സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നശേഷം തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബ്രിട്ടൻ. ഇതുസംബന്ധിച്ച് ഫിനാൻഷ്യൽ ടൈംസ് പത്രത്തിൽ വാർത്ത വന്നതിനെത്തുടർന്നാണ് ഇത്തരമൊരു പ്രതികരണം. തൊഴിലാളികളുടെ അവകാശങ്ങളുൾപ്പെടെ ഒട്ടേറെ നിയമങ്ങൾ ബ്രിട്ടൻ ദുർബലപ്പെടുത്തുമെന്നു യൂറോപ്യൻ യൂണിയൻ ആശങ്കപ്പെടുന്നുവെന്നായിരുന്നു വാർത്ത. അതിനിടെ ബ്രെക്സിറ്റ് കാലാവധി നീട്ടാൻ യൂറോപ്യൻ യൂണിയൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ …
സ്വന്തം ലേഖകൻ: തൊണ്ണൂറുകളിൽ ഓസ്ട്രേലിയയെ ഭീതിയിലാഴ്ത്തിയ ബാക്പാക്കർ കില്ലർ ഇവാൻ മിലറ്റ് മരിച്ചു. 74-ാം വയസിലായിരുന്നു അന്ത്യം. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയവെ കാൻസർ ബാധിച്ച മിലറ്റ്, സിഡ്നിയിലെ ആശുപത്രിയിലാണു മരിച്ചത്. ഹിച്ച്ഹൈക്കർ (കിട്ടുന്ന വാഹനത്തിൽ കയറി ഉല്ലാസയാത്ര നടത്തുന്നവർ) മാരെയാണ് മിലറ്റ് ലക്ഷ്യമിട്ടിരുന്നത്. 1989-92 കാലത്ത് നിരവധി പേരെ മിലറ്റ് കൊലപ്പെടുത്തി. മൃതദേഹങ്ങൾ …
സ്വന്തം ലേഖകൻ: സൗദിയില്‍ വാഹനങ്ങളുടെ ഉടമസ്ഥ കൈമാറ്റ സംവിധാനം അബ്ശീര്‍ പോര്‍ട്ടല്‍ വഴിയാക്കുന്നു. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശീര്‍ വഴി സാധ്യമാകുക. പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണ് സൂചന. രാജ്യത്തെ വിദേശികളും സ്വദേശികളുമായ വ്യകതികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശിര്‍ പോര്‍ട്ടല്‍ വഴി സംവിധാനം …
സ്വന്തം ലേഖകൻ: ചിലിയിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറാ മന്ത്രിസഭയിലെ അംഗങ്ങളെ മുഴുവൻ പുറത്താക്കി. പുതിയ സർക്കാർ രൂപീകരിക്കുന്നതിനായാണു നീക്കം. എന്തു തരത്തിലുള്ള മന്ത്രിസഭാ പുനഃസംഘടനയാണു പിനേറാ ലക്ഷ്യമിടുന്നതെന്നു വ്യക്തമല്ല. സർക്കാരിനെതിരായ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണ് നടപടി. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘർഷത്തിൽ ഇതിനകം 19 പേരാണ് മരിച്ചത്. സാന്പത്തികപരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് തീയതി നീട്ടിനൽകാൻ യൂറോപ്യൻ യൂണിയൻ യോഗത്തിൽ തത്ത്വത്തിൽ ധാരണ. പുതിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. ഡിസംബർ 12-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിർദേശത്തിൽ തിങ്കളാഴ്ച പാർലമെന്റിൽ വോട്ടെടുപ്പു നടന്നതിനുശേഷം പുതിയ ബ്രെക്സിറ്റ് തീയതി പ്രഖ്യാപിച്ചാൽ മതിയെന്ന ഫ്രാൻസിന്റെ നിലപാടിനെത്തുടർന്നാണ് യൂണിയൻ തീരുമാനം വൈകിപ്പിച്ചത്. ജനുവരി 31-വരെ ബ്രെക്സിറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വ്യവസായികൾക്കും ബ്രസീൽ വീസ ഒഴിവാക്കിയതായി പ്രസിഡന്റ് ജൈർ ബൊൽസൊനാരോ അറിയിച്ചു. ഈ വർഷം ആദ്യം അധികാരത്തിലെത്തിയ ബൊൽസൊനാരോ നേരത്തെ യുഎസ്, ജപ്പാൻ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വ്യവസായികൾക്കും വീസ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ ബ്രസീലീയന്‍ പൗരന്‍മാര്‍ക്കുള്ള വിസ ആവശ്യകത പിന്‍വലിച്ചിട്ടില്ല. ബ്രസീല്‍ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാവിലെ ഉണർന്നാൽ ആദ്യം വായിക്കുന്ന പത്രം പ്രിയപ്പെട്ട ന്യൂയോർക്ക് പോസ്റ്റാണ്. ഇനി മുതൽ കൈ കൊണ്ടു തൊടാത്ത 2 പത്രങ്ങൾ വാഷിങ്ടൻ പോസ്റ്റും ന്യൂയോർക്ക് ടൈംസും. ട്രംപിനെതിരെ വാർത്തയെഴുതുന്നതാണു വാഷിങ്ടൻ പോസ്റ്റിനെയും ന്യൂയോർക്ക് ടൈംസിനെയും ശത്രുപട്ടികയിലാക്കിയത്. ഇത്തരം ‘വ്യാജവാർത്ത’ വായിച്ചു മടുത്തതിനാൽ രണ്ടു പത്രങ്ങളുടെയും വരിസംഖ്യ വൈറ്റ്ഹൗസ് …
സ്വന്തം ലേഖകൻ: എസ്സെക്സിൽ ഒരു കണ്ടെയ്‌നർ ലോറിക്കുള്ളിൽ ശ്വാസം മുട്ടി മരിച്ച മലയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതേയുള്ളൂ. മരിച്ചവരിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണ് എന്ന തരത്തിലുള്ള സൂചനകൾ വന്നു തുടങ്ങിയെങ്കിലും അവരുടെ പേരുവിവരങ്ങളൊന്നും തന്നെ ഇതുവരെ യുകെ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, അതിനിടെ മരിച്ചവരുടെ കൂട്ടത്തിൽ തങ്ങളുടെ 26 -കാരിയായ മകൾ …
സ്വന്തം ലേഖകൻ: സൗദിയില്‍ വിദേശികൾക്ക് ദീർഘകാല താമസസൌകര്യവും ആനൂകൂല്യങ്ങളും നൽകുന്ന പ്രിവിലേജ് ഇഖാമ വിതരണം അടുത്തമാസം ആരംഭിച്ചേക്കും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഇതിനോടകം തന്നെ അപേക്ഷകൾ നല്‍കിയിട്ടുണ്ട്. പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നവംബർ പകുതിയോടെ പ്രിവിലേജ് ഇഖാമയുടെ ആദ്യ ബാച്ച് വിതരണം ചെയ്തേക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് പ്രതിസന്ധിയിൽനിന്നു കരകയറാൻ തെരഞ്ഞെടുപ്പു മാത്രമാണു പോംവഴിയെന്ന അഭിപ്രായത്തിൽ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ. ഡിസംബർ 12നു തെരഞ്ഞെടുപ്പു നടത്താൻ നിർദേശിക്കുന്ന പ്രമേയം തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ സർക്കാർ അവതരിപ്പിക്കുമെന്നു സ്കൈന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രതിപക്ഷം ഇതിനെ അനുകൂലിക്കുമോ എന്നു വ്യക്തമല്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ലാതെ പ്രമേയം …