്കുമെന്ന ജോൺസന്റെ പ്രഖ്യാപനം നടപ്പില്ലെന്ന് വ്യക്തമായിട്ടുണ്ട്. ജനുവരി 31 വരെ …
സ്വന്തം ലേഖകൻ: ഭീകരതയ്ക്കെതിരേ യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും സൗദിയും തീരുമാനിച്ചു. ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ-സൗദും നടത്തിയ ചർച്ചയിൽ ധാരണയായി. കൃഷി, ഓയിൽ ആൻഡ് ഗ്യാസ്, സമുദ്രസുരക്ഷ, പാരന്പര്യേതര ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. സുപ്രധാന …
സ്വന്തം ലേഖകൻ: ശക്തമായ തിരമാലകള്‍ കാരണം വെള്ളം കയറിയതിനാല്‍ യുഎഇയില്‍ ചില റോഡുകള്‍ അടച്ചു. ഷാര്‍ജയിലെയും ഫുജൈറയിലെയും റോഡുകളാണ് അടച്ചത്. കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. ക്യാര്‍ ചുഴലിക്കാറ്റ് കാരണമാണ് ശക്തമായ തിരമാലകള്‍ രൂപപ്പെട്ടത്. ഏഴ് അടി വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ യുഎഇ …
സ്വന്തം ലേഖകൻ: ഒമാൻ തീരത്തേക്ക് അടുക്കുന്ന ക്യാർ ചുഴലിക്കാറ്റിനെതിരെ ജാഗ്രത പുലർത്തുകയാണ് ഒമാനിലെ നാഷണൽ സിവിൽ ഡിഫൻസ് കമ്മിറ്റി (എൻസിസിഡി). ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് പ്രകാരം ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന്റെ സൂചനകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒമാനിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സുൽത്താൻ ഖാബൂസ് തുറമുഖത്തിനു സമീപത്തെ റോഡുകളിലേക്ക് തിരമാലകൾ ഇരച്ചെത്തുകയും റോഡിൽ മുഴുവൻ വെളളം …
സ്വന്തം ലേഖകൻ: ഖത്തറില്‍ കുടുംബ താമസ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. രാജ്യത്തെ വിവിധ സര്‍വീസ് സെന്‍ററുകള്‍ വഴിയായിരിക്കും അപേക്ഷകനുമായുള്ള അഭിമുഖം പൂര്‍ത്തിയാക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അതീഖ് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. വിദേശികള്‍ക്ക് കുടുംബമായി താമസിക്കുന്നതിനുള്ള …
സ്വന്തം ലേഖകൻ: ഐ.എസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിയ അമേരിക്കന്‍ സൈനിക നായയുടെ ചിത്രം ട്വീറ്റ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഗ്ദാദിയെ വേട്ടയാടി കൊലപ്പെടുത്തുന്നതിൽ മഹത്തായ പങ്കുവഹിച്ച അത്ഭുതകരമായ നായ എന്ന വിശേഷണത്തോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്. നായയുടെ ചിത്രം പങ്കുവെച്ചെങ്കിലും പേര് വെളിപ്പെടുത്താനാകില്ലെന്നും ട്രംപ് പറയുന്നു. ബാഗ്ദാദിയെ പിന്തുടര്‍ന്ന് …
സ്വന്തം ലേഖകൻ: വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് രണ്ട് വഴികളുണ്ടെന്ന് ഒരിക്കലെങ്കിലും അന്വേഷണം നടത്തി നോക്കിയിട്ടുള്ളവർ അടിവരയിട്ട് പറയും. ഒന്നാമത്തെ വഴി, ചെന്നെത്തുന്ന പറുദീസയോളം തന്നെ സുരക്ഷിതമാണെങ്കിൽ, രണ്ടാമത്തെ വഴിയിലൂടെ പോയാൽ മരണം സുനിശ്ചിതമാണ്. മനുഷ്യക്കടത്തുകാരുടെ കയ്യിൽ എല്ലാ സാമ്പത്തികനിലവാരത്തിലുള്ളവർക്കുള്ള പാക്കേജുകളുണ്ട്. കാര്യങ്ങളുടെ കിടപ്പുവശം അവർ ആദ്യമേ തന്നെ വെട്ടിത്തുറന്നു പറയുകയും ചെയ്യും. വിഐപി റൂട്ടിന് കാശ് …
സ്വന്തം ലേഖകൻ: പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ലോസ് ആഞ്ജലിസിലെ അതിസമ്പന്നര്‍ വസിക്കുന്ന മേഖലയിലെ നിരവധി വീടുകള്‍ കത്തിനശിച്ചു. തീ പടര്‍ന്നുപിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ദശലക്ഷങ്ങള്‍ വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന മേഖലയാണ് …
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയ്ക്കതിരെ യുഎസ് നടത്തിയ കമാന്‍ഡോ നീക്കത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടായിരുന്നതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്. ബാഗ്ദാദിയുടെ ആഭ്യന്തര വൃത്തത്തില്‍ ഒരു ചാരനെ നിയോഗിക്കുന്ന കാര്യത്തിൽ വിജയിച്ചിരുന്നുവെന്നും സിറിയയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബാഗ്ദാദിയെ തിരിച്ചറിയാന്‍ സഹായമാകുന്ന തരത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്താന്‍ ഇയാള്‍ക്ക് സാധിച്ചതായും കുര്‍ദുകള്‍ …