സ്വന്തം ലേഖകൻ: ലണ്ടനു സമീപം എസക്സിൽ ലോറിയിൽ ഘടിപ്പിച്ച ശീതീകരിച്ച ഷിപ്പിംഗ് കണ്ടെയ്നറിൽ കണ്ടെത്തിയത് ചൈനീസ് പൗരന്മാരുടെ മൃതദേഹങ്ങളാണെന്നു തിരിച്ചറിഞ്ഞു. ബ്രിട്ടനിലേക്ക് മനുഷ്യക്കടത്തു നടത്തുന്നതിനിടെ സംഭവിച്ച ദുരന്തമാണിതെന്ന് അനുമാനിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായ വടക്കൻ അയർലൻഡ് സ്വദേശി മോ റോബിൻസണെ(25) പോലീസ് ചോദ്യംചെയ്തുവരുന്നു. എസക്‌സിലെ വാട്ടർഗ്ലേഡ് വ്യവസായ പാർക്കിൽ ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹങ്ങൾ നിറഞ്ഞ കണ്ടെയ്നർ കണ്ടെത്തിയത്. …
സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നഷ്ടപ്പെട്ടു. ആമസോണിന്റെ മൂന്നാം പാദ ഫലങ്ങള്‍ മോശമായതിനെ തുടര്‍ന്ന് സ്റ്റോക്ക് മൂല്യത്തില്‍ ബെസോസിന് 700 കോടി ഡോളർ നഷ്ടമായതോടെയാണ് ബിൽ ഗേറ്റ്സിന് വീണ്ടും ഒന്നാം സ്ഥാനം നേടാനായത്. വ്യാഴാഴ്ച നടന്ന വ്യാപാരത്തിൽ ആമസോൺ ഓഹരികൾ ഏഴ് ശതമാനം …
സ്വന്തം ലേഖകൻ: ലൈംഗിക ആക്രമണത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസിൽ മതപാഠശാലാ പ്രധാന അധ്യാപകൻ അടക്കം 16 പേരെ ബംഗ്ലദേശ് കോടതി വധശിക്ഷയ്ക്കു വിധിച്ചു.കഴിഞ്ഞ ഏപ്രിൽ 10 നാണു നസ്രത്ത് ജഹാൻ റഫി (18) കൊല്ലപ്പെട്ടത്. പ്രധാന അധ്യാപകനെതിരെ മാർച്ച് അവസാനമാണു പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഇതേ …
സ്വന്തം ലേഖകൻ: ലോക വ്യാപാര സംഘടന [ഡബ്ലൂ.ടി.ഒ] വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന വേണ്ടന്നറിയിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ ധനകാര്യ മന്ത്രി ഹോം നാം കി യാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകവ്യാപാര സംഘടന വികസിത, വികസ്വര രാജ്യങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താനുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്തിരുന്നു. …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് കരാർ നടപടികൾ 31 നകം പൂർത്തിയാക്കാനാവില്ലെന്നു വ്യക്തമായതോടെ, നീട്ടിക്കിട്ടുന്ന 3 മാസ കാലാവധിക്കിടെ ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പു നടത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ തയാറെടുക്കുന്നു. ബ്രെക്സിറ്റ് കരാർ ബില്ലിൽ ചൊവ്വാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പ്രതിപക്ഷ ലേബർ എംപിമാരുടെ പിന്തുണയോടെ ജോൺസന് വിജയിക്കാനായെങ്കിലും (322–299) ഈ മാസം 31നു മുൻപ് ബ്രെക്സിറ്റ് …
സ്വന്തം ലേഖകൻ: ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്‌നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്. അന്വഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ചയാണ് എസെക്‌സ് കൗണ്ടിയിലെ ഈസ്റ്റേണ്‍ അവന്യൂവില്‍ മൃതദേഹങ്ങള്‍ നിറഞ്ഞ ട്രക്ക് കണ്ടെടുത്തിയത്. ഇരുപത്തിയഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. ഉത്തര അയര്‍ലന്‍ഡ് പൗരനാണ് പിടിയിലായ റോബിന്‍സണ്‍ …
സ്വന്തം ലേഖകൻ: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ സുരക്ഷാ മേഖല സൃഷ്ടിക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് പിന്തുണയുമായി റഷ്യ. തുര്‍ക്കിയുമായുള്ള കരാറിന്റെ ഭാഗമായാണ് കുര്‍ദ് പോരാളികളെ അതിര്‍ത്തിയില്‍ നിന്ന് ഒഴിവാക്കാന്‍ റഷ്യ സൈന്യത്തെ ഇറക്കി മുന്നോട്ടു വന്നിരിക്കുന്നത്. മാന്‍ബിജ്, കൊബാനെ തുടങ്ങിയ അതിര്‍ത്തി പട്ടണങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയും റഷ്യയും തമ്മിലുള്ള ധാരണ …
സ്വന്തം ലേഖകൻ: പാർപ്പിട മേഘലയിൽ സഹകരിക്കുന്നതിനു ഇന്ത്യയും സൗദിയും തമ്മിൽ നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിനു ഇന്നലെ ചേർന്ന മന്ത്രിസഭയോഗം അംഗീകാരം നൽകി. പാർപ്പിട കാര്യ മന്ത്രി സമർപ്പിച്ച റിപ്പോർട്ടും ശുറാ കൗൺസിൽ തീരുമാനവും പരിശോധിച്ചാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചത്. കൂടാതെ ടെലികോം , ഐ.ടി മേഖലയിൽ സഹകരിക്കുന്നതിനു ഇന്ത്യൻ ടെലികോം റെഗുലേറ്ററി …
സ്വന്തം ലേഖകൻ: ജിദ്ദയില്‍ നിന്നും ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സൗദിയ എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു. കോഴിക്കോട്, കൊച്ചി എന്നിവയുള്‍പ്പടെയുള്ള സര്‍വ്വീസുകളാണ് മാറ്റുന്നത്. ഡിസംബര്‍ 10 മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും സൗദിയ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുക. ഘട്ടം ഘട്ടമായാണ് പഴയ ടെര്‍മിനലില്‍ നിന്നും പുതിയ ടെര്‍മിനലിലേക്ക് സൗദിയ സര്‍വ്വീസുകള്‍ മാറ്റികൊണ്ടിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിരവധി …
സ്വന്തം ലേഖകൻ: 3ബ്രിട്ടനിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. എസക്‌സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ചോദ്യം …